Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ലക്ഷ്മി ഗോപാലസ്വാമി വിവാഹിതയാകുന്നു; വരൻ ഈ മലയാള നടനോ? തലയിൽ കൈവച്ച് ആരാധകർ...

11 OCTOBER 2021 10:56 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഒരുപോലെ ശ്രദ്ധേയയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരത്തിനോട് പല തവണ വിവാഹത്തെ കുറിച്ച്‌ ആരാധകര്‍ ചോദിച്ചിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം സിനിമയില്‍ അല്ലാതെ, ജീവിതത്തില്‍ എന്തോ നേടണം എന്ന ആഗ്രഹം ഉള്ളതുകൊണ്ട് ആ തിരക്കുകളിൽ പെട്ട് വിവാഹം കഴിക്കാൻ താമസിക്കുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയിരുന്നു.

ഇപ്പോഴിതാ ലക്ഷ്മി വിവാഹിതയാകാന്‍ പോകുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത്. അമ്പത്തിരണ്ട് വയസുള്ള താരം വിവാഹം കഴിക്കാന്‍ പോകുന്നത് മലയാളത്തിലെ ഒരു നടനെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വരന്റെ വിവരങ്ങൾ ലക്ഷ്മി ഗോപാലസ്വാമി പുറത്ത് വിട്ടില്ലെങ്കിലും, വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയ വരനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

മുകേഷിന്റേയും ഇടവേള ബാബുവിന്റേയുമൊക്കെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ആരെ വിവാഹം കഴിച്ചാലും മുകേഷിനെ വിവാഹം കഴിക്കല്ലേ….52 വയസായില്ലേ… നല്ല കാര്യം എന്നും ചിലര്‍ ആശംസകളും അറിയിക്കുന്നുണ്ട്. വരന്‍ ആരായാലും സാരമില്ല, ലക്ഷ്മിയുടെ വിവാഹവാര്‍ത്ത സത്യമായിരിക്കണേയെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ പ്രാര്‍ത്ഥന.

മോഹന്‍ലാലുമായി താരം പ്രണയത്തിലായിരുന്നു എന്നും മോഹന്‍ലാല്‍ വിവാഹിതനായത് കാരണമാണ് താരം വിവാഹം കഴിക്കാതെ തുടരുന്നതെന്നും ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വിവാഹത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. വിവാഹം വേണമെന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് വേണമെന്ന് തോന്നിയിട്ടുണ്ടെന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ മറുപടി.

കൊറോണ കാലത്ത് ജീവിതം കുറച്ച് പതുക്കെയായി. ഒരു കംപാനിയന്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് തോന്നി. പിന്നെ, പ്രകൃതി എന്താണോ നമുക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മള്‍ പോകണം. ഞാന്‍ ഈ ലൈഫിലും ഹാപ്പിയാണ് എന്നായിരുന്നു താരത്തിന്റെ പ്രതികരണം. വിവാഹം കഴിച്ചു എന്ന് കരുതി ഒന്നും സംഭവിക്കില്ല.

സിംഗിള്‍ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ട്. അത് നമ്മള്‍ തന്നെ നേരിടണം. ഒന്ന് മറ്റൊന്നിനെക്കാള്‍ നല്ലതാണെന്ന് തോന്നുന്നില്ല എന്നും താരം പറഞ്ഞു. കൂടാതെ പങ്കാളിയെ കുറിച്ചുള്ള താരത്തിന്റെ സങ്കൽപ്പവും പറഞ്ഞിരുന്നു. രൂപഭാവങ്ങളിലും കാഴ്ചപാടുകളിലും അഭിരുചിയിലും താനുമായി യോജിക്കുന്ന ആളായിരിക്കണം. അത്തരമൊരു ആളെ കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹത്തിന് താന്‍ ഒരുക്കണമാണെന്നും ലക്ഷ്മി പറഞ്ഞിരുന്നു.

2000ല്‍ മലയാള സിനിമാ രംഗത്ത് എത്തിയ താരം, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ സിനിമകള്‍ ചെയ്തു. ആദ്യ ചിത്രത്തിലൂടെ തന്നെ സഹ നടി വേഷം ചെയ്ത ലക്ഷ്മിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. മലയാളികളുടെ പ്രിയങ്കരിയായ ലക്ഷ്മി അറിയപ്പെടുന്ന ഒരു നര്‍ത്തകി കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (5 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (25 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (36 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (43 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends