Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ആ ആഗ്രഹം പൂർത്തിയാകുന്നു; വൈകാതെ അത് സംഭവിക്കും...' വെളിപ്പെടുത്തലുമായി ഗായിക അമൃത സുരേഷ്

29 SEPTEMBER 2021 03:50 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയ താരമാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറുകയായിരുന്നു അമൃത. ഇതിനോടകം തന്നെ നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങനെ തിരക്കിൻറെ ലോകത്താണ് ഇപ്പോൾ താരം. ഒടുവിൽ ബിഗ് ബോസ്സ് മലയാളം സീസണ്‍ 2ലും അമൃത മത്സരാർത്ഥിയായി എത്തുകയായിരുന്നു. അനിയത്തി അഭിരാമിക്കൊപ്പം ആണ് അമൃത ബിഗ് ബോസില്‍ എത്തിയത്.


നടൻ ബാലയുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞ ശേഷമാണ് അമൃത വീണ്ടും സംഗീത രംഗത്ത് സജീവമായത്. അനിയത്തി അഭിരാമിക്കൊപ്പം അമൃതംഗമയ ബാന്‍ഡും അമൃത തുടങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്ക് വയ്ക്കാറുമുണ്ട്. ബാലയുമായി വേര്‍പിരിഞ്ഞതിന് ശേഷം സ്വന്തം അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കൂടെയാണ് അമൃതയും മകളും താമസിക്കുന്നത്

ഇപ്പോഴിതാ സംഗീതത്തിന് പിന്നാലെ മറ്റൊരു ചുവടുവെപ്പ് നടത്താന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് അമൃത സുരേഷ്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആ കാര്യത്തെക്കുറിച്ചും അതിലേക്കുള്ള തയ്യാറെടുപ്പുകള്‍ എങ്ങനെയായിരുന്നുവെന്നും ഗായിക വെളിപ്പെടുത്തുന്നത്. അഭിനയത്തിലേക്കാണ് താരം പുതിയ ചുവട് വെയ്ക്കുന്നത്

ഇപ്പോഴാണ് അഭിനയിക്കണമെന്ന ആഗ്രഹം തോന്നി തുടങ്ങുന്നത്. കുറേ കാലം മുന്‍പ് വരെയും അങ്ങനൊരു ആഗ്രഹം മനസില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് മുന്‍പ് വന്ന അവസരങ്ങളൊക്കെ താന്‍ വേണ്ടെന്ന് വെച്ചിരുന്നതായിട്ടും അമൃത പറയുകയുണ്ടായി. റിയാലിറ്റി ഷോ കഴിഞ്ഞ സമയത്താണ് എനിക്ക് സിനിമയിലേക്കുള്ള അവസരങ്ങള്‍ വന്നുചേരുന്നത്. അന്ന് പക്ഷേ അതേ കുറിച്ച് ഒന്നും ചിന്തിച്ചിരുന്നില്ല എന്നും തരാം പറഞ്ഞിരുന്നു. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ഒരു ഇഷ്ടം തോന്നുന്നുണ്ട്. അപ്പോഴാണ് പുതിയ ചില അവസരങ്ങള്‍ വരുന്നത്. ഇതോടെ ഒരു തയ്യാറെടുപ്പുകള്‍ നടത്തിയതിന് ശേഷം അഭിനയത്തിലേക്ക് ഹരിശ്രീ കുറിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

അതോടൊപ്പം തന്നെ ഒരു മേഖലയിലേക്ക് കടന്ന് ചെയ്യുമ്പോള്‍ ഒന്നും അറിയില്ലാതെ ഇരിക്കുന്നത് ശരിയലല്ലോ. അതുകൊണ്ടാണ് ഒന്ന് തയ്യാറെടുക്കാമെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് പരിശീലനത്തിന് പോയതെന്നാണ് അമൃത പറയുന്നത്. ഏത് കലയാണെങ്കിലും അതിലേക്ക് എത്തുന്നതിന് മുന്‍പ് അതേ കുറിച്ച് പഠിച്ചിരിക്കുന്നത് നല്ലതാണ്. എന്ത് ചെയ്താലും മോശം ആയി പോയി എന്നൊരു അഭിപ്രായം കേള്‍ക്കരുതല്ലോ. പാട്ടിന്റെ കാര്യം നോക്കുകയാണെങ്കിലും അങ്ങനെയാണ്. സംഗീതം അറിയില്ലാത്ത ഒരാളും അത് പഠിച്ചിട്ടുള്ള ആളും പാടുമ്പോള്‍ വലിയ വ്യത്യാസം ഉണ്ടാകും.

പരിശീലനം നേടി കഴിഞ്ഞാല്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പിഴവുകള്‍ മനസിലാക്കാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രധാന കാര്യം. അതിന് വേണ്ടിയാണ് ഞാന്‍ ആക്ടിങ് ട്രെയിനിങ്ങിന് പോയത്. അവിടുന്നുള്ള ചില ഫോട്ടോസ് ഞാന്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു. അഭിനയിക്കാന്‍ ഇപ്പോള്‍ ചില അവസരങ്ങള്‍ വന്നതിന് ശേഷമാണ് ഞാന്‍ പരിശീലനം നേടിയത്. അല്‍പം തയ്യാറെടുപ്പിന് ശേഷം അഭിനയിച്ച് തുടങ്ങാം എന്ന് മാത്രമാണ് എന്റെ ആഗ്രഹം. ഇനി ഒരു ഓഫര്‍ വന്നാല്‍ ഒരിക്കലും വിട്ട് കളയില്ല എന്നതും തീര്‍ച്ചയാണെന്നും അമൃത പറയുന്നു.

 

അതേ സമയം തനിക്കിപ്പോള്‍ അഭിനയത്തോട് കൊതി തോന്നുകയാണെന്നും അമൃത സൂചിപ്പിച്ചു. സിനിമ കാണുമ്പോള്‍ അതേ കുറിച്ച് കൂടുതല്‍ ചിന്തിക്കാനും മനസിലാക്കാനുമൊക്കെ താന്‍ തുടങ്ങി. പരിശീലനത്തിന് ശേഷം ഉണ്ടായ മാറ്റം അതാണ്. രണ്ടാഴ്ചത്തോളം നീണ്ട പരിശീലനമായിരുന്നു അമൃത നടത്തിയത്. ഇതിലൂടെ പല കാര്യങ്ങളും മനസിലാക്കാന്‍ സാധിച്ചെന്നും പരിശീലനം കഴിഞ്ഞതോടെ താന്‍ വലിയൊരു നടിയായി എന്നോ എല്ലാം പഠിച്ചു എന്ന വിചാരമോ ഇല്ലെന്നും അഭിമുഖത്തിലൂടെ അമൃത വ്യക്തമാക്കുന്നു. നിലവില്‍ സഹോദരി അഭിരാമിയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തി വരികയായിരുന്നു അമൃത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (17 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (26 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (33 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (40 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends