Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്‌നമാണ് അപകട ശേഷമുണ്ടായ അവരുടെ ന്യായീകരണം: നിങ്ങളുടെ അശ്രദ്ധയില്‍ ഒരു കുടുംബത്തിന്റെ ആശ്രയമായിരിക്കും നഷ്ടമാകുന്നത്: ഒരു കാര്യം തന്നെ മാറ്റി മറിച്ച്‌ പറയല്ലേ ഗായത്രി- മനോജ് കുമാര്‍

21 OCTOBER 2021 01:01 PM IST
മലയാളി വാര്‍ത്ത

നടി ​ഗായത്രി സുരേഷ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പ്രതികരണവുമായി നടന്‍ മനോജ് കുമാര്‍ രംഗത്ത്. ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്‌നമാണ് അപകട ശേഷമുണ്ടായ അവരുടെ ന്യായീകരണമെന്ന് മനോജ് പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

അവര്‍ക്ക് അപകടം പറ്റിയ വീഡിയോ ഞാനും കണ്ടിരുന്നു. ആരാണ് വണ്ടിയിലുള്ളതെന്നും, സീരിയല്‍ നടനല്ലേ, നടിയല്ലോ എന്നുമൊക്കെ നാട്ടുകാര്‍ ചോദിക്കുന്നതും കണ്ടിരുന്നു. ഗായത്രി അവരോട് സോറി പറയുന്നതും കേള്‍ക്കാം. പക്ഷേ ആ വീഡിയോയില്‍ നടന്ന സംഭവങ്ങള്‍ ഒട്ടും വ്യക്തമല്ലായിരുന്നു.

മൊത്തം കലുക്ഷിതമായ രം​ഗം. ആളുകള്‍ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് അപ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നു. പിന്നീടാണ് ഇവരുടെ വണ്ടി മുട്ടിയ കാര്യം അറിയുന്നത്. വണ്ടി ഇടിച്ചിട്ടും നിര്‍ത്താതെ പോയത് കൊണ്ടാണ് ആളുകള്‍ പ്രശ്‌നമുണ്ടാക്കിയതെന്ന് മനസ്സിലായി. നാട്ടുകാരുടെ ആ രോഷം സ്വാഭാവികമാണ്. ആര്‍ക്കായാലും ദേഷ്യം വരും.

ഒരാളുടെ വണ്ടിയിലിടിച്ച്‌, അയാളുടെ ഗ്ലാസുകളും തകര്‍ത്ത് ഒന്നും മിണ്ടാതെ പോകുമ്ബോള്‍ ആര്‍ക്കായാലും ദേഷ്യം വരുമെന്ന് ഉറപ്പാണ്. ചേസ് ചെയ്ത് പിടിക്കാനൊക്കെയാണ് എല്ലാവരും നോക്കുക. കാര്യങ്ങളൊക്കെ പരിശോധിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി.

ഗായത്രി സുരേഷിന്റെ ഭാഗത്ത് തന്നെയാണ് തെറ്റ്. ഗായത്രി പറയുന്ന എക്‌സ്‌ക്യൂസ്, അവരൊരു സെലിബ്രിറ്റിയായത് കൊണ്ടാണ് നിര്‍ത്താതെ പോയതെന്നാണ്. പെട്ടെന്ന് ആളുകളുടെ മുന്നിലിറങ്ങാനുള്ള പേടി കൊണ്ടാണെന്നും അവര്‍ പറയുന്നു. യഥാര്‍ഥത്തില്‍ അവരങ്ങനെ പേടിക്കേണ്ടതില്ല എന്നാണ് എനിക്ക് പറയാനുള്ളത്.

അങ്ങനെയാരും നമ്മളെ പിടിച്ച്‌ വിഴുങ്ങുകയൊന്നുമില്ല. എന്റെ വണ്ടിയും ഇതേ പോലെ ഇടിച്ചിരുന്നു. കടവന്ത്രയില്‍ വച്ചായിരുന്നു അപകടം. നിസാരമായ പരിക്കുണ്ടായി. എന്റെ ഭാര്യയാണ് വണ്ടി ഓടിച്ചത്. ഞങ്ങള്‍ അവരോട് സോറിയൊക്കെ പറഞ്ഞു.

എന്താണ്ചെയ്ത് തരേണ്ടതെന്ന് ചോദിച്ചു. എന്റെ ഭാര്യയെ കണ്ടപ്പോള്‍ അവര്‍ക്ക് ആളെയും മനസിലായി. ബീനയോട് അവര്‍ നല്ല രീതിയിലാണ് സംസാരിച്ചത്. കാറിന്റെ തകരാര്‍ പരിഹരിക്കാനുള്ള ചെലവ് തരാമെന്ന് പറഞ്ഞ് ഞങ്ങളുടെ നമ്പറും അവര്‍ക്ക് കൊടുത്തു.

എന്നാല്‍ അവര്‍ ഇതുവരെ വിളിച്ചില്ല. നമ്മള്‍ മര്യാദ കാണിച്ചപ്പോള്‍ അവര്‍ തിരിച്ചും ഇരട്ടി മര്യാദ കാണിച്ചു എന്നതാണ് എന്റെ അനുഭവം. അതുകൊണ്ട് ഗായത്രി ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലായിരുന്നു. നമ്മള്‍ അവരോട് നല്ല രീതിയില്‍ പെരുമാറിയാല്‍ തിരിച്ച്‌ ഇങ്ങോട്ടും നല്ല രീതിയില്‍ തന്നെ പെരുമാറും. നിര്‍ത്താതെ പോയതാണ് പ്രശ്‌നം.

ആരായാലും വാഹനം നിര്‍ത്താതെ പോകരുത്. ആര് വണ്ടിയിടിച്ചാലും വാഹനത്തില്‍ നിന്ന് ഇറങ്ങി പരിഹാരം കാണുകയാണ് വേണ്ടത്. ആ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടരുത്. അത് ശരിയായ കാര്യമല്ല. വണ്ടിയോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യമുണ്ട്. നമ്മളുടെ മാത്രം പ്രശ്‌നം കൊണ്ടല്ല അപകടങ്ങള്‍ സംഭവിക്കുന്നത്. വിലപ്പെട്ട ജീവനാണ് വണ്ടിക്ക് അകത്തും പുറത്തും ഇരിക്കുന്നത്.

 

 

നിങ്ങളുടെ അശ്രദ്ധയില്‍ ഒരു കുടുംബത്തിന്റെ ആശ്രയമായിരിക്കും നഷ്ടമാകുന്നത്. അത് നമ്മള്‍ ചിന്തിക്കണം. അമിത വേഗതയില്‍ ഞാനൊരിക്കലും വണ്ടിയോടിക്കാറില്ല. ഇത്രയും കാലം ദൈവം സഹായിച്ച്‌ ഒരപകടവും ഉണ്ടായിട്ടില്ല. അമിത വേഗവും അശ്രദ്ധയുമാണ് ഈ അപകടമുണ്ടാക്കിയത്. അപകടം ആര്‍ക്കും സംഭവിക്കാം. പക്ഷേ ഇതിനുശേഷമുള്ള ഗായത്രിയുടെ ന്യായീകരണമാണ് ശരിക്കും എനിക്ക് വിഷമം തോന്നിയത്. വണ്ടി നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ ഞങ്ങള്‌ ചെയ്തിട്ടുള്ളൂ എന്നാണ് അവര്‍ പറയുന്നത്.

വളരെ കൂളായിട്ടാണ് അവര്‍ പ്രതികരിച്ചത്. ശരിക്കും എനിക്ക് ചിരി വന്ന് പോയി. അതെന്താ അവര്‍ ചെയ്തത് തെറ്റല്ലേ. വണ്ടിയോടിച്ച്‌ അപകടമുണ്ടാകുമ്ബോള്‍ നിര്‍ത്താതെ പോകുക എന്നതാണ് അതിലെ ഏറ്റവും വലിയ തെറ്റ്.

ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്‌നമാണ് അവരുടെ ന്യായീകരണം. അത് അംഗീകരിക്കാന്‍ പറ്റാത്തതാണ്. നമ്മള്‍ക്ക് ഒരു തെറ്റുപറ്റിയാല്‍ അത് ഏറ്റുപറയുകയാണ് വേണ്ടത്. എല്ലാവരും ക്ഷമിക്കണമെന്ന് പറഞ്ഞ് അവസാനിപ്പിക്കാവുന്ന വിഷയമായിരുന്നു. എന്നാല്‍ ഗായത്രി അതുവേറെ വഴിക്കാക്കി. കിലുക്കത്തിലെ രേവതി ചേച്ചി പറഞ്ഞത് പോലെ തന്നെയായിരുന്നു ഈ ന്യായീകരണം. പിന്നീട് ഇവരുടെ തന്നെ മറ്റൊരു വീഡിയോ കണ്ടപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിപ്പോയത്.

