Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെലുങ്ക് സിനിമയെ വെല്ലുന്ന മാസ്സ് പെർഫോമൻസ് കാഴ്ച്ച വെച്ച സീ കേരളം പരമ്പര ചെമ്പരത്തി; മികച്ച സീരിയൽ ആയിട്ട് തിരഞ്ഞെടുക്കാൻ ജൂറികൾ വിട്ടുപോയ സീരിയൽ; ചെമ്പരത്തി പരമ്പരയും വലിയ കുഞ്ഞും; ഇതൊരു വല്ലാത്ത കഥതന്നെ!

28 SEPTEMBER 2021 05:22 PM IST
മലയാളി വാര്‍ത്ത

സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ചെമ്പരത്തി. 2018 നവംബർ 26 ന് ആണ് ഈ സീരിയൽ ആരംഭിച്ചത് . അമല ഗിരീശൻ, സ്റ്റെബിൻ, പ്രബിൻ ,താരകല്യാൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ ഇപ്പോൾ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ തെന്നിന്ത്യൻ താരം ഐശ്വര്യയും സീരിയലിന്റെ ഭാഗമായിരുന്നു. ഇപ്പോൾ താരകല്യാൺ അവതരിപ്പിക്കുന്ന അഖിലാണ്ഡേശ്വരി എന്ന കഥാപാത്രത്തെയായിരുന്നു ഐശ്വര്യ അവതരിപ്പിച്ചത്. ലോക്ക് ഡൗണോട് കൂടി നടി സീരിയൽ വിടുകയായിരുന്നു. പകരമാണ് താരകല്യാൺ സീരിയലിൽ എത്തുന്നത്.

 

ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പരയാണ് ചെമ്പരത്തി. സമ്പന്ന കുടുംബത്തിലെ അംഗമായ ആനന്ദ് വീട്ടു ജോലിക്കാരിയായ കല്യാണിയെ വിവാഹം കഴിക്കുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. മകനെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മ ഈ വിവാഹത്തെ എതിർക്കുന്നു. എന്നാൽ അമ്മയുടെ വാക്കുകൾ ധിക്കരിച്ച് സ്നേഹിച്ച പെണ്ണിനോടൊപ്പം ജീവിക്കാനായി ആനന്ദ് വീട് വിട്ട് ഇറങ്ങി പോകുന്നതാണ് പ്രേക്ഷകർ കണ്ടത്. കൊട്ടരത്തിൽ നിന്ന് സകലതും ഉപേക്ഷിച്ച് ഇറങ്ങിയ ആനന്ദിന് വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു. കാഴ്ച ശക്തി നഷ്ടപ്പെട്ട സ്ഥിതിയിലാണിപ്പോൾ ആനന്ദ് . സ്റ്റൈബിൻ ആണ് ആനന്ദായി എത്തുന്നത്.

മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു തുടക്കത്തിൽ സീരിയലിന് ലഭിച്ചിരുന്നത്. റേറ്റിംഗിൽ ആദ്യ സ്ഥാനത്തായിരുന്നു പരമ്പര. ഇപ്പോഴിത സീരിയലിനെതിരെ രൂക്ഷ വിമർശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്. ചെമ്പരത്തിയുടെ കഥാഗതിയെ വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പല പോസ്റ്റുകളും കാണാം. ഇപ്പോഴത്തെ കഥാപശ്ചാത്തലം അംഗീകരിക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നുണ്ട്.‌.


ആനന്ദിന് കാഴ്ച്ച ശക്തി പോയ നാൾമുതൽ ആരാധകർ വലിയ നിരാശയിലായിരുന്നു. അതിനിടയിൽ വന്ന ഒരു സീനാണ് കുറച്ചു നാളുകളായി ട്രോൾ രൂപത്തിൽ പ്രചരിക്കുന്നത്. കണ്ണുകാണാത്ത ആനന്ദ് കല്യാണിയുടെ സഹായത്തോടെ പടികൾ ചവിട്ടി വീട്ടിൽ നിന്നിറങ്ങിയിട്ട്... സ്‌കൂട്ടർ അന്വേഷിക്കുന്നു..

പൂർണ്ണമായ ട്രോൾ കഥ കേൾക്കാം വീഡിയോയിലൂടെ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (17 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (26 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (33 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (40 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends