Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗുരുവേ എന്ന് സ്‌നേഹബഹുമാനങ്ങളോടെ വിളിക്കാന്‍ എനിക്കിനി വേണുവേട്ടന്‍ ഇല്ല; പ്രിയനടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടന്‍ ജോയ്‌ മാത്യു

11 OCTOBER 2021 11:24 PM IST
മലയാളി വാര്‍ത്ത

പരാജിതരായ നായകന്മാര്‍ പിറക്കുന്നതിന് മുന്‍പ് മുന്‍വിധികളുടെ മുനയൊടിക്കുന്ന നായകനായി മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ നടനാണ് നെടുമുടി വേണുവെന്ന് നടന്‍ ജോയ്‌ മാത്യു. ഫേസ്‌ബുക്കിലെ അനുസ്‌മരണക്കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. വെറുമൊരു നെടുമുടിക്കാരനല്ല നവരസങ്ങളുടെ കൊടുമുടിയാണെന്നും തന്നെ ചേര്‍ത്തുപിടിച്ച ആ സ്നേ‌ഹവായ്‌പ്പ് ഇനിയില്ലെന്നും ഗുരുവേ എന്ന് സ്നേഹ‌ബഹുമാനങ്ങളോടെ വിളിക്കാന്‍ വേണുവേട്ടന്‍ തനിക്കിനിയില്ലെന്നും പറഞ്ഞാണ് മലയാളത്തിന്റെ അതുല്യ നടന് ജോയ്‌ മാത്യു വിടപറയുന്നത്.

ജോയ്‌ മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം ചുവടെ:

'ഒരു വാതില്‍ മെല്ലെ തുറന്നടയുന്ന പോല്‍
കരിയില കൊഴിയുന്ന പോലെ
ഒരു മഞ്ഞുകട്ടയലിയുന്ന പോലെത്ര,
ലഘുവായ് ലളിതമായി നീ മറഞ്ഞുവരികില്ല നീയിരുള്‍ക്കയമായി
നീയെന്‍ ശവദാഹമാണെന്‍ മനസ്സില്‍ '
ലെനിന്‍ രാജേന്ദ്രന്റെ 'വേനലി 'ല്‍ വേണുച്ചേട്ടന്‍ പാടി അഭിനയിച്ച അയ്യപ്പപ്പണിക്കരുടെ 'പകലുകള്‍ രാത്രികള്‍ 'എന്ന കവിത കേരളത്തിലെ കാമ്ബസുകളെ ഉഴുതുമറിച്ചകാലം പൈങ്കിളിപ്പാട്ടുകളെ കടപുഴക്കിയ കവിതക്കാലം അതായിരുന്നു എന്റെ തലമുറയുടെ കാമ്ബസ് കാലം! പരാജിതരാവാത്ത നായകന്മാര്‍ പിറക്കുന്നതിന് മുന്‍പ് മുന്‍വിധികളുടെ മുനയൊടിക്കുന്ന നായകനായി മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ സാധാരണക്കാരന്റെ നടന്‍ ഒരു വെറും നെടുമുടിക്കാരനെയല്ല നവരസങ്ങളുടെ കൊടുമുടിയാണ് പിന്നീട് പ്രേക്ഷകര്‍ കണ്ടത് എനിക്കാണെങ്കില്‍
പുസ്തകങ്ങളുടെ ചെങ്ങാതിയായ വേണുവേട്ടന്‍ ,തനത് നാടക പ്രവര്‍ത്തകനായ വേണുവേട്ടന്‍ ,കൊട്ടും പാട്ടും അറിയുന്ന അപൂര്‍വ്വനായ ചലച്ചിത്ര നടന്‍ ഈ നെടുമുടിക്കാരന്‍ ആടാത്ത വേഷങ്ങള്‍ അപൂര്‍വ്വം
ശൂന്യമായിപ്പോയല്ലോ അരങ്ങ് ,അതും ഇത്രപെട്ടെന്ന് ....
എന്നും എന്നെ ചേര്‍ത്തുപിടിച്ച ആ സ്‌നേഹവായ്പ് ഇനിയില്ല
ഗുരുവേ എന്ന് സ്‌നേഹബഹുമാനങ്ങളോടെ വിളിക്കാന്‍ എനിക്കിനി വേണുവേട്ടന്‍ ഇല്ല
വിട വേണുവേട്ടാ വിട !

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (5 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (12 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (34 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (52 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

Malayali Vartha Recommends