അത് ട്രോള്‍ വീഡിയോ ആയി. അതില്‍ പറയുന്നത് നേരത്തെ പറഞ്ഞതില്‍ നിന്ന് മാറ്റിയുള്ള കാര്യമാണ്. ഞങ്ങള്‍ പതിയെ പോകുമ്ബോള്‍ പിന്നാലെ അവര്‍ ചേസ് ചെയ്ത് പിടിച്ചു എന്നൊക്കെയാണ് ഗായത്രി പറയുന്നത്. ഒരു കാര്യം തന്നെ മാറ്റി മറിച്ച്‌ പറയല്ലേ ഗായത്രി, അത് ശരിയല്ല.

ഗായത്രിയും ഞാനും ചെയ്യുന്നത് ഒരേ തൊഴിലാണ് അഭിനയം. ഗായത്രി ബിഗ് സ്‌ക്രീനിലും ഞാന്‍ മിനി സ്‌ക്രീനില്‍ അഭിനയിക്കുന്നു എന്ന് മാത്രം. പബ്ലിക്കലി നമ്മളെല്ലാം അറിയപ്പെടുന്നവരാണ്. ഒന്നാമത് ആര്‍ട്ടിസ്റ്റുകളുടെ വായില്‍ നിന്ന് എന്തെങ്കിലും അബദ്ധം വീണ് കഴിഞ്ഞാല്‍, പിന്നെ പൊങ്കാലകളുടെ മഹോത്സവമാണ്.

അത് കൊണ്ട് വളരെ ശ്രദ്ധിച്ച്‌ മാത്രമേ നമ്മളുടെ വായില്‍ നിന്ന് എന്തെങ്കിലും വീഴാവൂ. ഗായത്രിയുടെ പുതിയ വീഡിയോയില്‍ കണ്ടത് അങ്ങനൊരു സംഭവമേ നടന്നിട്ടില്ല എന്നാണ്. ഇടയ്ക്കിടെ ഇങ്ങനെ മാറ്റിമറിച്ച്‌ പറയുന്നത് കൊണ്ടാണ് ഈ ആളുകളുടെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കേണ്ടി വരുന്നത്.

സെലിബ്രിറ്റികളുടെ കാര്യത്തില്‍ പൂമാലയും കല്ലേറും ചെരിപ്പേറുമെല്ലാം കിട്ടുമെന്നതാണ് പ്രത്യേകത. അത് മനസ്സിലാക്കി മുന്നോട്ട് പോകണം. ഈ കല്ലേറിനും ചെരിപ്പേറിനുമുള്ള അവസരം നമ്മളായിട്ട് ഉണ്ടാക്കരുത് എന്നാണ് ഗായത്രിയോട് പറയാനുള്ളത്.

ചട്ടിയും കലവുമാകുമ്പോൽ അങ്ങനെ അല്ലറ ചില്ലറ അപകടമൊക്കെ ഉണ്ടാവും. എന്നാലും ശ്രദ്ധിക്കുക. അപകടം പറ്റിയശേഷം ന്യായീകരിക്കരുത്. അത് തെറ്റാണ്. അപകടത്തിനുശേഷം ആ ഡ്രൈവര്‍ ജിഷിന്‍ പുറത്തിറങ്ങിയത് പോലുമില്ല.

 

 

 

അതിനിടെ സീരിയലില്‍ അഭിനയിക്കുന്ന ജിഷിന്‍ മോഹനാണ് ഈ സംഭവുമായി ബന്ധപ്പെട്ട് ഫോണ്‍കോളുകള്‍ വന്നത്. എന്തൊക്കെ പുകിലുകളാണ്വി മര്‍ശനാത്മകമായി പറഞ്ഞതല്ല, ശ്രദ്ധിക്കാന്‍ വേണ്ടി പറഞ്ഞതാണ്. അറിയപ്പെടുന്നവര്‍ റോള്‍ മോഡലാവാനാണ് ശ്രമിക്കേണ്ടത്. നിയമം എല്ലാവര്‍ക്കും തുല്യരാണ്. അതുകൊണ്ട് നാട്ടുകാരും ആര്‍ട്ടിസ്റ്റുകളോട് അനുഭാവപൂര്‍വം പെരുമാറുക. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. ആര്യന്‍ ഖാന്റെ അവസ്ഥ തന്നെ നോക്കൂ.

ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരത്തിന്റെ മകനാണ്. എന്നിട്ട് എന്തുണ്ടായെന്ന് എല്ലാവരും കണ്ടില്ലേ. എന്തായാലും വണ്ടിയില്‍ പോകുമ്പോൾ  എല്ലാവരും ശ്രദ്ധിക്കുക. അമിത വേഗത, അശ്രദ്ധ ജീവിതത്തില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (17 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (27 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (13 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

Malayali Vartha Recommends