Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"5 ലക്ഷം രൂപയുടെ ക്ളാസ് ആണ് ഇത് ഒക്കെ.. നിനക്ക് ഫ്രീ ആയി തരുകയാണ്.. ഓര്‍മ്മ വേണം." ഞാന്‍ പരീക്ഷക്ക് തോറ്റു എന്ന് പറഞ്ഞു പറ്റിച്ചു.. ഞാന്‍ അത് വിശ്വാസിക്കുകയും ചെയ്തു.. അങ്ങനെ പല പല ഓര്‍മകള്‍.. നന്ദി.. ഞങ്ങള്‍ക്ക് ഒരു മാര്‍ഗദീപമായി നിന്നതിന്.. വിട...' നിറകണ്ണുകളോടെ നടി മിയ ജോര്‍ജ്

12 OCTOBER 2021 03:24 PM IST
മലയാളി വാര്‍ത്ത

ആടിത്തിമിര്‍ത്ത വേഷങ്ങള്‍ പ്രേക്ഷകന്റെ ഓർമകളിൽ സമ്മാനിച്ച് മലയാളക്കരയുടെ മഹാനടന്‍ യാത്രയായി. നടന്‍ നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രമൊഴി. ഏവർക്കും പ്രിയപ്പെട്ട നെടുമുടി വേണുവിന്റെ വിയോഗം തെല്ലൊന്നുമല്ല മലയാള സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയത്. സൂപ്പര്‍ താരങ്ങളും യുവ താരങ്ങളും എന്ന വ്യത്യാസമില്ലാതെ ഏവരുടെയും മനസ്സിലൂടെ കടന്നു പോയ ചിന്തകള്‍ എണ്ണിത്തീർക്കാനാകാത്തതാണ്. ആദ്യമായി സ്ക്രീനിലെ അച്ഛനായി അഭിനയിച്ച നെടുമുടി വേണുവിനെയും, ഒപ്പം തന്നെ അദ്ദേഹം പകര്‍ന്നു നല്‍കിയ പാഠവും ഓര്‍ക്കുകയാണ് നടി മിയ ജോര്‍ജ്.

മിയയുടെ വാക്കുകള്‍ ഇങ്ങനെ:

എന്റെ അഭിനയ ജീവിതത്തിലെ ആദ്യ അച്ഛന്‍ കഥാപാത്രം ആയി വന്നത് ഈ മഹാനായ കലാകാരന്‍ ആണ്. ഞാന്‍ ഒരുപാട് അഭിമാനത്തോടെ എല്ലാവരോടും പറയുമായിരുന്നു ഞാന്‍ ആണ് മകളായി അഭിനയിക്കുന്നത് എന്ന്. ഒരിക്കല്‍ ഒപ്പം അഭിനയിക്കുന്ന ഒരു സീനില്‍ എനിക്ക് ദേഷ്യം അഭിനയിക്കാന്‍ സാധിച്ചില്ല. ഞാന്‍ എങ്ങനെ അദ്ദേഹത്തെ വഴക്ക് പറയും എന്ന് ആയിരുന്നു എന്റെ ചിന്ത. അത് മനസിലാക്കി അദ്ദേഹം എനിക്ക് ധൈര്യം തന്നു ദേഷ്യം അഭിനയിപ്പിച്ചു.

മറ്റൊരു സീനില്‍ എന്നോട് ചോദിച്ചു. "നീ എന്താ ഡയലോഗ് പറയുന്ന സമയം കൈകള്‍ ഉപയോഗിക്കാത്തത്.." എന്നിട്ട് എന്റെ ഡയലോഗ് വേണു സാര്‍ അഭിനയിച്ചു കാണിച്ചു. എന്നിട്ട് തമാശ ആയി പറഞ്ഞു."5 ലക്ഷം രൂപയുടെ ക്ളാസ് ആണ് ഇത് ഒക്കെ.. നിനക്ക് ഫ്രീ ആയി തരുകയാണ്.. ഓര്‍മ്മ വേണം." ഒരിക്കലും മറക്കാന്‍ കഴിയാത്ത മറ്റ് ചില ഓര്‍മ്മകള്‍ ഉണ്ടായത് പാവാട സിനിമ ഷൂട്ടിംഗില്‍ ആണ്. ഞാന്‍ പരീക്ഷക്ക് തോറ്റു എന്ന് പറഞ്ഞു പറ്റിച്ചു.. ഞാന്‍ അത് വിശ്വാസിക്കുകയും ചെയ്തു.. അങ്ങനെ പല പല ഓര്‍മകള്‍.. നന്ദി.. ഞങ്ങള്‍ക്ക് ഒരു മാര്‍ഗദീപമായി നിന്നതിന്.. വിട..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (5 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (12 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (34 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (52 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

Malayali Vartha Recommends