Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

''എനിക്കും അത് തന്നെ തോന്നി''; 'കുറുപ്പ്’ സിനിമ കണ്ട ശേഷം വാപ്പച്ചി തന്നോട് പറഞ്ഞത്!!! മമ്മൂട്ടിയുടെ ആ വാക്കുകൾ വെളിപ്പെടുത്തി ദുൽഖർ സൽമാൻ

06 NOVEMBER 2021 08:07 PM IST
മലയാളി വാര്‍ത്ത

'കുറുപ്പ്’ സിനിമ കണ്ട ശേഷം മമ്മൂട്ടി എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. തിയറ്ററിൽ തന്നെ കാണേണ്ട സിനിമയാണെന്നാണ് സിനിമ കണ്ട ശേഷം അദ്ദേഹം പറഞ്ഞത്. ‘പൊതുവേ അങ്ങനെ അഭിപ്രായം പറയാത്ത ആളാണ് വാപ്പച്ചി. ഇതൊരു നല്ല സിനിമാറ്റിക് അനുഭവമാകുമെന്നാണ് ചിത്രം കണ്ട ശേഷം അദ്ദേഹം പറഞ്ഞത്. ഞങ്ങൾക്കും അതുതന്നെ തോന്നിയിരുന്നു.

തന്നെ സംബന്ധിച്ച് ഇത് ഏറ്റവും വലിയ സിനിമയാണ്. കോവിഡിനു മുമ്പേ വമ്പൻ പദ്ധതികൾ മനസിലുണ്ടായിരുന്നു. ഒരുപാട് രാജ്യങ്ങളിൽ പല ഭാഷകളിൽ ചിത്രം റിലീസിനെത്തിക്കണമെന്നായിരുന്നു പദ്ധതിയിട്ടത്. ‘കുറുപ്പി’ന്റെ തിയറ്റർ റിലീസ് റിസ്ക് തന്നെയാണെന്നും ദുൽഖർ പറഞ്ഞു . പ്രേക്ഷകർ ചിത്രം ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷ ദുൽഖർ പങ്ക് വച്ചു . സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തിയറ്റർ ഉടമകളുമായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു

അദ്ദേഹം . വലിയ സിനിമകളുമായി ബന്ധപ്പെട്ട് ഒടിടി ചർച്ചകൾ നടക്കുന്നുണ്ട്. കോവിഡ് സാഹചര്യമാണ്. പല ചിത്രങ്ങളും രണ്ട് വർഷമായി പെട്ടിയില്‍ ഇരിക്കുന്ന അവസ്ഥയാണ് . ഇതിൽ മുടക്കിയിരിക്കുന്ന പൈസ മറ്റ് പലരിൽ നിന്നും കടമെടുത്തതുമാണ് . അതിനു പലിശയുണ്ട്. ബിഗ് ബജറ്റ് സിനിമകളിൽ ഒരാളുടെ പൈസ മാത്രമായിരിക്കില്ല മുടക്കുന്നത് . കഴിഞ്ഞ രണ്ട് കൊല്ലമായി പലിശ കൊടുക്കുന്നതല്ലാതെ ഇങ്ങോട്ടൊന്നും ഒരു നിര്‍മാണക്കമ്പനികൾക്കും ലഭിച്ചിട്ടില്ലെന്നും ദുൽഖർ വ്യക്തമാക്കി .

ഈ ഘട്ടത്തിൽ നമ്മൾ മറ്റ് പല മാർഗങ്ങളാണ് നോക്കുന്നത് . ബിഗ് ബജറ്റ് ചിത്രങ്ങൾ ചെയ്യുന്ന നിർമാതാക്കൾ ആരും അവരുടെ പടം ഒടിടിയിൽ കൊടുക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും തിയറ്ററിൽ ചെയ്യുന്ന സിനിമയും ഒടിടി സിനിമയും തമ്മിൽ ഒത്തിരി വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു . വലിയ സ്കെയിലിൽ ഷൂട്ട് ചെയ്ത സിനിമകൾ ചെറിയ സ്ക്രീനിൽ കാണുന്ന ആസ്വാദനശൈലിയിൽ മാറ്റമുണ്ട്. ഒടിടി സിനിമകൾ നമുക്കിടയിൽ ഉണ്ടാകും. അതൊരു സത്യമാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിൽ ഒരുപാട് കാലഘട്ടങ്ങൾ വന്നുപോകുന്നു . പല പ്രായത്തിലുള്ള ഗെറ്റപ്പുകളുണ്ട് . കുറുപ്പിനെക്കുറിച്ച് കേട്ട കഥകളും കുറച്ച് ഫിക്‌ഷനും ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. കഥാപാത്രത്തിനോട് നീതി പുലർത്തിയേ തീരൂ. കുപ്രസിദ്ധ പല കുറ്റവാളികളെയും എടുത്തുനോക്കിയാൽ അവർക്കൊരു വ്യത്യസ്ത സ്റ്റൈൽ തന്നെ ഉണ്ടാകും. അത് ചിലപ്പോൾ ഹെയർ സ്റ്റൈലിലോ വസ്ത്രത്തിലോ ഒക്കെയാകും. എന്തായാലും കുറുപ്പിനെ ഒരുരീതിയിലും ഗ്ലോറിഫൈ ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ലെന്നും ദുൽഖർ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (11 minutes ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (17 minutes ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (26 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (43 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (4 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (4 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (4 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (5 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

Malayali Vartha Recommends