Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൂരജ്  പോയതിന്  പിന്നാലെ ആ നടിയും; പാടാത്ത പൈങ്കിളി പരമ്പരയ്ക്ക്   വീണ്ടും തിരിച്ചടി ; ഇനി പരമ്പരയുടെ പേര് കൂടി മാറ്റിക്കൂടെ എന്ന് ചോദിച്ച്  പ്രേക്ഷകർ !

01 OCTOBER 2021 09:48 AM IST
മലയാളി വാര്‍ത്ത

കുടുംബ പ്രേക്ഷകരുടെ ഇഷ്ടവിനോദങ്ങളിൽ ഒന്നാണ് പരമ്പരകൾ. സിനിമയെന്ന പോലെത്തന്നെയാണ് ഓരോകഥകളും പ്രേക്ഷകർ ആസ്വദിക്കുന്നത്. എന്നാൽ, സിനിമാ താരങ്ങളേക്കാൽ  സീരിയൽ താരങ്ങൾക്കാണ് പ്രശസ്തി കൂടുതൽ. അതിനു കാരണം, ആ കഥാപാത്രങ്ങളായി എന്നും സന്ധ്യാസമയത്ത് അവർ കണ്മുന്നിൽ വന്നു നിറയുന്നു എന്നതുതന്നെയാണ്.

ഒരു പരമ്പരയിലെ ചെറിയ വേഷം ആയാൽ പോലും ആ നടനായോ നടിയെയോ പിന്നെ മാറിക്കാനാണ് ആരാധകർ ആഗ്രഹിക്കില്ല. അത്തരത്തിൽ നിരവധി സംഭവങ്ങൾ അടുത്തിടെ ഉദാഹരണമാക്കി പറയാം...ഏറ്റവും അവസാനമായി പ്രേക്ഷകർ പ്രശ്നം ഉണ്ടാക്കിയത് കൂടെവിടെ പരമ്പരയിലെ ആദി സാർ പിന്മാറിയ വർത്തയ്ക്കായിരുന്നു. അത് ഇനിയും പ്രേക്ഷകർ അംഗീകരിച്ചിട്ടില്ല. ഔദ്യോഗികമായി ആ വാർത്ത പരമ്പരയുടെ പിന്നണി പ്രവർത്തകർ ശരിവെക്കാത്തതിനാൽ തന്നെ ആദി സാർ ആയിട്ട് കൃഷ്ണകുമാറിനെ ഇനിയും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം, സീരിയലുകളില്‍ നിന്ന് താരങ്ങള്‍ മാറി മറ്റ് ചിലര്‍ വരുന്നത് പതിവ് കാഴ്‌ചയാണ് .  കുടുംബവിളക്ക് സീരിയലില്‍ ശീതളായി അഭിനയിക്കുന്ന അമൃത ദിവസങ്ങള്‍ക്ക് മുന്‍പാണ് പോയത്. പുതിയ ശീതള്‍ വരികയും ചെയ്തു. അതിലും ഇപ്പോഴും ആരാധകർക്ക് എതിർ അഭിപ്രായം ഉണ്ട്.  ഇപ്പോഴിതാ പാടാത്ത പൈങ്കിളിയിൽ  നിന്നും നടി അനു പിന്മാറി പകരം മറ്റൊരാള്‍ വന്നിരിക്കുകയാണ്. സ്റ്റാര്‍ മാജിക്കിലൂടെ ജനപ്രീതി നേടിയ അനുവാണ് പാടാത്ത പൈങ്കിളിയിലെ അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ പെട്ടെന്നുള്ള നടിയുടെ പിന്മാറ്റം ആരാധകരെയും നിരാശയിലാക്കി.

മാസങ്ങള്‍ക്ക് മുന്‍പാണ് പാടാത്ത പൈങ്കിളിയിലെ നായകനായി അഭിനയിച്ചിരുന്ന സൂരജിന് പകരം മറ്റൊരു നായകന്‍ വന്നത്. സൂരജ് മാറിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ വലിയ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇന്നും സൂരജ് ഏട്ടനാണ് ആരാധകർക്ക് അവരുടെ ദേവ.. ഇപ്പോള്‍ അനു കൂടി പോയതോടെ സീരിയല്‍ കാണുന്നത് തന്നെ നിര്‍ത്തുമെന്നാണ് പുതിയതായി പുറത്ത് വന്ന പ്രൊമോ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്.

