Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാഹനം നിർത്താത്തത് ടെൻഷൻ കൊണ്ട്! പക്ഷേ അവര്‍ ഞങ്ങളെ പിന്തുടര്‍ന്ന് പിടിച്ചു, ഞാന്‍ പലതവണ മാപ്പ് പറഞ്ഞതാണ്... അവര്‍ വിട്ടില്ല; നടി ഗായത്രിയെയും സുഹൃത്തിനെയും തടഞ്ഞുവച്ച്‌ നാട്ടുകാര്‍: സംഭവിച്ചത് തുറന്നുപറഞ്ഞ് നടി

17 OCTOBER 2021 08:21 PM IST
മലയാളി വാര്‍ത്ത

നടി ഗായത്രി സുരേഷും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതും തുടർന്നുണ്ടായ സംഭവങ്ങളും സോഷ്യൽമീഡിയയിലൂടെ ഇന്ന് വൈറലായിരുന്നു. നാട്ടുകാർ ഇവരെ തടഞ്ഞ് വെച്ച് പെരുമാറുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.

ഗായത്രിക്കൊപ്പമുള്ള യുവാവാണ് കാര്‍ ഓടിച്ചിരുന്നത്. പല വാഹനങ്ങളെയും ഇടിച്ചിട്ടാണ് ഈ കാര്‍പോയതെന്നാണ് യാത്രക്കാർ പറയുന്നത്. കൂടാതെ ഒരു സ്ത്രീ ഇവര്‍ക്കെതിരെ ശക്തമായി ആക്രോശിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാവുന്നതാണ്.

നാട്ടുകാര്‍ എത്ര ആവശ്യപ്പെട്ടിട്ടും വാഹനത്തില്‍ നിന്ന് യുവാവ് ഇറങ്ങാതിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണ്. നിരവധി വാഹനങ്ങളില്‍ ഇടിച്ചിട്ടും നിര്‍ത്താതെ പോയെന്നും ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നും ജനക്കൂട്ടം ശക്തമായി ആരോപിക്കുന്നുണ്ട്.

ഇപ്പോഴിതാ, ഈ സംഭവത്തിൽ വിശദീകരണ വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ്, നടി...

'ഞാനും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാറോടിച്ച്‌ പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ടെന്‍ഷന്‍ കൊണ്ട് വാഹനം നിര്‍ത്തിയില്ല. കാരണം ‍ഞാനൊരു നടിയാണല്ലോ. ആള്‍ കൂടിയാല്‍ എന്താകും എന്ന് പേടിച്ച്‌ നിര്‍ത്തിയില്ല. പക്ഷേ അവര്‍ ഞങ്ങളെ പിന്തുടര്‍ന്ന് പിടിച്ചു. ഞാന്‍ പലതവണ മാപ്പ് പറഞ്ഞതാണ്. പക്ഷേ അവര്‍ വിട്ടില്ല. ഒടുവില്‍ പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു. നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ. നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. ഒരു തെറ്റും ചെയ്തിട്ടില്ല. അവര്‍ പിന്തുടര്‍ന്ന് പിടിക്കുമെന്ന് ഞങ്ങളും വിചാരിച്ചില്ല. ആര്‍ക്കും അപകടം പറ്റിയിട്ടില്ല.' ഗായത്രി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (22 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (31 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (41 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (13 hours ago)

Malayali Vartha Recommends