മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്തു വളര്‍ത്തിയ സുരേഷേട്ടന് വലിയ സല്യൂട്ട്; അച്ഛന്‍റെ രാഷ്ട്രീയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് ഇത്! വൈറലായി സുരേഷ്‌ഗോപിയുടെ മകനൊപ്പമുള്ള ഹരീഷ് പേരടിയുടെ ചിത്രം

താരസംഘടന 'അമ്മ'യുടെ മീറ്റിങ്ങില്‍ വച്ച് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷിനെ പരിചയപ്പെട്ട അനുഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഹരീഷ് പേരടി .
ഞായറാഴ്ച നടന്ന അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് ഹരീഷ് പേരടി ഗോകുലിനെ പരിചയപ്പെട്ടത്. ഗോകുലിനൊപ്പമുള്ള ഒരു ചിത്രം മാത്രമാണ് തന്‍റെ ഫോണില്‍ പകര്‍ത്തിയതെന്നും മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്തു വളര്‍ത്തിയ സുരേഷേട്ടനും എന്‍റെ വലിയ സല്യൂട്ട് ഹരീഷ് പറയുന്നു.
ഗോകുല്‍ സുരേഷ് ഗോപി. അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ അങ്ങോട്ട് ആവശ്യപ്പെട്ട് എടുത്ത ഫോട്ടോയാണിത്. ഇങ്ങനെ ഒരു ഫോട്ടോ മാത്രമേ ഞാന്‍ എന്‍റെ ഫോണില്‍ പകര്‍ത്തിയിട്ടുള്ളൂ. പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി. രണ്ട് വാക്കില്‍ പറഞ്ഞാല്‍ ശാന്തം, സുന്ദരം.
അച്ഛന്‍റെ രാഷ്ട്രീയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് പറഞ്ഞ് നിഷ്‍കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി. മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്തു വളര്‍ത്തിയ സുരേഷേട്ടനും എന്‍റെ വലിയ സല്യൂട്ട്.
https://www.facebook.com/Malayalivartha
























