ദിലീപ് നായകനായ സിനിമ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുഴഞ്ഞു വീണു മരിച്ചു; ആദരസൂചകമായി ഷൂട്ടിങ് നിര്‍ത്തിവെച്ചു
നടന് ദിലീപ് നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുഴഞ്ഞു വീണു മരണപെട്ടു. ആദരസൂചകമായി ഷൂട്ടിങ് നിർത്തിവെച്ചു. വോയിസ് ഓഫ് സത്യനാഥന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഇരുമ്ബനം സ്വദേശി സതീശനാണ് കഴിഞ്ഞ ദിവസം ഷൂട്ടിങ് നടക്കുന്നതിനിടെ കുഴഞ്ഞുവീണത്. 63 വയസ്സായിരുന്നു. ഉടനെ മഞ്ഞുമ്മലുള്ള സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ ആയില്ല.
https://www.facebook.com/Malayalivartha