Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേമം എന്ന് പറയുന്നത് രണ്ടടി ഗ്യാപ് ഇട്ടിരുന്നു ആഗോള കാര്യങ്ങൾ അച്ചടി ഭാഷയിൽ പറയുന്നതാണോ?; ലോകം മുഴുവൻ ഒരാളിലേക്ക് ചുരുങ്ങുന്ന ദിവ്യാനുഭൂതിയാണ് പ്രണയം. അതിൽ മുഴുകുമ്പോൾ ചുറ്റുമുള്ള ഒന്നും കാണാൻ പറ്റില്ല; ഋഷിയുടേയും സൂര്യയുടേയും റൊമൻസ് വിമർശനത്തിനുള്ള മറുപടി!

22 OCTOBER 2021 05:45 PM IST
മലയാളി വാര്‍ത്ത

ജനപ്രിയ പരമ്പര കൂടെവിടെ മികച്ച വിജയം നേടി മുന്നേറുകയാണ് . സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. പഠിച്ച് അധ്യാപികയാവുക എന്നതാണ് സൂര്യയുടെ ലക്ഷ്യം. ഇതിനായി സ്വന്തം നാട്ടിൽ നിന്ന് സിറ്റിയിലെ വലിയ കോളേജിൽ എത്തുകയാണ്.

 

എന്നാൽ സൂര്യയ്ക്ക് അവിടെ നല്ല അനുഭവങ്ങളായിരുന്നില്ല കാത്തിരുന്നത്. അനീതിക്കെതിരെ ശബ്ദം ഉയർത്തുന്ന സൂര്യയ്ക്ക് കോളേജ് മനോജമെന്റ് പോലും എതിരായിരുന്നു. സൂര്യ പഠിക്കുന്ന കോളേജിന്റെ ഉടമയും അധ്യാപകനുമാണ് ഋഷി. സൂര്യയോട് ഋഷിയ്ക്ക ഇഷ്ടം തോന്നുന്നതോടെയാണ് കഥ മാറുന്നത്. ഇപ്പോൾ ഇരുവരും പരസ്പരം ഇഷ്ടം തുറന്ന് പ‍റഞ്ഞിരിക്കുകയാണ്.

 

സൂര്യ കൈമൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അൻഷിതയാണ് . ബിപിൻ ജോസ് ആണ് ഋഷിയെ അവതരിപ്പിക്കുന്നത് . മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇവർ. അൻഷിത, ഋഷിയെ കുടാതെ വൻ താരനിരയാണ് സീരിയലിൽ അണിനിരക്കുന്നത്. ബിഗ് സ്ക്രീൻ താരം ശ്രീധന്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തുടക്കത്തിൽ നടൻ കൃഷ്ണ കുമാറും സീരിയലിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ സീരിയലിൽ നിന്ന് നടൻ മാറി നിൽക്കുകയാണ്. ഋഷിയുടെ അച്ഛൻ ആദിത്യൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാൽ കൃഷ്ണ കുമാറിന് പകരം മറ്റൊരു താരം സീരിയലിൽ എത്തിയിട്ടില്ല.

 

 

 

 

ഇപ്പോൾ സൂര്യയയും ഋഷിയും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ്. പ്രേക്ഷകർ ആ നിമിഷത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇ്പ്പോഴിത സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ഇവരുടെ പ്രണയത്തെ കുറിച്ചാണ്. ഋഷിയുടേയും സൂര്യയുടേയും റെമാൻസ് ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. എന്നാൽ ഒരു വിഭാഗം വിമർശനവുമായി എത്തുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഋഷ്യയുടെ റൊൻസിനെ കുറിച്ചുള്ള ആരാധികയുടെ കുറിപ്പാണ്. ഋഷിയുടേയും സൂര്യയുടേയും പ്രണയം തനിക്ക് ഇഷ്ടപ്പെട്ടുവെന്നാണ് ആരാധിക പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

 

കുറിപ്പ് ഇങ്ങനെ..."എനിക്ക് ഇഷ്ടപെട്ടു. പല ആർട്ടിലും പ്രേമം പൈങ്കിളി ആണെന്ന് പറഞ്ഞു കുറെ എണ്ണത്തിന്റെ രോദനം പലയിടത്തും കാണാറുണ്ട്. പ്രേമം എന്ന് പറയുന്നത് രണ്ടടി ഗ്യാപ് ഇട്ടിരുന്നു ആഗോള കാര്യങ്ങൾ അച്ചടി ഭാഷയിൽ പറയുന്നതാണോ? പ്രേമം ആദ്യം കണ്ണുകളിൽ തുടങ്ങും പിന്നെ ഹൃദയത്തിൽ വല്ലാത്ത പിടച്ചിൽ സൃഷ്ടിക്കും. അത് കാമുകി കാമുകൻമാർ ആയാലും ഭാര്യ ഭർത്താക്കന്മാർ ആയാലും.

 

സൗന്ദര്യം നോക്കിയുള്ള പ്രണയം രണ്ടു പിള്ളേരൊക്കെ ആയി ഭാര്യയുടെ സൗന്ദര്യം പോകുമ്പോൾ തീരും. യഥാർത്ഥ പ്രണയം വയസായി കുഴിയിലോട്ട് പോകുമ്പോഴും കൈകോർത്താവും പോകുക. പിള്ളേർ പ്രേമിക്കട്ടെന്നെ, തന്റെ ലോകം മുഴുവൻ ഒരാളിലേക്ക് ചുരുങ്ങുന്ന ദിവ്യാനുഭൂതിയാണ് പ്രണയം. അതിൽ മുഴുകുമ്പോൾ ചുറ്റുമുള്ള ഒന്നും കാണാൻ പറ്റില്ല"- ആരാധിക കുറിച്ചു. മികച്ച പ്രതികരണമാണ് ഇപ്പോൾ സീരിയലിന് ലഭിക്കുന്നത്. കൂടാതെ നടൻ കൃഷ്ണകുമാറിനെ സീരിയലിലേയ്ക്ക് തിരികെ കൊണ്ട് വരാനും ആരാധകർ പറയുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (13 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (24 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (30 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (43 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (56 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends