Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'നെ​ഗറ്റീവ് കമന്റുകളും വിമർശനങ്ങളും എനിക്ക് ഉയരാനുള്ള ചവിട്ടുപടിയാണ്; റാണിയമ്മയെയും കലിപ്പൻ ഋഷിയെയും വിറപ്പിച്ച സൂര്യ കൈമളിനോടോ ?; വൈറലായി കൂടെവിടെ താരം അൻഷിദയുടെ പുത്തൻ ഫോട്ടോ!

21 OCTOBER 2021 05:25 PM IST
മലയാളി വാര്‍ത്ത

കുടുംബപ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കൂടെവിടെ. ഋഷി സൂര്യ പ്രണയം പറയുന്ന കഥയിൽ സൂര്യയായിട്ടെത്തുന്നത് അൻഷിദയാണ്. സീരിയൽ ഇപ്പോൾ ഏറെ നിർണായകമായ എപ്പിസോഡുകളിലൂടെയാണ് കടന്നുപോകുന്നത്. സൂര്യ എന്ന കഥാപാത്രമായി ശ്രദ്ധിക്കപ്പെട്ടതോടെ അൻഷിതയ്ക്ക് സോഷ്യൽമീഡിയ വഴിയും വലിയ ആരാധക പിന്തുണയുണ്ട്.


കബനി എന്ന സീരിയലിലൂടെയാണ് അൻഷിതയുടെ തുടക്കം. 2021ന്റെ തുടക്കത്തിലാണ് കൂടെവിടെ ആരംഭിക്കുന്നത്. നടൻ കൃഷ്ണകുമാർ വർഷങ്ങൾക്ക് ശേഷം സീരിയലിലേക്ക് മടങ്ങിയെത്തിയത് കൂടെവിടെ സീരിയലിലെ ആദി എന്ന കഥാപാത്രത്തിലൂടെയായിരുന്നു. എന്നാൽ കുറച്ച് എപ്പിസോഡുകൾ പിന്നിട്ട ശേഷം കൃഷ്ണ കുമാർ സീരിയലിൽ നിന്നും പിന്മാറി.


ഇപ്പോൾ തരം​ഗമാകുന്നത് അൻഷിദ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. കറുത്ത നിറത്തിലുള്ള തിളക്കമാർന്ന ബ്ലാക്ക് ലോംങ് സ്‌കര്‍ട്ടിനൊപ്പം മോഡേണ്‍ ഷോര്‍ട് ബ്ലൗസാണ് അൻഷിദ ധരിച്ചിരിക്കുന്നത്. പ്രശസ്തമായ ഫാന്‍സി ആഭരണ വസ്ത്രാലങ്കാര ഷോപ്പായ ഇവാന്‍ഷിയാണ് താരത്തിനുള്ള വസ്ത്രാലങ്കാരവും ചെയ്തിരിക്കുന്നത്. അന്‍ഷിതയെ മനോഹരിയായി അണിയിച്ചൊരുക്കിയത് അനു ഫാത്തിമയാണ്. കറുപ്പിൽ സുന്ദരിയായി എത്തിയ അൻഷിദയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആരാധകരും വൈറലാക്കി.


ഫോട്ടോ പങ്കുവെച്ചപ്പോൾ അൻഷിത ഒപ്പം എഴുതിയ വാക്കുകളും ശ്രദ്ധനേടുന്നുണ്ട്. 'നെ​ഗറ്റീവ് കമന്റുകളും വിമർശനങ്ങളും എനിക്ക് ഉയരാനുള്ള ചവിട്ടുപടിയായി കാണുന്നു' എന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പം അൻഷിദ കുറിച്ചത്. 'എല്ലാവരോടും എനിക്ക് ഒരുപാട് സ്നേഹവും നന്ദിയും മാത്രം. എന്‍റെ എല്ലാ സന്തോഷങ്ങളും എന്നോടൊപ്പം ഏറ്റെടുത്ത് എനിക്ക് ഒരുപാട് സ്നേഹവും പിന്തുണയും തരുന്ന എല്ലാവരോടും ഒരുപാട് സന്തോഷവും സ്നേഹവും അറിക്കുന്നു. ഇനിയും എന്‍റെ ഈ യാത്രയിൽ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകണം. ഭാവിയെ ഉത്കണ്ഠയോടെ ആശ്രയിക്കാതെ വർത്തമാനത്തെ ആസ്വദിക്കുന്നതാണ് യഥാർഥ സന്തോഷം' അൻഷിദ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (19 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (29 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (13 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

Malayali Vartha Recommends