Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

കഥാപാത്രത്തെ വെല്ലുന്ന വ്യക്തിത്വം; ഏഷ്യാനെറ്റിലെ സീരിയൽ നായകന്മാരെല്ലാം പുപ്പുലി തന്നെ. ; ശിവേട്ടനും ഋഷിയും അമ്പാടിയും ദേവയും കിരണും; പ്രേക്ഷകർ ആർക്കൊപ്പം !

10 OCTOBER 2021 02:50 PM IST
മലയാളി വാര്‍ത്ത

പൊതുവെ ഏഷ്യാനെറ്റ് സീരിയലൊക്കെയും വളരെയധികം ചർച്ച ചെയ്യപ്പെടാറുണ്ട്. വർഷങ്ങൾക്ക് മുൻപുള്ള സീരിയലുകളുടെ പേരുകൾ പോലും ഇന്നും മലയാളി പ്രേക്ഷകരുടെ ഓർമ്മയിൽ തന്നെയുണ്ടാകും. മിന്നുകെട്ട്, എന്റെ മനസപുത്രി, പാരിജാതം, ‘അമ്മ, ഓട്ടോഗ്രാഫ്, കുങ്കുമപ്പൂവ് അങ്ങനെ ഒരുപാടൊരുപാട് പേരുകൾ… കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് ഈ സീരിയലിലെ കഥാപാത്രങ്ങളെ ഓർമ്മ വരുന്നുണ്ടാകണം.

 

അതിനുള്ള കാരണം ആ കഥാപാത്രങ്ങൾക്കൊപ്പം നാം കാണുന്ന നടീ നടൻമാർ തന്നെയാണ്. കുങ്കുമപ്പൂവ് എന്ന പരമ്പര ഓർക്കുമ്പോൾ തന്നെ ജയന്തി എന്ന ശക്തയായ സ്ത്രീ കഥാപാത്രത്തെ ഓർമ്മ വരും. അതായത് മലയാളികളുടെ പ്രിയപ്പെട്ട ആശാ ശരത്ത്. ഏഷ്യാനെറ്റ് സീരിയലുകളിൽ എത്തിയിട്ടുള്ള എല്ലാ നടീ നടന്മാരും അവരുടെ അഭിനയ മികവ് കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്.



ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന എല്ലാ സീരിയലുകളും കഥയുടെ കാര്യത്തിലും കഥാപാത്രങ്ങളുടെ കാര്യത്തിലും ഒന്നിനൊന്ന് മെച്ചമാണ്. കൊറോണ ഒരു വില്ലനായി നിൽക്കുന്നത് കൊണ്ട് ഒന്നുരണ്ട് സീരിയലുകൾ ഇപ്പോൾ ലാഗ് അടിച്ചു പോകുന്നുണ്ട് , എന്നതൊഴിച്ചാൽ മലയാളം സീരിയലുകളിൽ ഏഷ്യാനെറ്റ് സീരിയലുകൾക്ക് നല്ല റേറ്റിങ്ങാണ്..

ഇനി സീരിയൽ നായകന്മാരിലേക്ക് വരാം. യൂത്തന്മാർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന പരമ്പരകളുടെ നായകന്മാരെ കുറിച്ചാണ് പറയുന്നത്. ഇതിൽ നിങ്ങളുടെ ഇഷ്ട നായകന്മാരെ വിട്ടുപോയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് പറയാം…

 

