Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഋഷിയെ സ്വാധീനിക്കാൻ മിത്രയ്ക്ക് പൊടിക്കൈ പറഞ്ഞുകൊടുത്ത പ്രാണിയെ പഞ്ഞിക്കിട്ട് കൂടെവിടെ പ്രേക്ഷകർ; എന്നാൽ, പ്രാണിയമ്മയുടെ വേലത്തരമൊന്നുമല്ല നടക്കാൻ പോകുന്നത്; ഋഷിയ്ക്ക് ഒരുക്കിയ കെണിയിൽ വീഴുന്നത് മിത്ര ; കൂടെവിടെയെ കുറിച്ച് പ്രേക്ഷകർ പറയുന്നു !

09 OCTOBER 2021 05:12 PM IST
മലയാളി വാര്‍ത്ത

മലയാളികളെ ഒരുപോലെ ക്യാമ്പസിലേക്ക് കൂട്ടിക്കൊണ്ടുപോയ പരമ്പരയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. 2021 ജനുവരി 4 ന് ആണ് പരമ്പര ആരംഭിക്കുന്നത്. പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. അൻഷിതയാണ് സൂര്യ എന്ന ബോൾഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിബിൻ ജോസ് ആണ് ഋഷിയായി എത്തുന്നത്. നടൻ കൃഷ്ണകുമാറും പരമ്പരയിൽ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കൃഷ്ണകുമാർ മിനിസ്ക്രീനിൽ മടങ്ങി എത്തുന്ന പരമ്പര എന്ന പ്രത്യേകതയോടെയാണ് പരമ്പര തുടങ്ങിയത്. ആദ്യ എപ്പിസോഡിൽ തന്നെ ആദി സാർ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.

 

സൂര്യയെ അഥിതി ടീച്ചർ ആദി സാറിന്റെ കയ്യിൽ ഏൽപ്പിക്കുന്ന ആദ്യ എപ്പിസോഡ് ഇന്നും ആരാധകർക്ക് മറക്കാനാവുന്നതല്ല. എന്നാൽ ആദി സാർ പരമ്പരയിൽ ഇനി ഉണ്ടാകില്ലെന്ന വാർത്ത കൃഷ്ണകുമാർ തന്നെ പുറത്തുവിട്ടപ്പോൾ ഏറെ വേദനയോടെയാണ് ആരാധകർ ഈ വാർത്തയെ സ്വീകരിച്ചത്. എങ്കിലും ഏറെ പ്രതീക്ഷയോടെ ആദി സാറിനായി കാത്തിരിക്കുന്ന പ്രേക്ഷകർ ഉണ്ട്.

 

ഒരുപാട് നല്ല കാഴ്ച്ചകൾ സമ്മാനിച്ച പരമ്പരയാണ് കൂടെവിടെ. അതുകൊണ്ടാണ് ഒരുമാസമായിട്ട് പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന എപ്പിസോഡുകൾ വന്നിട്ടും പ്രേക്ഷകർ പ്രതീക്ഷ കൈവിടാതെ വീണ്ടും ഋഷി സൂര്യ പ്രണയ കഥയ്ക്കായി കാത്തിരിക്കുന്നത്. മിത്ര അമേരിക്കയിൽ വന്നതോടെയാണ് ഈ പ്രശ്നങ്ങളൊക്കെ തുടങ്ങിയത്,

 

ഇപ്പോൾ മിത്രയുടെയും ഋഷിയുടെയും വിവാഹം നടത്താൻ റാണിയമ്മ അവസാനത്തെ അടവ് വരെ പയറ്റിയിരിക്കുകയാണ്. എന്നാൽ, ഒരു കോളേജ് പ്രിൻസിപ്പലായ ഒരു സ്ത്രീ ഇത്തരത്തിൽ തരാം താഴാമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതിനൊപ്പം നിൽക്കാൻ ഇത്രയേറെ പഠിത്തമുള്ള ഒരു മിത്രയും.

 

കഴിഞ്ഞ ദിവസം റാണിയമ്മ മിത്രയ്ക്ക് കൊടുത്ത ഉപദേശമാണ് ആരാധകരെ ഒന്നടങ്കം ചൊടിപ്പിച്ചിരിക്കുന്നത്. പോറ്റമ്മയുടെ സ്ഥാനമായിട്ടല്ല ഋഷിയുടെ ജീവിതത്തിൽ റാണിയമ്മ ഇടം നേടിയിരിക്കുന്നത്. അപ്പോൾ ഒരമ്മയുടെ സ്ഥാനത്തുനിൽക്കുന്ന സ്ത്രീ മിത്രയോട് ഋഷിയെ വശീകരിക്കാൻ വേണ്ടിയുള്ള പൊടിക്കൈ പറഞ്ഞുകൊടുക്കുന്നത് ഒരു നിലവാരവുമില്ലാത്തതായിപ്പോയി എന്നാണ് പ്രേക്ഷകർ പറയുന്നത്.

 

റാണിയമ്മയുടെ ഡയലോഗ് മാത്രമല്ല, പരമ്പരയിൽ വല്ലാത്തൊരു അഴിച്ചുപണി നടന്നിട്ടുണ്ട്. ആദ്യമൊക്കെ വളരെ നന്നായി പെരുമാറിയ ദേവമ്മ.. അതായത് സൂര്യയുടെ 'അമ്മ, ഇപ്പോൾ വളരെ മോശം കാരക്ടർ ആണ്. ദേവമ്മയെ കാണുന്നതുതന്നെ വെറുപ്പാണെന്ന് ആരാധകർ പറയുന്നുണ്ട്.

 

അതോടൊപ്പം ഒരു മാസമായിട്ട് ആരാധകർ പറയുന്ന കാര്യമാണ് ഋഷിയുടേത്. ഇതല്ല റിഷിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. നല്ലപോലെ അഭിനയിക്കാൻ അറിയുന്ന നല്ല കഴിവുന്ന ഒരു നായകനെ കിട്ടിയിട്ട് ആ കഴിവ് ഉപയോഗിക്കാത്തത് കാണുമ്പോൾ സഹതാപം തോന്നുന്നു എന്നും പ്രേക്ഷകർ പരിഭവിക്കുന്നുണ്ട്.

 

എന്നാൽ, ഇനി കൂടെവിടെയിൽ സംഭവിക്കാൻ പോകുന്നത് മറ്റൊന്നാണ്... കഥ അറിയാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (5 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (25 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (36 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (43 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends