Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

'ഒരു നിര്‍മാതാവ് നിലനില്‍ക്കേണ്ടതിന്റെ ആവശ്യം അവര്‍ തീര്‍ച്ചയായും മനസിലാക്കും എന്നാണ് വിശ്വാസം. മുടക്കിയിരിക്കുന്നത് 100 കോടിരൂപയാണ്. കഷ്ടപ്പാടിന്റെ മൂശയില്‍ വെന്തുരുകി അധ്വാനത്തിന്റെ ചിന്തേരിട്ടു മിനുക്കി എടുത്തത് തന്നെയാണ് ആന്റണിയുടെ ജീവിതം. ഏഴുപേരില്‍ ഒരാള്‍ കൂടി ചേര്‍ന്ന്‌ ഏട്ടാകുമ്പോള്‍ അതില്‍ ഏട്ടാമനാവാനല്ല ഒന്നാമനായി നില്‍ക്കാനാവും ആന്റണിക്കിഷ്ടം....' വൈറലായി കുറിപ്പ്

08 NOVEMBER 2021 05:43 PM IST
മലയാളി വാര്‍ത്ത

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസുമായി ബന്ധപ്പെട്ട് നിരവധി വാദങ്ങളാണ് ഉയരുന്നത്. ഇതേതുടർന്ന് വിവാദങ്ങളില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച്‌ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമ റിലീസ് നിശ്ചയിച്ച കാലത്തെ അവസ്ഥയല്ല ഇന്ന് സംസ്ഥാനത്തെന്നും കേരളത്തില്‍ മാത്രം ഓടിയാല്‍ മുതലാകുന്ന സിനിമയല്ല മരക്കാറെന്നും ചൂണ്ടിക്കാട്ടി ഓടിടി റിലീസിനെ ന്യായീകരിക്കാനുള്ള കാരണങ്ങള്‍ വിശദീകരിക്കുകയാണ് സിദ്ദു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം ഉന്നയിച്ചിരിക്കുന്നത്.

സിദ്ദു പനയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം... ആന്റണി പെരുമ്പാവൂര്‍ എന്തുചെയ്യണമായിരുന്നു. ചര്‍ച്ചകള്‍.. തര്‍ക്കങ്ങള്‍.. ഈ ബഹളങ്ങളില്‍ കുലുങ്ങാതെ ഒരാള്‍.. ആന്റണി പെരുമ്ബാവൂര്‍. ചര്‍ച്ചകളില്‍ ഒക്കെ കാണുന്നത് മുതല്‍മുടക്കി രണ്ടു വര്‍ഷം കാത്തിരുന്ന സിനിമ എന്നാണ്. 2018 ഓഗസ്റ്റില്‍ സെറ്റ് വര്‍ക്ക് തുടങ്ങിയ സിനിമയാണ് മരക്കാര്‍. ഈ സിനിമയുടെ ആലോചന തുടങ്ങിയ സമയം മുതല്‍ കാശുമുടക്കി കൊണ്ടിരിക്കുന്ന നിര്‍മാതാവാണ് ആന്റണി. 2018 ഡിസംബര്‍ മൂന്നിന് ഷൂട്ടിംഗ് തുടങ്ങി. 2018 ഓഗസ്റ്റ് മുതല്‍ 2021 നവംബര്‍ വരെ.

മുടക്കുമുതലും അതിന്റെ പലിശയും, ഈ പ്രത്യേക സാഹചര്യത്തില്‍ ഒരു ഗ്യാരണ്ടിയും ഇല്ലാതെ തിയേറ്റര്‍ റിലീസ് ആവശ്യപ്പെടുമ്ബോള്‍ മുതല്‍മുടക്കിയ നിര്‍മ്മാതാവിന് ഒരു ചങ്കിടിപ്പുണ്ടാകും. അത് രണ്ടുതരത്തിലാണ്. പാതി പേരെ ഇരുത്തി സിനിമ കാണിക്കുകയും 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുകയും ചെയ്യുന്ന ഈ കാലത്ത് മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാ കുമോ എന്ന ആശങ്ക. സകല ആഹ്ലാദാരവങ്ങളോടെയും ആഘോഷത്തിമിര്‍പ്പുകളോടെയും കൊണ്ടാടപ്പെടേണ്ട ഒരു സിനിമക്ക് അത് നഷ്ടപെടുന്നല്ലോ എന്ന സങ്കടം.ലാലേട്ടന്റെ ആരാധകര്‍ക്കും സിനിമാ പേക്ഷകര്‍ക്കും മരക്കാര്‍ തീയേറ്ററില്‍ എത്താത്തതില്‍ സങ്കടമുണ്ടാകും പരിഭവമുണ്ടാകും.

ഒരു നിര്‍മാതാവ് നിലനില്‍ക്കേണ്ടതിന്റെ ആവശ്യം അവര്‍ തീര്‍ച്ചയായും മനസിലാക്കും എന്നാണ് വിശ്വാസം. മുടക്കിയിരിക്കുന്നത് 100 കോടിരൂപയാണ്. കഷ്ടപ്പാടിന്റെ മൂശയില്‍ വെന്തുരുകി അധ്വാനത്തിന്റെ ചിന്തേരിട്ടു മിനുക്കി എടുത്തത് തന്നെയാണ് ആന്റണിയുടെ ജീവിതം. 5000 പേരെങ്കിലും മലയാളസിനിമയില്‍ നിര്‍മ്മാതാക്കളായി എത്തിയിട്ടുണ്ടാകുമെന്നും അതില്‍ ആറൊ ഏഴോ പേര്‍ ഒഴികെ മറ്റുള്ളവര്‍ എങ്ങോട്ട് പോയി എന്ന് ആര്‍ക്കും അറിയില്ല എന്നും കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ പറയുന്നത് കേട്ടു. ആ 4993 പേരില്‍ ഒരാളാവാന്‍ ആന്റണിക്ക് മനസ്സുണ്ടാവില്ല. ഏഴുപേരില്‍ ഒരാള്‍ കൂടി ചേര്‍ന്ന്‌ ഏട്ടാകുമ്ബോള്‍ അതില്‍ ഏട്ടാമനാവാനല്ല ഒന്നാമനായി നില്‍ക്കാനാവും ആന്റണിക്കിഷ്ടം. സഭ്യമായ രീതിയില്‍ ജനങ്ങളെ രസിപ്പിക്കുമ്ബോള്‍ സിനിമ കലയാണ്.

നിര്‍മ്മാതാവിന് മുടക്കുമുതല്‍ തിരിച്ചുകിട്ടേണ്ടിടത്ത് സിനിമ കച്ചവടവും. തീര്‍ച്ചയായും തിയേറ്റര്‍ റിലീസിനു വേണ്ടി എടുത്ത സിനിമ തന്നെയാണ് മരക്കാര്‍. പക്ഷേ ഈ സിനിമ റിലീസ് നിശ്ചയിച്ച കാലത്തെ അവസ്ഥയല്ല ഇന്ന് കേരളത്തില്‍. കേരളത്തില്‍ മാത്രം ഓടിയാല്‍ മുതലാകുന്ന സിനിമയും അല്ല മരക്കാര്‍. നൂറുകോടി മുതല്‍മുടക്കുമ്ബോള്‍ ലോക വിപണിയും ആന്റണി ലക്ഷ്യമിട്ടിരിക്കും. അവാര്‍ഡുകളുടെയും അംഗീകാരങ്ങളുടെയും പേരില്‍ മാത്രം ലോകസിനിമാവേദികളില്‍ അറിയപ്പെട്ടിരുന്ന മലയാളസിനിമയെ കച്ചവട മൂല്യത്തിന്റെ പേരില്‍ ലോക വിപണിയിലേക്ക് എത്തിച്ചതില്‍ ആന്റണിയോളം സംഭാവന നല്‍കിയ മറ്റൊരാള്‍ ഉണ്ടാവില്ല.

പണമിറക്കി പടമെടുത്ത് ഇന്ത്യന്‍ പ്രസിഡണ്ടിന്റെ മുന്നില്‍ തല ഉയര്‍ത്തി നിന്ന് പുരസ്കാരം വാങ്ങാന്‍ ചങ്കുറപ്പുള്ള ആന്റണി, ആരുടെയെങ്കിലും മുന്നില്‍ തലകുനിക്കണം എന്ന് പറഞ്ഞാല്‍ അത് വിലപ്പോയെന്നുവരില്ല. നൂറുകണക്കിന് സിനിമ പ്രവര്‍ത്തകര്‍ക്ക് അന്നമൂട്ടുന്നവനാണദ്ദേഹം. സ്നേഹത്തിനു മുന്നില്‍ അല്ലാതെ സംഘടിത ശക്തികള്‍ക്ക് മുന്നില്‍ അദ്ദേഹം തലകുനിക്കും എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. പതിനഞ്ചും ഇരുപതും കോടി രൂപ ബഡ്ജറ്റില്‍ നിന്ന് നൂറുകോടി എന്ന സ്വപ്ന സംഖ്യയിലേക്ക് സിനിമയെ എത്തിച്ചയാള്‍. ആ വലിയ മുടക്കുമുതല്‍ തിരിച്ചു പിടിക്കാനുള്ള ബിസിനസ് തന്ത്രങ്ങള്‍ മെനയാനറിയുന്ന കുശാഗ്രബുദ്ധിക്കാരന്‍. മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ മലയാള നിര്‍മാതാവിന് നിവര്‍ന്നുനിന്ന് തന്റെ ഉല്‍പ്പന്നത്തിന് വിലപറയാന്‍ പ്രാപ്തരാക്കിയവരില്‍ ഒരാള്‍.

അങ്ങനെയൊരു നിര്‍മ്മാതാവ് ബാക്കി ഉണ്ടാകണമെങ്കില്‍ ഈ പ്രത്യേക കാലഘട്ടത്തില്‍ സിനിമാലോകത്തിന്റെ മൊത്തം സപ്പോര്‍ട്ടും അയാള്‍ക്കൊപ്പം ഉണ്ടാവണം. അങ്ങനെ ഉണ്ടാവുന്നില്ല എന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയും നിലനില്‍പ്പിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യുമ്ബോള്‍ അതിനെ കുറ്റം പറയാനാവില്ല. ഈ വിഷയത്തിലേക്ക് മലയാളസിനിമയുടെ സുല്‍ത്താന്‍ പ്രേംനസീര്‍ സാറിനെയും പ്രിയ നടന്‍ ജയന്‍ സാറിനെയും വലിച്ചിഴച്ചത് തികച്ചും പ്രധിഷേധാര്‍ഹം തന്നെയാണ്. ബാലാരിഷ്ടതകള്‍ നിറഞ്ഞ മലയാള സിനിമയുടെ ആദ്യകാലത്ത് ഒരു ജനതയെ ഒന്നാകെസിനിമാകൊട്ടകകളിലേക്ക് ആകര്‍ഷിച്ചതില്‍ ഈ നിത്യഹരിതനായകന് വലിയ പങ്കുണ്ട്. ലാലേട്ടനും മമ്മൂട്ടി സാറും സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

 

പ്രേംനസീറും ജയനും ചത്തടിഞ്ഞിട്ടും സിനിമ ബാക്കിയായെന്നും മമ്മൂട്ടിയും മോഹന്‍ലാലും പോയാലും അത് ഉണ്ടാകുമെന്നും പറയുന്ന നേതാക്കള്‍ ഒന്നോര്‍ക്കണം ഇവര്‍ മാത്രമല്ല ആരൊക്കെ പോയാലും സിനിമ ബാക്കിയുണ്ടാകും ഒരു വ്യത്യാസമുണ്ട് മലയാള സിനിമ ഉള്ള കാലത്തോളം ഇവരെയെല്ലാം ജനങ്ങള്‍ ഓര്‍ക്കും അവരുടെ സിനിമകള്‍ ഓര്‍ക്കും പക്ഷേ ഈ പറയുന്നവരെ ഒരു പുല്‍ക്കൊടിത്തുമ്ബുപോലും ഓര്‍ക്കില്ല.തിയേറ്ററുകള്‍ അടച്ചിട്ട കാലം മുഴുവന്‍ കറണ്ട് ചാര്‍ജും തൊഴിലാളികള്‍ക്ക് പകുതി വേതനവും കൊടുക്കേണ്ടിവന്ന തീയേറ്റര്‍ ഉടമകളും വലിയവെല്ലുവിളി നേരിടുന്നുണ്ട് എന്ന കാര്യവും വിസ്മരിക്കുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (2 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (2 hours ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (2 hours ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (2 hours ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (2 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (2 hours ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (2 hours ago)

ജോസ് കെ. മാണി മുന്നണി വിടുന്നു? LDFന് വൻ തിരിച്ചടി! വൻ കലിപ്പിൽ CPI... കേരള കോണ്‍ഗ്രസ്(എം) മുന്നണി വിടുമോ?  (2 hours ago)

ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ് ഗുരുവായൂരമ്പല നടയില്‍  (2 hours ago)

നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവം... നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്  (3 hours ago)

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (3 hours ago)

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  (3 hours ago)

Malayali Vartha Recommends