സൂരജേട്ടനും ഇല്ല അവന്തികയും ഇല്ല. പാടാത്ത പൈങ്കിളിയില്‍ ഉണ്ടായിരുന്ന നല്ല കഥാപാത്രങ്ങള്‍ ഇവര്‍ ആയിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും ഇവരെ ആയിരുന്നു. മനീഷ ചേച്ചി കൂടെ പോയാല്‍ പിന്നെ ഈ സീരിയല്‍ കാണാണ്ടായിരുന്നു. ഓരോരുത്തരായി മാറി കൊണ്ടിരിക്കുന്നു. അവസാനം സീരിയലിന്റെ പേരും മറ്റുമോ എന്ന് കണ്ടറിയാം. ആ പഴയ അവന്തികയാണ് നല്ലത്. നല്ല സ്വഭാവം ആയിരുന്ന അവന്തിക മാറിയതിനൊപ്പം കഥാപാത്രത്തിനും മാറ്റം വരുമെന്നാണ് ചിലര്‍ പറയുന്നത്.

 



സൂരജ് മാറിയത് മുതല്‍ സീരിയല്‍ കാണുന്നത് നിര്‍ത്താന്‍ തീരുമാനിച്ചതായിരുന്നു. അവന്തികയും കൂടി മാറിയാല്‍ ഇനി ഞാന്‍ ഈ സീരിയല്‍ കാണില്ല. തമിഴില്‍ സംപ്രേക്ഷണം ചെയ്തിരുന്നത് പോലെ ആയിരുന്നെങ്കില്‍ കൂടെവിടെയും, സാന്ത്വനവും പോലെ പാടാത്ത പൈങ്കിളിയ്ക്കും ഫാന്‍സ് കൂടിയേനെ. വന്ന് വന്ന് സീരിയല്‍ ദുരന്തം ആവുകയാണ്. അവന്തിക മാറി. ഇനി കണ്മണി കൂടി അങ്ങോട്ട് മാറ്റിയാല്‍ മതി. അതോടെ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഈ സീരിയല്‍ നിര്‍ത്തി വീട്ടിലിരിക്കാം അതാണ് നല്ലത്.

അമ്മയറിയാതെ സീരിയലില്‍ ഇതുപോലെ അമ്പാടി മാറിയിരുന്നു. എങ്കിലും പ്രേക്ഷകരുടെ കൂടെ അഭിപ്രാം കണക്കിലെടുത്ത് തിരിച്ചു കൊണ്ടു വന്നു. അതു പോലെ സൂരജേട്ടനെയും തിരിച്ചു കൊണ്ടു വരണമായിരുന്നു. മറ്റ് ഏതൊക്കെ കഥാപാത്രങ്ങള്‍ മാറിയാലും നായികയും നായകനുമൊക്കെ മാറുന്നത് ഒരു സീരിയലിനെ കൊല്ലുന്നതിന് സമാനമാണ്. ഇപ്പോള്‍ അനുകുട്ടിയും പോയി. ഇനി ഈ സീരിയല്‍ കൂടി അങ്ങ് നിര്‍ത്തണം അതായിരിക്കും നല്ലതെന്ന് മറ്റ് ചില ആരാധകര്‍ പറയുന്നു.



അതേ സമയം പാടാത്ത പെങ്കിളിയില്‍ നിന്ന് വന്ന പ്രൊമോയില്‍ പറയുന്നത് പ്രകാരം അനു ചേച്ചി സുന്ദരി അല്ലായിരുന്നോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. 'അവന്തിക ആളാകെ മാറി. പഴയ രൂപം മാറ്റി അവള്‍ കൂടുതല്‍ സുന്ദരിയായി' എന്നാണ് പ്രൊമോയില്‍ പറയുന്നത്. അതിനര്‍ഥം അനു സീരിയലില്‍ നിന്ന് വഴക്കുണ്ടാക്കി പോയതാണോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളും കമന്റുകളായി വരുന്നുണ്ട്. ഏഷ്യാനെറ്റിലെ ഒരു സീരിയലില്‍ അഭിനയിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നതാണെന്നും പാടാത്ത പൈങ്കിളിയിലൂടെ അത് സാധിച്ചപ്പോള്‍ തന്റെ സ്വപ്‌നം സഫലമായെന്നും അനു മുന്‍പ് പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞൊരാള്‍ പിന്മാറിയതിന്റെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (16 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (23 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (30 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends