Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹ മോചനം ഇത്രയ്ക്ക് അപരാധമോ?; ഡിവോഴ്‌സ് പാപമാണെന്ന് സത്യൻ അന്തിക്കാട് ലാലേട്ടനെ കൊണ്ട് പറയിച്ചപ്പോൾ രഞ്ജിത്ത് ലാലേട്ടനെ കൊണ്ട് അതൊരു സൊലൂഷൻ ആണെന്ന് പറയിച്ചു; കാലത്തിന് മാറിയല്ലേ പറ്റു ; സിനിമാ ചർച്ചയ്ക്കിടെ സംഭവിച്ചത് !

22 OCTOBER 2021 05:07 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് കുടുംബ പ്രേക്ഷകർ ആഘോഷമാക്കിയ മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന സിനിമയായിരുന്നു ഇന്നത്തെ ചിന്താവിഷയം. ഒരു ഗുണപാഠം പോലെ തിയറ്ററിൽ നിന്നും കണ്ടിറങ്ങിയ സിനിമ എന്നുവേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം.

 

മോഹൻലാൽ മീരാജാസ്മിൻ കേന്ദ്ര കഥാപാത്രമായിട്ടെത്തി ഇന്നസെന്റ് മുത്തുമണി, സുകന്യ , മോഹിനി , മുകേഷ് , മാമുക്കോയ , വിജരാഘവൻ , അശോകൻ എന്നിങ്ങനെ വലിയ ഒരു താരനിരതന്നെ സിനിമയ്ക്കുണ്ടായിരുന്നു. ഇന്നും മിനിസ്‌ക്രീനിൽ എത്തുമ്പോൾ കുടുംബപ്രേക്ഷകർ കണ്ടിരിക്കുന്ന സിനിമകൂടിയാണിത്.


വിവാഹമോചനം നടത്താൻ വേണ്ടി കാത്തിരിക്കുന്ന മൂന്ന് വ്യത്യസ്തങ്ങളായ കുടുംബങ്ങളുടെ കഥ പറയുന്ന സിനിമയിൽ മോഹൻലാലും മീര ജാസ്മിനും ഇന്നസെന്റും എത്തുന്നതോടെ പ്രശ്നങ്ങൾ പരിഹരിച്ച് അവരെ ഒത്തുതീർപ്പാക്കി വിടുകയാണ്. എന്നാൽ, ഈ സിനിമ ഇന്ന് കാണുമ്പോൾ എന്തോ ഒരു കല്ലുകടി തോന്നിയേക്കാം. വിവാഹമോചനം ചെയ്യാൻ പാടില്ലാത്ത എന്തോ വലിയ പാപമാണെന്ന് തോന്നിക്കും വിധമാണ് സിനിമ എടുത്തിരിക്കുന്നത്.

 

അതുമായി ബന്ധപ്പെട്ട് ദേവിക എന്ന സിനിമാ പ്രേമി എഴുതിയ കുറിപ്പ് ഇങ്ങനെയാണ്...
"സിനിമ : 'ഇന്നത്തെ ചിന്താവിഷയം'
ടോക്സിക് റിലേഷൻഷിപ്പുകളിൽ നിന്നും ധൈര്യത്തോടെ പുറത്തു വന്നു അന്തസ്സായി പണിയെടുത്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളുടെ തലയിലേക്ക് മക്കളെ വെച്ച് ബ്ലാക്ക്മെയിൽ ചെയ്തും , പെങ്ങടെ കല്യാണം മുടക്കൽ ഭീഷണി സൃഷ്ടിച്ചും , സെക്ഷ്വൽ ജലസി ഉണ്ടാക്കിയും , ടോർച്ചർ ചെയ്തും അട്ടർ വേസ്റ്റുകളായ ഭർത്താക്കന്മാരെ വീണ്ടും കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ."

 

ഈ കുറിപ്പ് വായിച്ചപ്പോഴാണ് പലരും ഈ സിനിമയിലെ രാഷ്ട്രീയ കൃത്യത മനസിലാക്കുന്നത്. കൂടുതൽ പേരും കുറിപ്പിന് അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. അതോടൊപ്പം രസകരമായ മറ്റനവധി കമെന്റുകളും ഉണ്ട്.

 

ഡിവോഴ്‌സ് പാപമാണെന്ന് സത്യൻ അന്തിക്കാട് ഇന്നത്തെ ചിന്താവിഷയത്തിലൂടെ ലാലേട്ടനെ കൊണ്ട് പറയിച്ചപ്പോൾ രഞ്ജിത്ത് ലാലേട്ടനെ കൊണ്ട് അതൊരു സൊലൂഷൻ ആണെന്ന് സ്പിരിറ്റിലൂടെ പറയിച്ചു.. അതാണ് കാലത്തിന്റെ മാറ്റം. കേസ് കൊടുക്കണം ഒരു പെണ്ണ് പോലും ഭർത്താവിന്റെ സംരക്ഷണത്തിൽ ജീവിക്കാൻ അനുമതി കൊടുക്കരുത് എന്നുള്ള രസകരമായ കമെന്റും ഈ ഭർത്താക്കന്മാർ ഇത്രയും കഷ്ടപ്പെട്ട് സംരക്ഷിക്കേണ്ട കാര്യം എന്താണ്? എന്നുള്ള മറുചോദ്യവും പോസ്റ്റിന് താഴെ വരുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (13 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (24 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (30 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (43 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (56 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends