Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..

രാത്രി 11 മണിയ്ക്ക് മമ്മൂട്ടി കണ്ട കാഴ്ച!! ചേതനയറ്റ ആ ശരീരം, കണ്ട് താങ്ങനാകാതെ താരം കണ്ണുനീർ ഒളിപ്പിച്ചുവെച്ചു..വിങ്ങലോടെ ആ വാക്കുകൾ!

12 OCTOBER 2021 11:25 AM IST
മലയാളി വാര്‍ത്ത

കൊവിഡ് കാലത്ത് നെടുമുടി വേണുവിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടം തന്നെയാണ്. താരത്തിന്റെ വിയോഗം ഞെട്ടലോടെയാണ് പ്രേക്ഷകരും സിനിമാ ലോകവും കേട്ടത്. ഇന്നലെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു

ഇന്നലെ വൈകുന്നേരം അദ്ദേഹത്തത്തിന്റെ ഏറ്റവും പ്രിയപ്പെട്ട തിരുവനന്തപുരം വട്ടിയൂർക്കാവിലെ വീട്ടിലേക്കായിരുന്നു മൃതദേഹം എത്തിച്ചത്. ആദരാഞ്ജലികൾ അർപ്പിക്കാൻ മലയാള സിനിമയിലെ ചെറുതും വലുതുമായ നിരവധി പേരാണ് എത്തിയത്.

രാഷ്ട്രീയ പ്രവർത്തകരും, സിനിമ താരങ്ങളും നാട്ടുകാരും ഓരോ നിമിഷവും എത്തിക്കൊണ്ടിരുന്നു. നടനെ അവസാനമായി ഒരുനോക്ക് കാണാൻ മമ്മൂട്ടിയും എത്തിയിരുന്നു. രാത്രി പതിനൊന്ന് മണിക്കാണ് മമ്മൂട്ടി എത്തിയത്. നാല് പതിറ്റാണ്ടോളം തങ്ങൾക്ക് ഒപ്പം തന്നെ മലയാള സിനിമാലോകത്ത് സജീവമായിരിക്കുകയൂം ചേട്ടനെയും അച്ഛനായും സഹനടനയുമെല്ലാം അഭിനയിച്ചിട്ടുള്ള നെടുമുടിവേണുവിന് ആദാരാഞ്ജലികൾ അർപ്പിച്ചു.

നെടുമുടി വേണുവിനെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പും മമ്മൂട്ടി പങ്കുവെച്ചിരുന്നു . തന്നെ ഓര്‍ക്കുകയും അനിയനെപ്പോലെ കരുതിക്കൊണ്ട് നടക്കുകയും ചെയ്തിരുന്ന ജേഷ്ഠനാണ്, വഴികാട്ടിയായ സുഹൃത്താണ്, ശാസിച്ച അമ്മാവനാണ്, ഒരുപാട് സ്‌നേഹിച്ച അച്ഛനാണ് അതിനപ്പുറം വാക്കുകള്‍കൊണ്ട് വിശദീകരിക്കാനാകാത്ത എന്തൊക്കെയോ ആണ് നെടുമുടി വേണുവെന്ന് മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു

കോമരം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്. എണ്‍പത്തൊന്നിലാണത്. അത് ദീര്‍ഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു, മദ്രാസില്‍ ഒരുമിച്ചുള്ള താമസം. രഞ്ജിത് ഹോട്ടലിലായിരുന്നു ആദ്യം .പിന്നെ വുഡ്‌ലാന്റ് സ് ഹോട്ടലിലേക്ക്. അതിനു ശേഷം വുഡ്‌ലാന്‍സിന്റെ കോട്ടജിലേക്ക് . എണ്‍പത്തഞ്ചു വരെ ഈ സഹവാസം തുടര്‍ന്നു .അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തില്‍ നിന്ന് എനിക്ക് ഒരു പാട് അനുഭവങ്ങള്‍ ഓര്‍ക്കാനുണ്ട്. പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതില്‍ തുറന്നു തന്നത് വേണുവാണ്.

