Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാന്ത്വനത്തിലെ സേതുവേട്ടന് എന്തുപറ്റിയെന്ന് ചോദിച്ച് ആരാധകർ ; പരമ്പരയിൽ നിന്നും സേതുവേട്ടന്റെ പിന്മാറ്റം ചർച്ചയാകുന്നു; ബിജേഷ് പങ്കുവച്ച കുറിപ്പിന്റെ അർത്ഥം തേടി പ്രേക്ഷകർ !

29 SEPTEMBER 2021 03:58 PM IST
മലയാളി വാര്‍ത്ത

റേറ്റിങ്ങിൽ ഒന്നാമതെത്തി ജൈത്രയാത്ര തുടരുകയാണ് ഏഷ്യാനെറ്റ് പരമ്പരയായ സാന്ത്വനം. അച്ഛൻ 'അമ്മ മക്കൾ എന്ന രീതിയിലേക്ക് ചുരുങ്ങിയ ഇന്നത്തെ അണുകുടുംബ പശ്ചാത്തലത്തിലേക്ക് കുട്ടുകുടുംബത്തിന്‌റെ സന്തോഷങ്ങളും ഇണക്കവും പിണക്കവും തുറന്നുകാട്ടുന്ന പരമ്പര യുവാക്കളെ പോലും ആകർഷിച്ചു എന്നത് അതിശയകരമായ ഒന്നാണ്. ശിവാജ്ഞലി പ്രണയ കഥയാണ് സാന്ത്വനത്തിലെ ഹൈലൈറ്റ്. എന്നാൽ പോലും ഒരുപാട് കഥാപാത്രങ്ങളും കഥയും ഉള്ള സാന്ത്വനത്തിലെ ഓരോ വ്യക്തികളെയും ആരാധകർക്ക് ഏറെ ഇഷ്ട്ടമാണ്. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ എല്ലാ കഥാപാത്രങ്ങൾക്കും പ്രത്യേകം സ്ഥാനമാണ് ആരാധകർ കൊടുക്കുന്നത്.

മലയാളികളുടെ പ്രിയങ്കരിയായ നടി ചിപ്പി രഞ്ജിത്താണ് സാന്ത്വനം സീരിയൽ നിർമ്മിക്കുന്നത്. പരമ്പരയിലെ ഏറ്റവും പ്രധാന കഥാപാത്രമായി എത്തുന്നതും ചിപ്പി തന്നെയാണ് . ചിപ്പിയെ കൂടാതെ മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും പുതുമുഖങ്ങളും സീരിയലിലുണ്ട്.

 

സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ബിജേഷ് ആവനൂർ. യഥാർഥ പേരിനെക്കാളും സേതു എന്ന പേരിലൂടെയാണ് നട‍നെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സാന്ത്വനത്തിൽ ബാലന്റെ ഉറ്റ ചങ്ങാതിയും ദേവിയുടെ ഏട്ടനുമാണ് സേതു. ദേവിയായിട്ട് എത്തുന്നത് ചിപ്പിയാണ്... സീരിയലിനെ വളരെ പോസിറ്റീവായിട്ടുളള ഒരു കഥാപാത്രമാണിത്. ശിവാജ്ഞലിയ്ക്ക് ഇടയിലുള്ള പ്രശ്നങ്ങൾ മാത്രമല്ല ആ കുടുംബത്തിലെ മറ്റെല്ലാ പ്രശ്‍നങ്ങളും പരിഹരിക്കാൻ ആരാധകരും പറയുന്ന പേര് സേതുവേട്ടൻ എന്നാണ്.... വളരെ മികച്ച രീതിയിലാണ് നടൻ ഈ കഥാപാത്രത്തെ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നതും.

സാന്ത്വനത്തിലേത് പോലെ ആരാധകർക്കും ബിജേഷ് സേതു ഏട്ടനാണ്. ഇപ്പോൾ സോഷ്യൽ മീഡിയ സാന്ത്വനം ഫാൻസ്‌ പേജുകളിലും മറ്റും ചർച്ചയാകുന്നത് ബിജേഷ് പരമ്പരയിൽ നിന്നും പിന്മാറിയോ എന്ന ചോദ്യമാണ്..

 

കഴിഞ്ഞ കുറച്ചു നാളുകളായി സാന്ത്വനത്തിൽ നിന്ന് അപ്രത്യക്ഷനായിരിക്കുകയാണ് താരം. ലോക്ക് ഡൗണിന് ശേഷം സീരിയലിൽ അത്രയധികം സജീവമല്ല താരം. ഈ അടുത്ത ഇടയ്ക്ക് ഒരു എപ്പിസോഡിൽ മാത്രമാണ് നടൻ പ്രത്യക്ഷപ്പെട്ടത്. തുടർന്നാണ് പ്രേക്ഷകരുട ഇടയിൽ ബിജേഷിന്റെ കഥാപാത്രം ചർച്ചയായത് . നടൻ സീരയലിൽ നിന്ന് മാറിയോ എന്നാണ് ആരാധകർക്കറിയേണ്ടത്.. ഇതിന് കാരണം സാന്ത്വനം ഓഫിഷ്യൽ എന്ന ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ്.

