Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍


സിനിമ സെറ്റില്‍ കുഴഞ്ഞുവീണു തമിഴ് ഹാസ്യ താരം .... ചികിത്സയിലിരിക്കെ റോബോ ശങ്കര്‍ അന്തരിച്ചു....സംസ്‌കാരം ഇന്ന്


പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും

മകനെ ഓടിച്ചിട്ടടിച്ച് 'അമ്മ; പക്ഷെ ഇനി ഈ കളിയും ചിരിയും ആലഞ്ചേരിയിൽ ഉണ്ടാകുമോ?; ജഗനെ പിന്തുടർന്ന് റാണിയമ്മ ഋഷിയ്ക്ക് അരികിൽ ; കാര്യങ്ങൾ കൈവിട്ട് പോയാൽ കല്യാണം തന്നെ നടത്തണം ; കൂടെവിടെ പുത്തൻ പ്രൊമോ കണ്ട് ആകാംക്ഷയോടെ പ്രേക്ഷകർ!

24 NOVEMBER 2021 04:11 PM IST
മലയാളി വാര്‍ത്ത

പ്രണയവും നർമ്മവും കലർന്ന എപ്പിസോഡുകളാണ് ഇപ്പോൾ കൂടെവിടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഇന്നലത്തെ എപ്പിസോഡ് കാണാൻ അത്രയധികം ആവേശമായിരുന്നിരിക്കണം ഓരോ പ്രേക്ഷകരിലും ഉണ്ടായിരുന്നിരിക്കുക. കാരണം 'അമ്മ മകനെ തല്ലാൻ ഓടിക്കുന്നത് ഒരേസമയം സ്നേഹവും പിന്നെ പ്രേക്ഷകരിൽ പൊട്ടിച്ചിരിയും ഉണ്ടാക്കിയിരുന്നത്.


കഴിഞ്ഞ ദിവസവും ജഗനെ കുറിച്ച് നമ്പ്യാർ അങ്കിൾ കുറെ കാര്യങ്ങൾ പറഞ്ഞിരുന്നു. ജഗൻ ആ തറവാടിനെ എന്തുമാത്രം കുളം തോണ്ടിയെന്ന്. ഇപ്പോൾ ആകയുള്ളത് തറവാടും അതിനു ചുറ്റുമുള്ള കുറച്ചുഭാഗങ്ങളുമാണ്. അതും വിട്ടുകൊടുക്കാൻ ടീച്ചർ തയ്യാറാണ്. പകരം മകനെ സുരക്ഷിതമാക്കണം എന്നാണ് ആ 'അമ്മ ആഗ്രഹിക്കുന്നത്.

അതിഥി ടീച്ചറോട് അങ്ങനെ ജഗൻ തരുന്ന പേപ്പറിൽ എല്ലാം ഒപ്പിടരുത് എന്ന് അധികാരത്തോടെ ഋഷി പറയുന്നുണ്ട്. അവിടെയൊക്കെ സൂര്യ മനഃപൂർവം ആയിട്ട് , അത് പറയാൻ നമ്മൾ ആരാണ് ,,, നമ്മൾ വെറും സ്റ്റുഡന്റസ് അല്ലെ എന്നൊക്കെയാണ് പറഞ്ഞത്, അതോടെ ഋഷി പരിഭവം നടിച്ചു ഇറങ്ങിപ്പോയി...

പക്ഷെ വീണ്ടും ജഗനെ കുറിച്ച് നമ്പ്യാർ അങ്കിളിനോട് ഋഷി സംസാരിക്കുന്നുണ്ട്. അപ്പോഴാണ് മറ്റുകുറെ വെളിപ്പെടുത്തൽ കൂടി അറിയാൻ സാധിക്കുന്നത്. ജഗൻ കഥയിൽ എത്രത്തോളം വില്ലനാണ് എന്ന് കഴിഞ്ഞ എപ്പിസോഡിലെ സംസാരത്തിൽ നിന്നും മനസിലാക്കാൻ സാധിക്കും.

അതായത് , ഋഷി ചോദിച്ചില്ലേ.... അതിഥി ടീച്ചർക്ക് വേണ്ടിയാണോ ജഗൻ ഒറ്റത്തടിയായി നിന്നത് എന്ന്?

 

 

 

അതാണ് നമ്മളും ചോദിച്ച ഒരു ചോദ്യം. അപ്പോൾ ജഗൻ അത്രത്തോളം ടീച്ചറെ സ്നേഹിക്കുന്നുണ്ട് എന്ന് പ്രേക്ഷകരും കരുതും. എന്നാൽ, അതിനുള്ള മറുപടി നമ്പ്യാർ അങ്കിൾ തന്നെ പറഞ്ഞുതന്നു.

" അതൊക്കെ അമ്മുവിനെ കാണിക്കാനാണ്. പെൺവിഷയത്തിൽ ജഗൻ അല്പം വഷളൻ എന്ന്. അങ്ങനെ ഒരു സംഭവം തറവാട്ടിൽ തന്നെ ഉണ്ടായിട്ടുണ്ടെന്നും നമ്പ്യാർ അങ്കിൾ നേരിൽ കണ്ടിട്ടുണ്ടെന്നും സഹികെട്ട് അയാളോട് എതിർത്തുസംസാരിച്ചപ്പോൾ ജഗൻ മുഷിഞ്ഞതും എല്ലാം ഋഷിയോട് നമ്പ്യാർ അങ്കിൾ പറഞ്ഞു.

അപ്പോൾ ജഗന്റെ പ്രണയം എന്ന കാർഡ് കീറി... ഇനി അപ്പോൾ ജഗൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുമ്പോൾ കഥയിൽ ഒരു ക്വളിറ്റിയും ഇല്ല എന്ന് പറയേണ്ടി വരും. പക്ഷെ ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിൽ ജഗൻ വരുമ്പോൾ ആ ഒരു ആക്റ്റിങ് ഫുൾ ക്വളിറ്റിയാണ്. ഒരു ആലഞ്ചേരി തമ്പുരാൻ ലൂക്ക് ഒക്കെ ജഗന്റെ ശരീര ഭാഷയിൽ ഉണ്ട് . പക്ഷെ ആറാം തമ്പുരാൻ ഋഷി ആണെന്നെ ഉള്ളു. ഇതൊരു തരികിട തമ്പുരാനാണ്. എങ്കിലും തറവാട് അതിഥി ടീച്ചർ കൊടുക്കും എന്ന വിശ്വാസത്തിൽ, അതായത് കംപ്ലീറ്റ് ആ ഒരു സാമ്രാജ്യം പിടിച്ചെടുക്കാൻ ടീച്ചർക്കൊപ്പം തന്നെ അയാൾ നിൽക്കും .

പിന്നെ റാണിയമ്മയോട് ആൾറെഡി ജഗൻ വാൺ ചെയ്ത ഒരു കാര്യം താൻ അറിയാതെ ഒന്നും ചെയ്യാൻ പാടില്ല എന്നാണ്. അതുപോലെ കഴിഞ്ഞ ദിവസം 'അമ്മ മകനെ അടിക്കാൻ ഓടിച്ച സീൻ പ്രേക്ഷകരെ ഏറെ സന്തോഷിച്ച സീൻ ആയിരുന്നു.. 'അമ്മ മകൻ സ്നേഹത്തിന്റെ രസകരമായ മുഹൂർത്തങ്ങളിലൂടെ കൊണ്ടുപോകുമ്പോൾ അത്രത്തോളം പ്രേക്ഷകരും ഇഷ്ടപ്പെട്ടാണ് കാണുന്നത്. അപ്പോൾ 'അമ്മയറിയാതെ കള്ള് കട്ട് കുടിച്ച മകനെ 'അമ്മ ഓടിക്കുന്ന ആ കാഴ്ച അടിപൊളിയായിരുന്നു. എന്നാൽ ക്ളൈമാക്സ് കൊണ്ട് കൊളമാക്കി. കാരണം, ഒരു ടീച്ചർ കുട്ടിയെ കൈ നീട്ടി തല്ലിയ പോലെ ആയില്ലേ അവസാനം. അതുവേണ്ടായിരുന്നു, ഓടിച്ചിട്ട് ഋഷിസാറിന്റെ പിന്നിൽ തന്നെ നല്ല അടികൊടുക്കാമായിരുന്നു. എന്നാണ് പ്രേക്ഷകർ പറയുന്നത്.

 

പക്ഷെ ഇനി ചെറിയ കളികളല്ല. കളി കാര്യമാകുകയാണെന്ന് ഇന്നത്തെ പുത്തൻ പ്രോമോ കണ്ടാൽ ഉറപ്പിക്കാം. ലക്ഷ്മി അതിഥി ടീച്ചറുടെ ഫോണിൽ വിളിക്കുന്നതും ഋഷി അത് കാണുന്നതും കാണിക്കുന്നുണ്ട്. അപ്പോൾ ഉറപ്പായും റാണിയമ്മ ലക്ഷ്മിയെ മുൻനിർത്തി കളി തുടങ്ങിക്കഴിഞ്ഞു.

പിന്നെ ഋഷി ലക്ഷ്മിയോട് സംസാരിക്കുന്ന സീനും ഉണ്ട്. അപ്പോൾ മാളിയേക്കലിലേക്കുള്ള ദൂരം റിഷിയിൽ കുറയുകയാണ്. അതേസമയം ജഗൻ ആർക്കൊപ്പം ആയിരിക്കും ഇവിടെ നിലയുറപ്പിക്കുക എന്നത് കണ്ടറിയണം. ജഗൻ അറിയാതെ നാണിയമ്മ നടത്തുന്ന ഈ പണികൾ എന്താകും എന്നത് ഒരു ട്വിസ്റ്റ് തന്നെയാണ്. എന്നാൽ, റാണിയമ്മ ശക്തമായി തന്നെ മുന്നോട്ട് കുതിക്കുമ്പോൾ റാണിയമ്മയ്ക്ക് മുന്നിൽ ഋഷി മുട്ടുമടക്കുമോ? റാണിയമ്മയോട് ഇന്നും ഋഷി കടപ്പെട്ടിരിക്കുകയാണ്. അതിനെ അതിഥി ടീച്ചറും സൂര്യയും ഭയക്കുമുണ്ട്. ടീച്ചർ ഇവരുടെ കല്യാണം നടത്താൻ തയ്യാറാണ്, പക്ഷെ അവിടെ ഋഷിയാണ് പ്രശ്നം. ഋഷി ഇനിയും റാണിയമ്മയുടെ സമ്മതം കാത്തിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി,  (5 minutes ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കുമെന്ന് മന്ത്രി  (29 minutes ago)

വംശീയ പീഡനം ആരോപിച്ച് കുടുംബം  (31 minutes ago)

കുത്തേറ്റ യുവാവ് നിരവധി കേസുകളില്‍ പ്രതി...  (39 minutes ago)

ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി  (51 minutes ago)

66 കോടി രൂപയുടെ കരാറിൽ  (57 minutes ago)

ഒരു ദിവസത്തെ സന്ദര്‍ശനം മാത്രമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍  (1 hour ago)

മോദിക്ക് വോട്ട് ചെയ്തു കൊണ്ട് ചെയ്യും  (1 hour ago)

അയ്യപ്പ സംഗമവും ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞെന്ന ആക്ഷേപവും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും...  (1 hour ago)

മകളല്ല ഒരു കേസ് മാത്രമാണ്  (1 hour ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (1 hour ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (1 hour ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (2 hours ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (2 hours ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (2 hours ago)

Malayali Vartha Recommends