Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"എന്തോ കാരണം പറഞ്ഞു ബനാറസിലേക്ക് 'ആദി സാറി'നെ കയറ്റി വിട്ടു, പിന്നെ തിരിച്ചു വന്നിട്ടില്ല"; ആദി സാർ വീണ്ടും കൂടെവിടെയിലേക്ക് എത്തുന്നു?; അഭ്യർത്ഥനകൾ കൂടിവന്നപ്പോൾ സംഭവിച്ചത്!

05 OCTOBER 2021 05:39 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വളരെയധികം ചർച്ചയായ പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയൽ സംഭവബഹുലമായിട്ടാണ് മുന്നോട്ട് പോവുകയാണ്. സൂര്യ എന്ന പാവം പെൺകുട്ടിയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് കൂടെവിടെ എങ്കിലും അതിൽ പ്രധാന കഥാപാത്രങ്ങളായി അതിഥി ടീച്ചറും ആദി സാറും എത്തുന്നുണ്ട്,. പഠിക്കാനായി കോളേജിൽ എത്തിയ സൂര്യയ്ക്ക് നേരിടേണ്ടി വരുന്നത് വലിയ പ്രശ്നങ്ങളും വൻ പ്രതിസന്ധികളുമാണ് കടയുടെ ഇതിവൃത്തം . ഇത് ഒറ്റയ്ക്ക് തരണം ചെയ്ത് മുന്നോട്ട് പോവുകയാണ് സൂര്യ. അൻഷിതയാണ് സൂര്യ കൈമൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 

ബംഗാളി സീരിയൽ മോഹറിന്റെ റീമേക്ക് ആണ് കൂടെവിടെ. അൻഷിതയ്ക്കൊപ്പം ബിപിൻ ജോസ്, ശ്രീധന്യ, നിഷ മാത്യൂ, മാൻവി, കെച്ചുണ്ണി പ്രകാശ്, ചിലങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തുടക്കത്തിൽ നടൻ കൃഷ്ണ കുമാറും സീരിയലിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. അതും പരമ്പര ചർച്ചയാകാൻ കാരണമായി . എന്നാൽ നീണ്ട കാലങ്ങളായി അദ്ദേഹത്തെ ഈ പരമ്പരയിൽ കാണാനില്ല. പിന്നീട് കൃഷ്ണകുമാർ തന്നെ താൻ പിൻമാറിയ കാര്യം അറിയിക്കുകയായിരുന്നു.

 

സൂര്യ, ഋഷി, ആദിത്യൻ , അതിഥി എന്നിവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. പരമ്പരയിൽ ആദിത്യൻ എന്ന കഥാപാത്രത്തെ ആയിരുന്നു കൃഷ്ണകുമാർ അവതരിപ്പിച്ചത്. സീരിയലിലെ ഒരു പ്രധാനകഥാപാത്രമായിരുന്നു ഇത്. എന്നാൽ പെട്ടെന്ന് കൃഷ്ണകുമാർ സീരിയലിൽ നിന്ന് മാറുകയാണ് ചെയ്തത് , കൃഷ്ണകുമാറെവിടെ എന്ന് ചോദിച്ച് ഓണം മുതൽ പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. എന്നാൽ സീരിയൽ അധികൃതർ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. നടനോടുളള ചോദ്യം കടുത്തപ്പോൾ പ്രതികരിച്ച് കൃഷ്ണ കുമാർ തന്നെ രംഗത്ത് എത്തിയിരുന്നു. ഇനി സീരിയലിൽ ആദി സാർ ആയി ഉണ്ടാവില്ലെന്നാണ നടൻ അന്ന് പറഞ്ഞത്.

 

.''ആദിയും ഞാനും'.. എന്ന കുറിപ്പോടെയാണ് കൃഷ്ണകുമാർ എത്തിയത്. "അടുത്തിടെ ആയി യാത്രകള്‍ ആയിരുന്നു.. യാത്രയിലുടനീളം പലതരം ആളുകളെ കണ്ടു മുട്ടി. ഇടയ്ക്കു മലയാളികളെയും. അവര്‍ ആദ്യം ചോദിക്കുന്നത് എന്നെയും, എന്റെ കുടുംബത്തിന്റെയും വിശേഷങ്ങള്‍ ആണ്.. ചുരുക്കം ചിലര്‍ സീരിയല്‍ വിശേഷവും. സ്വഭാവികമായും നമ്മുടേതായ സീരിയല്‍ അല്ലെങ്കില്‍ സിനിമ ആ സമയത്തു ടീവിയില്‍ പോകുമ്പോള്‍ അതില്‍ എന്നെ ഇഷ്ടപെട്ടാല്‍, ആ കഥാപാത്രത്തെ സ്‌നേഹിച്ചാല്‍, അതിനെ പറ്റിയാവും ചോദ്യങ്ങള്‍''.

പൂർണ്ണമായ വിശേഷം അറിയാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (6 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (13 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (44 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (51 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends