Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

വിവാഹത്തിന് കാത്തിരിക്കുമ്പോഴും ഇനിയും പ്രണയത്തിലല്ല ; ഈ വിവാഹം വേണോ എന്ന് നിശ്ചയത്തിന് ശേഷം ചോദിച്ചു; ദേവിക നമ്പ്യാരുമായി പ്രണയം വര്‍ക്കൗട്ടായിട്ടില്ല എന്ന് വിജയ് മാധവ്!

21 OCTOBER 2021 05:43 PM IST
മലയാളി വാര്‍ത്ത

കുടുബപരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നായികയാണ് ദേവിക നമ്പ്യാർ. അടുത്തിടെയാണ് താരം ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവിനെ വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇരുവരുടെയും വിവാഹനിശ്ചം മാസങ്ങള്‍ക്ക് മുന്‍പാണ് നടത്തിയത്.

 

സംഗീത ലോകത്ത് നിന്നും പരിചയപ്പെട്ടതാണെങ്കിലും ഇരുവരും അകന്ന ബന്ധുക്കള്‍ കൂടിയാണ്. പക്കാ അറേഞ്ച്ഡ് ആയി നടത്താന്‍ പോകുന്ന വിവാഹത്തെ കുറിച്ച് മുന്‍പ് ഇരുവരും തുറന്ന് സംസാരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ ഇതുവരെ പ്രണയത്തിന്റെ ആഴങ്ങളിലേക്ക് എത്തിയിട്ടില്ലെന്ന് പറയുകയാണ് താരങ്ങൾ .

വിവാഹനിശ്ചയം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം വിളിച്ചിട്ട് ഈ വിവാഹം വേണമോ എന്ന് ചോദിച്ച ആളാണ് വിജയ് എന്ന് പറയുകയാണ് ദേവികയിപ്പോള്‍. നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ഇരുവരും പങ്കുവെച്ചത്.

 

'വിജയ് മാധവ് എന്ന പേര് പോലെ ജീവിതത്തിലും റൊമാന്റിക് ആണോ എന്നാണ് സ്വാസിക ചോദിച്ചത്. ഇതുവരെ അങ്ങനെയായിട്ടില്ല. മാഷ് എന്നെ വിളിക്കുമ്പോള്‍ വീട്ടില്‍ എല്ലാവരും പൊക്കോ, മുറിയില്‍ പോയിരുന്ന് സംസാരിച്ചോ എന്നൊക്കെ പറയും. വേണ്ടച്ഛാ എന്ന് പറഞ്ഞ് എല്ലവരുടെയും മുന്നില്‍ ഇരുന്നാണ് സംസാരിക്കുക. വീഡിയോ കോളിലാണെങ്കിലും അങ്ങനെയാണെന്ന് ദേവിക പറയുന്നു. പ്രതിശ്രുത വരനെ മാഷ് എന്ന് വിളിക്കുന്നതിനെ കുറിച്ചും താരങ്ങള്‍ സംസാരിച്ചിരുന്നു. പത്ത് വര്‍ഷം മുന്‍പ് ഞങ്ങള്‍ പരിചയപ്പെട്ടപ്പോള്‍ മുതല്‍ പുള്ളിക്കാരി അങ്ങനെ വിളിച്ച് തുടങ്ങിയതാണ്.

 

 

 

 

പരിണയം ചെയ്യുന്നതിനിടയില്‍ എന്നോട് പാടുന്നോ ദേവികയെന്ന് ചോദിച്ചിരുന്നു. അന്ന് ആഗ്രഹം കൊണ്ട് പാട്ട് പഠിക്കാനായി പോയത് വിജയിയുടെ അടുത്തേക്കാണ്. പുള്ളിയാണെങ്കില്‍ വലിയ ദേഷ്യവും അഹങ്കരാവുമായി ഇരിക്കുന്നു. എങ്ങനെയാണ് മുഖത്ത് നോക്കി വിജയ് ഏട്ടാ എന്ന് വിളിക്കുന്നത്. മോശമല്ലേ എന്ന് കരുതി. അന്ന് പാട്ട് പഠിപ്പിച്ച് തരുന്നതല്ലേ, മാഷേന്ന് വിളിക്കാമെന്ന് കരുതി. അങ്ങനെ വിളിച്ച് ശീലിച്ചതാണ്. വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ ഇനി ഏട്ടായെന്ന് വിളിക്കണമെന്നൊക്കെ എല്ലാവരും എന്നോട് പറഞ്ഞിരുന്നു. അങ്ങനെ വിളിക്കണമോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നാണ് വിജയ് പറഞ്ഞതെന്നും ദേവിക വ്യക്തമാക്കുന്നു. മാഷേ എന്നുള്ള വിളി ഒരു വെറൈറ്റിയാണെന്നാണ് വിജയിയും പറയുന്നത്.

 

റിയാലിറ്റി ഷോയ്ക്ക് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പെട്ടെന്ന് പ്രശസ്തനായതിന്റെ ഞെട്ടലായിരുന്നു. അന്ന് ആരാധികമാരൊക്കെ ഉണ്ടായിരുന്നു. ആര് പാടിയാലും പാട്ടുകാര്‍ക്ക് ഒരു പ്രത്യേക സ്‌നേഹം ലഭിക്കുമെന്നും വിജയ് പറയുന്നു. അങ്ങനെ എങ്കില്‍ ദേവികയ്ക്ക് മുന്നെ എത്ര പ്രണയം ഉണ്ടായിരുന്നെന്ന് സ്വാസിക ചോദിച്ചു. 'എന്റെ സ്വഭാവം വെച്ച് പ്രണയം വര്‍ക്കൗട്ടാവില്ല. ആദ്യമായി പ്രണയിച്ചത് ദേവികയെ ആണോ എന്ന ചോദ്യത്തിന് 'ദേവിക നമ്പ്യാരുമായി പ്രണയം വര്‍ക്കൗട്ടായിട്ടില്ല. ഇനി വേണം പ്രണയിക്കാനെന്നും വിജയ് പറയുന്നു.


യാദൃശ്ചികമായി ഞങ്ങള്‍ ഇങ്ങനെ എത്തിയതാണ്. കമ്യൂണിക്കേറ്റ് ചെയ്തപ്പോള്‍ കൊള്ളാമെന്ന് തോന്നി. ഞാന്‍ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു. എനിത്ത് ഇപ്പോഴും സെറ്റായി വരുന്നേയുള്ളൂ. എന്‍ഗേജ്മെന്റിന് ഒന്നോ രണ്ടോ മാസം മുന്‍പായാണ് വിവാഹത്തെക്കുറിച്ച് തീരുമാനിച്ചത്. ദേവിക തന്നെയാണ് വിവാഹത്തെ കുറിച്ച് പറഞ്ഞത്. എന്തെങ്കിലുമാവട്ടെ മാഷേ, നമുക്ക് കല്യാണം കഴിക്കാം എന്നായിരുന്നു പുള്ളിക്കാരി പറഞ്ഞത്. ഞാന്‍ ഇങ്ങനെയൊക്കെയാണ്, ഓക്കെയാണെങ്കില്‍ നോക്കാം. പിന്നെ വന്നതിന് ശേഷം മറ്റ് വര്‍ത്തമാനങ്ങളൊന്നും പറയരുതെന്ന് ദേവിക പറഞ്ഞതായി വിജയ് സൂചിപ്പിച്ചു. പിന്നാലെ നിങ്ങള്‍ക്ക് പറ്റുമോ ഇല്ലയോ എന്നാലോചിക്ക്് എന്നായിരുന്നു മാഷ് തന്നോട് പറഞ്ഞതെന്ന് ദേവിക പറയുന്നു.

 

എന്‍ഗേജ്മെന്റ് കഴിഞ്ഞതിന് ശേഷം പിറ്റേ ദിവസം വിളിച്ചിട്ട് മാഷ് ഇത് കലങ്ങുന്നില്ല എന്നാണ് പറഞ്ഞത്. എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഡിസൈഡ് ചെയ്യാം, ഇതിപ്പോ എന്‍ഗേജ്മെന്റല്ലേ കഴിഞ്ഞിട്ടുള്ളൂ.. എന്നും വിജയ് പറഞ്ഞു. മാഷേ എന്‍ഗേജ്മെന്റ് കഴിഞ്ഞ് ഫോട്ടോയൊക്കെ എല്ലാവരും കണ്ടതല്ലേയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അത് കുഴപ്പമില്ല, കല്യാണം കഴിഞ്ഞ് ബുദ്ധിമുട്ടുന്നതിനേക്കാള്‍ നല്ലതല്ലേ എന്നായിരുന്നു വിജയിയുടെ മറുപടിയെന്ന് ദേവിക പറയുന്നു.

 

തീരുമാനമെടുക്കും മുന്‍പ് ചിന്തിക്കുക. ചിന്തിച്ചതിന് ശേഷം പിന്നെ വിഷമിക്കാന്‍ നില്‍ക്കരുത്. ഹാപ്പിനെസും സാമാധാനവുമാണ് നമുക്ക് വേണ്ടത്. അതില്ലാതെ എന്തുണ്ടായിട്ടും കാര്യമില്ല. കിടന്നാല്‍ അപ്പോള്‍ ഉറങ്ങാന്‍ പറ്റണം. എന്നുമാണ് താന്‍ ദേവികയോട് പറഞ്ഞിട്ടുള്ളതെന്ന് വിജയ് പറയുന്നു. സ്വാസികയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിജയ് ദേവികയെ പ്രൊപ്പോസ് ചെയ്യുകയും ചെയ്തിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

Malayali Vartha Recommends