Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്റ്റാർ മാജിക് വിവാദവും സീരിയൽ പിന്മാറ്റവും; സീരിയലുകളിലേക്ക് ഇനി ഇല്ലെന്ന തീരുമാനത്തിൽ അനുമോൾ ; പുതിയ തീരുമാനത്തിന് പിന്നിലെ പഴയ അവന്തികയുടെ ആ സന്തോഷ വാർത്തയറിയാൻ ആകാംക്ഷയോടെ പാടാത്ത പൈങ്കിളി പ്രേക്ഷകർ!

21 OCTOBER 2021 04:05 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് അനുമോള്‍. സീരിയലുകളിലൂടെ മാത്രമല്ല അനുമോളെ മലയാളികൾ ഏറ്റെടുത്തത് സ്റ്റാര്‍ മാജിക്കിലൂടെയും ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ്. എന്നാൽ, അടുത്തിടെ സ്റ്റാർ മാജിക്കിനെതിരെ നിരവധി വിമർശനങ്ങൾ ഉയരുകയും അതോടൊപ്പം അനുമോൾ ഭീഷണിപ്പെടുത്തി എന്ന തരത്തിൽ ഒരു യുവാവിന്റെ മെസേജ് സ്‌ക്രീൻ ഷൂട്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

 

ഈ പ്രശ്നങ്ങൾക്ക് ഒക്കെ മുന്നെയാണ് പാടാത്ത പൈങ്കിളിയില്‍ നിന്നും അനുമോൾ പിന്മാറിയെന്ന വാർത്ത വരുന്നത്. എന്നാൽ, എന്തുകൊണ്ട് അനുമോൾ മാറിയെന്നത് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അനുമോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് . കൂട്ടത്തിൽ പാടാത്ത പൈങ്കിളിയിൽ നിന്നും പിന്മാറിയതിനെ കുറിച്ചും ആരാധകർ ചോദിച്ചിരുന്നു. എല്ലാത്തിനും ആരാധകരെ തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള മറുപടിയാണ് അനുമോൾ പറഞ്ഞത്.

 

ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം അത് ഏതാണ്? എന്നായിരുന്നു ഒരാള്‍ ചോദിച്ച ചോദ്യം. അങ്ങനൊക്കെ ചോദിച്ചാ എപ്പോഴും സന്തോഷം നിറഞ്ഞ നിമിഷം ആണ് എന്നായിരുന്നു അനുമോൾക്ക് പറയാനുണ്ടായിരുന്നത്.. അതേസമയം നവംബര്‍ 23 ന് ഒരു സന്തോഷ വാര്‍ത്തയുണ്ട് എന്നും അനുമോള്‍ അറിയിച്ചു.. ഇതോടെ ആരാധകര്‍ കൂടുതല്‍ ചോദ്യങ്ങളുമായി എത്തുകയായിരുന്നു. രസകരമായ മറുപടിയും സംസാര രീതിയും ആയതിനാൽ തന്നെ ആരാധകരും രസകരമായ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു.

 

യൂട്യൂബ് ചാനല്‍ തുടങ്ങുമോ? എന്നുള്ള ചോദ്യത്തിന്... യെസ്. ആഗ്രഹം ഉണ്ട്. നിങ്ങളുടെ പിന്തുണ വേണം എന്നായിരുന്നു അനുമോള്‍ മറുപടി നല്‍കിയത്. നിരവധി പേരാണ് താരത്തിനോട് യൂട്യൂബ് ചാനല്‍ ആരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. തനിക്കും ആഗ്രഹമുണ്ടെന്ന് അനുമോളും പറഞ്ഞു . അധികം വൈകാതെ തന്നെ ചാനല്‍ തുടങ്ങുമെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും അനുമോള്‍ പറയുന്നുണ്ട്. അതേസമയം മുന്‍ പരിചയം ഇല്ലാത്ത ഒരാള്‍ ഐ ലവ് യു പറഞ്ഞാല്‍ എന്തു ചെയ്യുമെന്ന രസകരമായൊരു ചോദ്യത്തിന് താന്‍ അയാളോട് ലവ് യു ടു എന്ന് പറയും എന്നായിരുന്നു അനുമോള്‍ പറഞ്ഞത്.

 

 

 

 

നവംബര്‍ 23 ഹൃദയ കുമാരി ടീച്ചര്‍ റിലീസിംഗ് ആണോ അതോ വേറെ എന്തെങ്കിലും വിശേഷം ആണോ എന്ന സംശയമായിരുന്നു മറ്റൊരാള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ അല്ലെന്നായിരുന്നു അനുമോള്‍ പറഞ്ഞത്. സ്റ്റാര്‍ മാജിക്കില്‍ അനുവിനൊപ്പം പ്രേക്ഷകര്‍ ഓര്‍ക്കുന്ന പേരാണ് തങ്കച്ചന്‍ വിതുര. അതുകൊണ്ട് തന്നെ തങ്കുവിനെ പറ്റി അഭിപ്രായം എന്താണെന്നായിരുന്നു ഒരാളുടെ ചോദ്യം. ഒറ്റ വാക്കില്‍ പറയാന്‍ എങ്കില്‍ ഒരു പാവം എന്നായിരുന്നു ഇതിന് അനു നല്‍കിയ ഉത്തരം. സ്റ്റാര്‍ മാജിക്കില്‍ നിന്നുമുള്ള അനുവിന്റേയും തങ്കുവിന്റേയും രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയും ആരാധകരും സ്ഥിരം ഏറ്റെടുക്കാറുള്ളതാണ്.

കല്യാണം എന്നാണ് എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. ഏതൊരു നടനായാലും നടിയായാലും അവർ വിവാഹിതരല്ലെങ്കിൽ ഈ ചോദ്യം മസ്റ്റ് ആണ് .. എന്നാല്‍ തനിക്ക് അറിയില്ലെന്നായിരുന്നു ഇതിന് അനുമോള്‍ നല്‍കിയ ഉത്തരം.

 

പുതിയ സീരിയല്‍ വല്ലതും ചെയ്യുന്നുണ്ടോ എന്ന് ഒരാൾ ചോദിച്ചപ്പോൾ ഞെട്ടിക്കുന്ന മറുപടിയാണ് അനു പറഞ്ഞത്. താന്‍ സീരിയല്‍ ഇനി ചെയ്യുന്നില്ലെന്നും സിനിമ നോക്കുകയാണെന്നുമായിരുന്നു അനു മറുപടിയായി പറഞ്ഞത് .

അങ്ങനെയാണെങ്കിൽ അനുമോള്‍ അവസാനം എത്തിയ പരമ്പരയായി മാറും പാടാത്ത പൈങ്കിളി. പരമ്പര ശ്രദ്ധിക്കപ്പെട്ടതിനൊപ്പം അനുവിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . അതുകൊണ്ട് തന്നെ താരം പരമ്പരയില്‍ നിന്നും പിന്മാറിയത് ആരാധകര്‍ക്ക് ഏറെ വിഷമമായിരുന്നു. എന്തുകൊണ്ടാണ് പാടാത്ത പൈങ്കിളിയില്‍ നിന്നും പോയത് എന്ന് ചോദിച്ചപ്പോള്‍ ഡേറ്റ് ക്ലാഷ് എന്നായിരുന്നു അനു നല്‍കിയ ഉത്തരം.

 

എന്തായാലും താരത്തിന്റെ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയാണ്. അതേസമയം എന്താണ് താരം കാത്തുവച്ചിരിക്കുന്ന സന്തോഷ വാര്‍ത്ത എന്നറിയാനുള്ള ആകാംക്ഷയും ആരാധകർക്ക് ഉണ്ട്. പുതിയ സിനിമയോ ഷോര്‍ട്ട് ഫിലിമോ ആയിരിക്കുമെന്ന വിലയിരുത്തലാണ് ഇപ്പോൾ ആരാധകർക്കിടയിലുള്ളത്.

ദേവയുടെ സഹോദരിയായ അവന്തികയായാണ് പരമ്പരയില്‍ താരമെത്തിയിരുന്നത് . ചേട്ടനും കണ്‍മണിക്കും ശക്തമായ പിന്തുണ നല്‍കുന്ന സഹോദരിയായുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു അനുമോൾക്ക് ലഭിച്ചിരുന്നത്. എന്നാൽ, പുതിയ അവന്തികയെയും ആരാധകർ ഏറ്റെടുത്തു എന്നാണ് പ്രേക്ഷക പ്രതികരണത്തിൽ നിന്നും മനസിലാകുന്നത്.

 

ഇപ്പോൾ അവന്തിക ദേവയ്‌ക്കൊപ്പം ചേർന്ന് പുത്തൻ പദ്ധതികൾ തുടങ്ങിയിരിക്കുകയാണ്വളരെ ഇന്ററെസ്റ്റിംഗ് ആയിട്ടാണ് പാടാത്ത പൈങ്കിളി മുന്നേറുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (19 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (29 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (13 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

Malayali Vartha Recommends