മദിരാശിയിലെ താമസക്കാലമായിരുന്നു ഏറ്റവും ഊഷ്മളമായ കാലമെന്ന് ഞാനോര്‍ക്കാറുണ്ട്, എനിക്കങ്ങനെ തോന്നാറുണ്ട്. ഒരു പാട് സിനിമകള്‍ അക്കാലത്ത് മദ്രാസില്‍ തുടര്‍ച്ചയായി ഉണ്ടായിരുന്നു. 83, 84 കാലത്ത് മാസക്കണക്കിന് ഒരേ മുറിയില്‍ ഞങ്ങള്‍ ഒരുമിച്ചു തുടര്‍ച്ചയായി താമസിച്ചിട്ടുണ്ട്. അക്കാലത്ത് രണ്ടാം ഞായറാഴ്ചയാണ് ഒരവധി കിട്ടുക മദ്രാസിലെ ഷൂട്ടിംഗില്‍. എന്നാല്‍ നാട്ടിലേക്കു പോവാന്‍ പറ്റില്ല. ഒരു പകല്‍ മാത്രമാണ് അവധി. ആ ദിവസം ഒരു സൈക്കിള്‍ റിക്ഷക്കാരനെ ദിവസ വാടകയ്ക്ക് വിളിച്ച് രാവിലെ ഞങ്ങള്‍ ഇറങ്ങും. ചെറിയ ഷോപ്പിങ്ങുകള്‍, ഒരു മലയാളി ഹോട്ടലില്‍ നിന്ന് കേരള വിഭവങ്ങള്‍ കൂട്ടി മൂക്കുമുട്ടെ ഭക്ഷണം. പിന്നെ മാറ്റിനിയും സെക്കന്റ് ഷോയും കഴിഞ്ഞേ മുറിയില്‍ തിരിച്ചെത്തു. ഇന്നതോര്‍ക്കുമ്പോള്‍ എനിക്കു തന്നെ അത്ഭുതം തോന്നാറുണ്ട്. അന്ന് ഞങ്ങള്‍ രണ്ടു പേരും അറിയപ്പെടുന്ന നടന്മാരാണ്. നാട്ടിലാണെങ്കില്‍ അങ്ങനെ ഒരു സൈക്കിള്‍ റിക്ഷയില്‍ യാത്ര ചെയ്യാന്‍ പറ്റില്ല. പക്ഷെ, മദ്രാസില്‍ അവിടവിടെ കണ്ടുമുട്ടുന്ന മലയാളികളൊഴികെ ആരും കാര്യമായി ഞങ്ങളെ അറിയുന്നവരില്ല. സുഖമായി സൈക്കിള്‍ റിക്ഷയില്‍ നഗരം ചുറ്റാം. ഒരു മുറിയിലാണ് ഞങ്ങള്‍ അന്ന് താമസിച്ചിരുന്നതെങ്കിലും പരസ്പരം കാണാത്ത ദിവസങ്ങള്‍ വളരെ ഉണ്ടാവും. ഉറക്കത്തിലും ഷൂട്ടിങ്ങിലും പെട്ടു പോവുന്ന കാരണമാണത്.

എന്നെ പുലര്‍ച്ചെ വിളിച്ചുണര്‍ത്താന്‍ വന്ന ഒരു പ്രൊഡക്ഷന്‍ മാനേജരെ വേണു ഒരിക്കല്‍ ചീത്ത പറഞ്ഞു. രണ്ടു മൂന്നു സിനിമകളില്‍ ഒരേ സമയത്ത് അഭിനയിച്ചുകൊണ്ടിരുന്ന കാലമാണ്. എന്നെ വിളിക്കാന്‍ വന്ന പ്രൊഡക്ഷന്‍ മാനേജര്‍ക്ക് തലേ ദിവസം ഞാന്‍ രാത്രി മുഴുവനും സെറ്റിലായിരുവെന്ന് അറിയാല്ലായിരുന്നു. ഞാന്‍ വന്ന് കിടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. ആ പ്രൊഡക്ഷന്‍ മാനേജര്‍ വളരെ വിഷമത്തോടെ എന്നോട് വേണുവിനെപ്പറ്റി പരാതി പറഞ്ഞു.

ഉച്ചക്ക് ബ്രേക് സമയത്ത് ഭക്ഷണം കഴിച്ച് ചിലപ്പോള്‍ കിട്ടിയ സ്ഥലത്ത് ന്യൂസ് പേപ്പറോ മറ്റോ വിരിച്ച് കിടക്കും. അല്‍പം കഴിഞ്ഞ് അവിടെവെയിലു വന്നെന്നിരിക്കും. വേണു എന്നെയെടുത്ത് തണലിലേക്ക് കിടത്തിയിട്ടുണ്ട് പലപ്പോഴും.

ഒരു ദിവസം ഉച്ചനേരത്ത് കിടക്കാന്‍ കിട്ടിയത് ഒരു പാറയുടെ മുകള്‍ ഭാഗമായിരുന്നു. ഉണര്‍ന്നപ്പോള്‍ ഞാന്‍ ഒരു കാറിന്റെ പിന്‍സീറ്റിലാണ് കിടക്കുന്നത്. എന്നെ എടുത്ത് അങ്ങോട്ട് കാറിലേക്ക് കിടത്തിയത് വേണുവായിരുന്നു. അന്ന് എന്നെ പൊക്കിയെടുക്കാനുള്ള ആരോഗ്യം വേണുവിനുണ്ട്. ഞാനന്ന് ഇത്രയൊന്നും ഭാരവുമില്ല.

എന്റെ കുട്ടൂകാരനായി
ചേട്ടനായി
അച്ഛനായി
അമ്മാവനായി
അങ്ങനെ ഒരു പാടു കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ആ കഥാപാത്രങ്ങളുടെ അപ്പുറത്തേക്ക് എനിക്കദ്ദേഹം എല്ലാമെല്ലാമായിരുന്നു.
കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം ഞങ്ങളുടെ സ്വന്തം ജീവിതത്തിലേക്കും ബാധിച്ച പോലതോന്നിയിട്ടുണ്ടെനിക്ക്.


അതിനപ്പുറത്ത് എനിക്കു വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാവാത്ത എന്താെക്കെയോ ആണ്.
ഞാനതിനു മുതിരുന്നില്ല.
എനിക്കാവില്ല അതിന്.
അതിനാല്‍ എനിക്ക് വിട പറയാനാവില്ല. എന്നും എന്റെ മനസ്സില്‍ വേണു ഉണ്ട്, ഉണ്ടാവും.ഓരോ മലയാളിയുടെ മനസ്സിലും ആ മഹാപ്രതിഭ മങ്ങാത്ത നക്ഷത്രമായി ജ്വലിച്ച് നില്‍ക്കും.
ഞാന്‍ കണ്ണടച്ച് കൈകള്‍ കൂപ്പട്ടെ… ഇങ്ങനെയായിരുന്നു കുറിപ്പ് അവസാനിച്ചത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാച്ചാണിയിൽ റോഡരികിൽ നിന്ന കൂറ്റൻ മാവിന്റെ കൊമ്പൊടിഞ്ഞു  (6 minutes ago)

സൂറത്തിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു  (22 minutes ago)

മൂന്ന് പേരെ കണ്ടെത്തി  (27 minutes ago)

നടന്നത് ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദം...ഒടുവിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്ന് കോടതി...രാഹുലിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇങ്ങനെ  (38 minutes ago)

സന്ദീപ് വാര്യര്‍ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു  (42 minutes ago)

എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്  (55 minutes ago)

സ്പൂഫിംഗ് 10 മിനിറ്റിൽ റിപ്പോർട്ട് ചെയ്യണം  (59 minutes ago)

ഡിജിറ്റൽ തെളിവുകൾ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു  (1 hour ago)

വിനാശകരമായ വീര്യം  (1 hour ago)

സംസ്ഥാന പോലീസ് ഹെഡ് ക്വോർട്ടേഴ്‌സിൽ സ്ഥാനക്കയറ്റിന് വ്യാജരേഖ ചമക്കുകയും ഡി വൈ എസ് പി യുടെ യൂണിഫോം ധരിച്ച്  (1 hour ago)

കർണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ്  (1 hour ago)

വോട്ട് രേഖപ്പെടുത്താന്‍ സ്വകാര്യമേഖലയിലുള്ളവര്‍ക്കും ...  (1 hour ago)

പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ആദ്യ വനിതാ ബ്രാൻഡ് അംബാസഡർ ....  (2 hours ago)

കോൺഗ്രസ് തള്ളിക്കളഞ്ഞു  (2 hours ago)

ഓര്‍ക്കുക 181 ഹെല്‍പ്പ് ലൈന്‍.... അതിക്രമങ്ങളില്‍ പതറാതിരിക്കാന്‍  (2 hours ago)

Malayali Vartha Recommends