കൂട്ടത്തിൽ സാന്ത്വനത്തിലെ ശിവനാണ് കൂടുതൽ ആരാധകർ ഉള്ളത്. കലിപ്പന്റെ കാന്താരി എന്നൊരു പേരുദോഷം ഉണ്ടെങ്കിലും ശിവന്റെ അഭിനയത്തിനുമുന്നിൽ പലപ്പോഴും കണ്ണ് നിറഞ്ഞിട്ടുണ്ട്. അഞ്ജലിയുടെ വാക്കുകൾ തെറ്റുധരിച്ച് അവർ തമ്മിൽ പിണങ്ങി ഇരുന്ന ദിവസങ്ങൾ ആരാധകർ ഒട്ടും തന്നെ ഓർക്കാൻ ഇഷ്ടപ്പെടുന്നവയല്ല. എന്നാൽ അപ്പോഴൊക്കെ ശിവൻ കരയുന്ന ഓരോ രംഗങ്ങളും അറിയാതെ പ്രേക്ഷകരും കരഞ്ഞു പോകുന്നതായിരുന്നു.

 

സാന്ത്വനത്തിൽ ശിവനായി എത്തുന്നത് സജിൻ ആണ്. ശിവനായെത്തുന്ന സജിനെ ആദ്യ പരമ്പരയിലൂടെയാണ് മലയാളികള്‍ ഹൃദയത്തിലേറ്റിയത്. പ്ലസ്ടു എന്ന സിനിമയിലൂടെയാണ് സജിന്‍ അഭിനയത്തിലേക്കെത്തിയത്. എന്നാല്‍ സജിനെ ആളുകള്‍ അടുത്തറിഞ്ഞത് ശിവേട്ടനായാണ്. സജിന്റെ കഥാപാത്രം ഹിറ്റായതോടെയാണ് സിനിമാതാരം ഷഫ്‌നയുടെ ഭര്‍ത്താവാണ് സജിനെന്നും പ്രേക്ഷകര്‍ അറിയുന്നത്.

 

പിന്നെ ജനപ്രിയ പരമ്പരയിൽ മുന്നിൽ നിൽക്കുന്ന കൂടെവിടെയിലെ ഋഷികേശ്. ഋഷി ആദ്യമെത്തിയപോലെയല്ല ഇപ്പോഴെന്ന് എല്ലാവരും പറയും, പക്ഷെ അത് ഋഷിയെന്ന കഥാപാത്രം മാത്രമാണ്. എന്നാൽ, ബിപിൻ എന്ന നായകനെ ആരാധകർ സ്നേഹിക്കുന്നത് കഥാപാത്രത്തിനേക്കാൾ ഏറെയാണ്. ബിപിൻ ചേട്ടന്റെ കുറുമ്പും കുശുമ്പും കലിപ്പും ആ ചിരിയും കണ്ണുകൾ കൊണ്ടുതന്നെ റൊമാന്റിക് ആകുന്ന നോട്ടവുമെല്ലാം മറ്റൊരു നായകനും അവകാശപ്പെടാനില്ല എന്നാണ് ആരാധകർ പറയുന്നത്.

 

 

 



സീതയുടെ രാമായനായി ഫ്ളവർസ് ടിവിയിൽ എത്തിയ കാലം മുതൽ പലരുടെയും ഹൃദയം കവർന്ന നടനായിരുന്നു ബിപിൻ. സീത സീരിയൽ അവസാനിച്ചതോടെ ഏവരും മിസ് ചെയ്‌തത്‌ ബിപിനെക്കൂടിയാണ്. അങ്ങനെ ബിപിൻ എന്ന താരത്തിനായി കാത്തിരിക്കുമ്പോഴാണ് ഏഷ്യാനെറ്റിൽ കൂടെവിടെയുടെ ടൈറ്റിൽ സോങ് എത്തുന്നത്. ആ ഒരു ടൈറ്റിൽ സോങ്ങിൽ തന്നെ ബിപിനു എന്തുമാത്രം ആരാധകർ ഉണ്ടെന്നറിയാം.

 

അടുത്തത് വളരെ പക്വതയുള്ള പ്രണയ കഥയുമായിട്ടെത്തിയ അമ്പാടിയും അലീന ടീച്ചറും. അതിൽ അമ്പാടിയുടെ പവർ തിരിച്ചറിഞ്ഞത് പരമ്പരയിൽ നിന്നും അമ്പാടി പിന്മാറി എന്ന വാർത്ത എത്തിയതോടെയാണ്. അമ്പാടിയായി പരമ്പരയിൽ എത്തുന്നത് നിഖിൽ നായരാണ്. അമ്പാടി തിരിച്ചെത്തണം എന്നുള്ള അഭ്യർത്ഥനകൾ കൂടിവന്നപ്പോൾ നിഖിൽ തന്നെ അമ്പാടിയായിട്ടെത്തുകയും ചെയ്‌തു.



പിന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗത്തിലെ കിരൺ. കിരൺ എന്ന കഥാപാത്രത്തെ അത്രത്തോളം ഭംഗിയാക്കാൻ നാലീഫ് ജിയയ്ക്കും സാധിച്ചു. ഒരു നായക കഥാപാത്രത്തിന് പ്രേക്ഷകർ കൽപ്പിക്കുന്ന എല്ലാ ചേരുവകളും ചേർത്താണ് കിരണിന്റെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. തന്റെ പെണ്ണിനെ ഒരുത്തനും നോവിക്കില്ല… അതിനി അവളുടെ സ്വന്തം അച്ഛനാണെങ്കിലും പോലും എന്ന രീതിയിലുള്ള ഒരു ഉശിരൻ കഥാപാത്രമാണ് കിരണിന്റേത്. അതുകൊണ്ട് തന്നെ കിരണിനും കല്യാണിയ്ക്കും അത്രയധികം ആരാധകരും ഉണ്ട്. ഇനി വരാനിരിക്കുന്ന ഐപിസോഡുകളിൽ പോലും കല്യാണിയെ മരണത്തിൽ നിന്നും രക്ഷിക്കുന്ന കിരണിന്റെ മാസ്സ് പെർഫോമൻസ് കാണാം.

 

പിന്നെയുള്ള പ്രേക്ഷകരുടെ ഇഷ്ട പരമ്പര പാടാത്ത പൈങ്കിളിയാണ്. അതിൽ ദേവ എന്ന കഥാപാത്രത്തെ ഇന്നും ആരാധകർ ആഗ്രഹിക്കുന്നത് സൂരജ് സണ്ണിനെയാണ്. എങ്കിലും സൂരജിന് പകരം എത്തിയ ലക്കിയെ ഇഷ്ടപ്പെടുന്നവരും ധാരാളമാണ്. ഒരു പരമ്പരയിൽ നായികാ നായക സ്ഥാനത്തുനിന്നും വ്യക്തികൾ മാറിയാൽ പിന്നെ ആ സ്ഥാനത്തേക്ക് മറ്റൊരാളെ കാണാൻ തികച്ചും പ്രയാസമായിരിക്കും, ആ ഒരു അവസ്ഥയായിരുന്നു പാടാത്ത പൈങ്കിളിയ്ക്ക് ഉണ്ടായത്. സാഹചര്യങ്ങൾ വഷളാക്കിയ ഒരു സീരിയൽ ഇപ്പോൾ മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. ദേവയായി ലെക്ജിത്ത് സൈനിയാണ് ഇപ്പോഴുള്ളത്. ലക്കിയെയും ഇപ്പോൾ ആരാധകർ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്..



നായക കഥാപാത്രങ്ങൾ മാത്രല്ല, പല സീരിയയിലുകളിലും സഹനടന്മാർക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഒരു കുടുംബത്തിലെ എല്ലാ വ്യക്തികൾക്കും അതിന്റെതായ പ്രാധാന്യം ഉള്ളതുകൊണ്ടുതന്നെ സീരിയലിലെ ഓരോ കഥാപാത്രങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെയാണ് പരമ്പരകൾ മുന്നേറുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (7 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (7 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (7 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (9 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (9 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (9 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (9 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (10 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (10 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (12 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (12 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (12 hours ago)

Malayali Vartha Recommends