Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഇങ്ങനത്തെ ഒരു വാർത്ത പുറത്തു വരരുതേ എന്ന് പ്രാർഥിക്കുകയായിരുന്നു... പക്ഷേ അത് സംഭവിച്ചു. സത്യത്തിൽ ഏഷ്യയിൽ തന്നെ പകരം വെക്കാന്‍ ഒരാളില്ലാത്ത നടനാണ് അദ്ദേഹം. അത് തെളിയിച്ച ആളാണ്...' അതുല്യ കലാകാരന്‍ നെടുമുടി വേണുവിന്റെ വിയോഗത്തിൽ വിതുമ്പി നടൻ ജയറാം

12 OCTOBER 2021 11:13 AM IST
മലയാളി വാര്‍ത്ത

അതുല്യ കലാകാരന്‍ നെടുമുടി വേണുവിന് ആദരാഞ്ജലികളുമായി മലയാള സിനിമാലോകം മുഴുവനും രംഗത്ത് എത്തിയിരിക്കുകയാണ്. ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, വിനീത് ശ്രീനിവാസന്‍ തുടങ്ങി നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ അനുശോചന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വേര്‍പാട്, വേണുവേട്ടാ പ്രണാമം എന്നാണ് ദിലീപ് കുറിച്ചിരിക്കുന്നത്. അതേസമയം കലാരംഗത്ത് ഇത്ര താളബോധമുള്ള നടൻ വേറെ ഉണ്ടാകില്ലെന്നാണ് നടൻ ജയറാം പറഞ്ഞത്. ഒരു പ്രമുഖ ചാനലിനോടായിരുന്നു നടന്റെ പ്രതികരണം.

ജയറാമിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...

ഇന്നലെ രാത്രി മുതൽ ഇങ്ങനത്തെ ഒരു വാർത്ത പുറത്തു വരരുതേ എന്ന് പ്രാർഥിക്കുകയായിരുന്നു. മൂന്ന് മണിക്കൂർ മുമ്പ് വരെ മകൻ ഉണ്ണിയുമായി സംസാരിച്ചു. പക്ഷേ അത് സംഭവിച്ചു. സത്യത്തിൽ ഏഷ്യയിൽ തന്നെ പകരം വെക്കാന്‍ ഒരാളില്ലാത്ത നടനാണ് അദ്ദേഹം. അത് തെളിയിച്ച ആളാണ്. എന്നെ സംബന്ധിച്ചിടത്തോളം വേണുച്ചേട്ടൻ ആയിട്ടൊരു സിനിമ ഉണ്ടെന്നറിഞ്ഞാൽ ചെണ്ട, ഘടം, ജിഞ്ചറ എല്ലാ സാധനവുമായിട്ടാകും ഞാൻ സെറ്റിലെത്തുക.

എല്ലാ ക്ഷേത്രകലകളും അദ്ദേഹത്തിന് വശമാണ്. ഇത്ര താളബോധമുള്ള നടൻ വേറെ കാണില്ല .വേറെ ഭാഷയിൽ അഭിനയിക്കാൻ പോകുമ്പോൾ നെടുമുടി വേണുവിനെ പോലെ ഒരു നടൻ ഞങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് അവർ പറയുമായിരുന്നു എന്ന് ജയറാം പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (5 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (12 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (34 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (52 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

Malayali Vartha Recommends