 

 

 

 

മറ്റൊരു താരത്തെ പരിചയപ്പെടുത്തി കൊണ്ടുള്ളതായിരുന്നു ഇത്. ''2-10-2021 ശനിയാഴ്ച മുതൽ പ്രിയ പരമ്പര സാന്ത്വനത്തിലൂടെ ഞാനും നിങ്ങളുടെ സ്വീകരണ മുറികളിലെത്തുന്നു''... എന്ന് കുറിച്ച് കൊണ്ടാണ് താരത്തെ ആരാധകരുടെ മുന്നിലേയ്ക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് പോസ്റ്റ് വൈറലായിരിക്കുന്നത്. ഏത് റോളാണ്, ഊഹിക്കാമോ എന്ന ക്യാപ്ഷനോടെയാണ് ഇൻസ്റ്റഗ്രാമിൽ പേസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

സേതുവേട്ടന് പകരമാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇത് അറിയാൻ ശനിയാഴ്ചവരെ കാത്തിരിക്കണമല്ലേ എന്നും ആരാധകർ പറയുന്നുണ്ട്. കൂടാതെ പിള്ള ചേട്ടന്റെ റോൾ ആയിരിക്കുമെന്നുള്ള സംശയം പ്രകടിപ്പിക്കുന്ന ആരാധകരും ഉണ്ട് . എന്നാൽ പുതിയ കഥാപാത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ സീരിയൽ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല . വാനമ്പാടി സീരിയലിലെ ഡ്രൈവറായി എത്തിയ ആളല്ലേ ഇതെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഇതാരെന്നറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് .

അതേസമയം , ഈ പോസ്റ്റ് ബിജേഷും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. സ്റ്റോറിയായിട്ടാണ് ബിജേഷ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നടനായ സജി സൂര്യയെ മെൻഷൻ ചെയ്തു കൊണ്ടാണ് പോസ്റ്റ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. എന്നാൽ സീരിയലിൽ നിന്ന് മാറുന്നതിനെ കുറിച്ചൊന്നും നടൻ ആരാധകരുമായി പങ്കുവെച്ചിട്ടില്ല. സേഷ്യൽ മീഡിയയിൽ സജീവമായ ബിജേഷ് ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. പുതിയ താരത്തെ കുറിച്ച് അറിയാനും പ്രേക്ഷകർക്കാകാംക്ഷയുണ്ട് .

 

അതോടൊപ്പം ബിജേഷ് പങ്കുവച്ച പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. തന്റെ സ്വപ്നങ്ങൾ സ്വന്തമാക്കുമെന്നാണ് നടൻ അതിൽ പറഞ്ഞിരിക്കുന്നത്. ബിജേഷിന്റെ വാക്കുകൾ ഇങ്ങനെ...'

അങ്ങകലെ...ഒരു സ്വപ്നത്തിന്റെ തീരത്താണെന്റെ...കുടിൽ... കൊട്ടാരം പോലെ വിശാലമായൊരു കുടിൽ...അവിടുത്തെ തമ്പുരാനാണ് ഞാൻ. അവിടേക്കു... ഇനിയും പകലുകളും, രാത്രികളും കടന്നൊരുപാട് ദൂരം പോണം. തോണിയോ,പാലങ്ങളോ ഞാൻ കണ്ടില്ല...കുറുക്കു വഴികളോ,എളുപ്പ മാർഗങ്ങളോ ഞാൻ നോക്കിയില്ല...പക്ഷെ ഞാൻ അവിടെ എത്തും...എന്റെ വഴിയിലൂടെ... നേർ വഴിയിലൂടെ...(തോറ്റു പോകുമെന്ന് സ്വയം കരുതി ഇരിക്കുന്നവർക്ക് വേണ്ടി...താരം കുറിച്ചു ..

എന്താണ് ഈ മനോഹരമായ വാക്കുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്നത് എന്നറിയാനും ആരാധകർക്ക് ആഗ്രഹമുണ്ട്. സജിനും ഹരിക്കുമൊപ്പമുള്ള വീഡിയോയും നടൻ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. ഏതായാലും സേതുവേട്ടൻ മാറുന്നതിനോട് എല്ലാ സാന്ത്വനം ആരാധകർക്കും നല്ല എതിർപ്പാണ്... മറ്റൊരു പുതിയ കഥാപാത്രം വന്നാലും സേതുവേട്ടനെ മാറ്റിക്കൊണ്ടാവരുതേ എന്നാണ് ആരാധകർക്ക് പറയാനുള്ളത്...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (17 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (26 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (33 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (40 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends