Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആരെങ്കിലും കോഫി ഡേറ്റിന് ക്ഷണിച്ചിരുന്നോ... പുനർവിവാഹം ഉടനെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം; ജീവിതത്തിൽ ഇപ്പോൾ ആരുമില്ലെന്ന് തുറന്നുപറച്ചിൽ, ഭാവിയെക്കുറിച്ചും മനസ്സ് തുറന്ന് ടെന്നിസ് ഇതിഹാസം!


41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...


ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്

അദ്ദേഹത്തിന്റെ മുഖം ഒരു സൈഡിലേക്ക് കോടിയിട്ടുണ്ട്!! സംസാരിക്കുമ്പോള്‍ ഒരു കണ്ണ് മാത്രം ആണ് അടയുന്നത്, മറ്റേ കണ്ണ് അനങ്ങുന്നില്ല; ഇത് വരാന്‍ ഉള്ള കാരണം ഇത് വരെയും 90 ശതമാനം കണ്ടുപിടിക്കപ്പെട്ടിട്ടില്ല: മനോജ്കുമാറിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ചികിത്സിച്ച ഡോക്ടർ പറയുന്നു

22 DECEMBER 2021 10:52 PM IST
മലയാളി വാര്‍ത്ത

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താരദമ്പതിമാരാണ് ബീന ആന്റണിയും മനോജ് കുമാറും. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും തിളങ്ങി നില്‍ക്കുന്ന താരങ്ങള്‍ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇവര്‍ക്കുണ്ട്.

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവരുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് ബെല്‍സ് പാള്‍സി ഉണ്ടായതിനെക്കുറിച്ചും മനോജ് കുമാര്‍ പറഞ്ഞിരുന്നു. യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് തന്റെ ആരോഗ്യ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത്.

ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകര്‍ ഇക്കാര്യം കേട്ടത്. ഇപ്പോഴിത മനോജ് കുമാറിന്റെ അവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് ഡോക്ടര്‍ രാജേഷ് കുമാര്‍. മനോജ് കുമാറിന്റെ അവസ്ഥയെ കുറിച്ച് ചോദിച്ച് കൊണ്ട് നിരവധി സന്ദേശങ്ങളും മെസേജുകളും തനിക്ക് വരുന്നുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് അസുഖത്തെ കുറിച്ച് ഡോക്ടര്‍ പറയുന്നത്.

അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ അറിയാം അദ്ദേഹത്തിന്റെ മുഖം ഒരു സൈഡിലേക്ക് കോടിയിട്ടുണ്ട്. അദ്ദേഹം സംസാരിക്കുമ്പോള്‍ ഒരു കണ്ണ് മാത്രം ആണ് അടയുന്നത്. മറ്റേ കണ്ണ് അനങ്ങുന്നില്ല.

 

അത് ശ്രദ്ധിച്ചു നോക്കിയാല്‍ മനസിലാകും. അദ്ദേഹത്തിന്റെ വെളിപ്പെടുത്തതിലിന് ശേഷം നിരവധി മെസേജുകള്‍ ആണ് എനിക്ക് ലഭിച്ചത് ഇത് സ്ട്രോക്ക് ആണോ പക്ഷാഘാതമാണോ, എന്നുള്ള സംശയങ്ങള്‍ ആണ് ആളുകള്‍ പങ്കുവച്ചത്.

ഇത് അത്യപൂര്‍വം എന്ന് നമുക്ക് പറയാന്‍ ആകില്ല. കാരണം ഏകദേശം ഒരു ലക്ഷം ആളുകളില്‍ അമ്പതു അറുപത് പേരിലെങ്കിലും ഈ അസുഖം ബാധിക്കാവുന്നതാണ്. സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കാറുണ്ട്. ചെറുപ്പക്കാരെ ബാധിക്കുന്നത് കുറവാണു എങ്കിലും പ്രായം ചെല്ലുന്നതിനു അനുസരിച്ചുകൊണ്ടും പ്രതിരോധശേഷി കുറയുന്നതിന് അനുസരിച്ചുകൊണ്ട് ഈ അസുഖം വരാം.

നമുക്കറിയാം തലച്ചോറാണ് നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളെയും നിയന്ത്രിക്കുന്നത്. അപ്പോള്‍ നമ്മുടെ മുഖത്തെ പേശികളെ നിയന്ത്രിക്കുന്ന നെര്‍വുകള്‍ ഉണ്ട്. ഈ നെര്‍വുകള്‍ക്ക് രണ്ടു ശാഖയാണ് ഉള്ളത്.

ഒന്ന് ഇടതുവശത്തുകൂടിയും, രണ്ട് വലതുവശത്ത്കൂടിയും ആണ് മുഖത്തേക്ക് വരുന്നത്. ഈ നാഡിക്ക് എന്തെങ്കിലും തരത്തില്‍ കേടുപാടുകള്‍ ഉണ്ടായാല്‍ നമുക്ക് ആ നെര്‍വുകള്‍ ഏതൊക്കെ ഭാഗത്താണോ സപ്ലൈ ചെയ്യുന്നത് ആ ഭാഗം അനങ്ങാതെ ആകും.

മനോജ് കുമാറിന് ഉണ്ടായ അവസ്ഥ ഇതായിരുന്നു. ഫേഷ്യല്‍ കനാലിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള നീര്‍ക്കെട്ട് ഉണ്ടായാല്‍ അത് ഫേഷ്യല്‍ നേര്‍വിനെ കമ്പ്രെസ് ചെയ്യും. അതാണ് മുഖത്തിന്റെ ഏതെങ്കിലും ഭാഗത്തു പ്രശ്‌നം ഉണ്ടാകുന്നത്.

നിങ്ങള്‍ക്ക് ഏതെങ്കിലും ഫേഷ്യല്‍ പാല്‍സിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചെറുതായി ആദ്യം അനുഭവപ്പെടുകയും, രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ രോഗം നമുക്ക് കാണാന്‍ കഴിയും. രണ്ടുതരത്തില്‍ ഇത് കണ്ടുവരാറുണ്ട്.

ഒന്ന് മുഖം മുഴുവനും താഴേക്ക് തൂങ്ങി ഇരിക്കുന്ന രീതിയില്‍ കണ്ടുവരാറുണ്ട്. രണ്ട് ഒരു സൈഡിലേക്ക് മുഖം കോടി പോകുന്ന അവസ്ഥ. അദ്ദേഹത്തിന്റെ വീഡിയോ കാണുമ്പൊള്‍ മനസിലാകുന്നത് അതാണ്. ഇത് വരാന്‍ ഉള്ള കാരണം ഇത് വരെയും 90 ശതമാനം കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

പത്തുശതമാനം മാത്രമാണ് എന്താണ് കാരണം എന്ന് കണ്ടുപിടിച്ചിട്ടുള്ളത്. ആ പത്തുശതമാനത്തില്‍ ഒന്ന് എന്ന് പറയുന്നത് ചിക്കന്‍ പോക്‌സ് ഫാമിലിയില്‍ പെട്ട വൈറസാണ്. ഈ വൈറസ് വന്നു കഴിഞ്ഞാല്‍ നമ്മള്‍ അറിയില്ല. അത് പ്രതിരോധശേഷി ഇല്ലാതിരിക്കുന്ന സമയത്തോ നമ്മുക്ക് കണ്ടുതുടങ്ങാം. ഇതൊക്കെ കാരണങ്ങള്‍ പറയാം എങ്കിലും യഥാര്‍ത്ഥ കാരണം എന്തെന്ന് പറയാന്‍ ആകില്ല എന്നുമാണ് ഡോക്ടര്‍ പറയുന്നത്.

മനോജിന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞ് ബീനയും എത്തിയിരുന്നു. പല്ലു തേച്ചിട്ട് വെള്ളം വായില്‍ കൊണ്ട് വെള്ളം തുപ്പിയപ്പോള്‍ സൈഡ് വഴി ഒഴുകിപ്പോയെന്ന് മനു പറഞ്ഞു. അപ്പോള്‍ ഞാനും അല്‍പം ടെന്‍ഷനായി. പക്ഷേ പുറത്തു കാട്ടിയില്ല, എന്നാലാകും വിധം സമാധാനിപ്പിച്ചു.

അപ്പോഴും ഞാന്‍ മനുവിന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. വാ നമുക്കൊന്ന് ആശുപത്രി വരെ പോകാം, എന്ന് പറയുമ്പോഴാണ് ആ മാറ്റം ഞാന്‍ ശ്രദ്ധിക്കുന്നത്. മനുവിന്റെ മുഖം ഒരു വശത്തേക്ക് കോടിപ്പോയിരിക്കുന്നു.

ആശുപത്രിയിലേക്ക് പോകാനുള്ള ധൃതിയിലെപ്പോഴോ ഡോക്ടര്‍ കൂടിയായ മനുവിന്റെ അച്ഛന്റെ അനിയനെ വിളിച്ചു. കുഞ്ഞച്ഛനോട് സംസാരിക്കുമ്പോഴും അത് സ്‌ട്രോക്കായിരിക്കുമോ എന്ന ടെന്‍ഷനായിരുന്നു എനിക്കും മനുവിനും.

വിഡിയോയിലൂടെ വിശദമായി തന്നെ കുഞ്ഞച്ഛന്‍ പരിശോധിച്ചു. മുഖം സൈഡിലേക്ക് തിരിച്ചും, ചിരിക്കാന്‍ പറഞ്ഞും പരിശോധന തുടര്‍ന്നു. പേടിക്കേണ്ടടാ… ഇത് സ്‌ട്രോക്കല്ല. ബെല്‍ പാള്‍സിയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ തന്നെ നിര്‍ദ്ദേശ പ്രകാരം ആശുപത്രിയിലേക്ക് പോകാനൊരുങ്ങി.

അന്ന് ഞായറാഴ്ചയായിരുന്നു കൊച്ചിയിലെ പല ആശുപത്രിയിലും പ്രത്യേക ഡോക്ടര്‍മാരില്ല. ഒടുവില്‍ വൈറ്റിലയിലെ വെല്‍കെയര്‍ ആശുപത്രിയിലേക്ക്. എംആര്‍ഐ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ പിന്നാലെയെത്തി. കുഞ്ഞച്ഛന്‍ പറഞ്ഞത് ഡോക്ടര്‍മാര്‍ ഉറപ്പിക്കുകയായിരുന്നു. ഭയക്കേണ്ട കാര്യമില്ലെന്നും, ട്രീറ്റ്‌മെന്റ് ചെയ്ത് മാറ്റിയെടുക്കാവുന്ന പ്രശ്‌നങ്ങളേ ഉള്ളുവെന്നും പറഞ്ഞത് പകുതി ആശ്വാസമായി.

ഏറ്റവും സങ്കടപ്പെട്ടത് മകന്‍ ആരോമലാോണ്. പപ്പയ്ക്ക് എന്താ പറ്റിയതെന്ന് വിഷമത്തോടെ ചോദിച്ചു. അപ്പോഴും മനുവിന്റെ മുമ്പില്‍ ഞങ്ങള്‍ എല്ലാ വിഷമവും മാറ്റിവച്ച് ആത്മവിശ്വാസം പകര്‍ന്ന് നിന്ന്. പക്ഷേ ഞാനും അവനും മാത്രമായ നിമിഷം വല്ലാതെ വേദനിച്ചുവെന്നും ബീന പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂ ഓർലിയൻസ് പോർട്ടിന് സമീപം മിസിസിപ്പി നദിയിൽ നിയന്ത്രണം വിട്ട ടാങ്കർ കപ്പൽ നിർത്തിയിട്ടിരുന്ന റിവർ ക്രൂയിസ് കപ്പലിൽ ഇടിച്ച് അപകടം.. നിരവധി പേർ ചികിത്സയ്ക്കായി ആശുപത്രിയിൽ  (6 minutes ago)

സൂപ്പർതാരം ലയണൽ മെസി വിരമിച്ച ശേഷമുള്ള ആദ്യമത്സരം.. അർജന്റീനയെ അട്ടിമറിച്ച് ഉറു​ഗ്വേയ്ക്ക് വിജയം  (14 minutes ago)

ഫുജൈറയിലെ ഞെട്ടിപ്പിക്കുന്ന വാഹനദുരന്തം... 14 പേരുടെ ജീവനെടുത്ത അപകടത്തിൽ ട്രക്ക് ഡ്രൈവർ കസ്റ്റഡിയിൽ, ലൈസൻസും പാസ്‌പോർട്ടും പിടിച്ചെടുത്തു; അപകടകാരണം കണ്ടെത്താൻ വിശദമായ അന്വേഷണം  (16 minutes ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മുപ്പത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2026 ഡിസംബർ 11 മുതൽ 18 വരെ തിരുവനന്തപുരത്ത് ...  (25 minutes ago)

കണ്ണൂരിൽ ബൈക്കും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവ അഭിഭാഷകന് ദാരുണാന്ത്യം  (43 minutes ago)

ഞെട്ടലോടെ ലോക രാഷ്ട്രങ്ങൾ... സിറിക്കിൽ അമേരിക്കൻ ആക്രമണം, ബഹ്റൈനിലേക്ക് ഇറാന്റെ ഡ്രോൺ നീക്കം; ഹോർമുസിൽ വീണ്ടും യുദ്ധഭീതി, എണ്ണവിപണിയിലും സ്വർണവിലയിലും എന്ത് സംഭവിക്കും?  (49 minutes ago)

ഇന്ന് നവംബര്‍ 14- ശിശുദിനം.... പ്രഥമപ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്‍റെ 137-ാം ജന്മദിനം,  രാജ്യം ശിശുദിനം ആഘോഷിക്കുന്നു  (1 hour ago)

ആരെങ്കിലും കോഫി ഡേറ്റിന് ക്ഷണിച്ചിരുന്നോ... പുനർവിവാഹം ഉടനെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം; ജീവിതത്തിൽ ഇപ്പോൾ ആരുമില്ലെന്ന് തുറന്നുപറച്ചിൽ, ഭാവിയെക്കുറിച്ചും മനസ്സ് തുറന്ന് ടെന്നിസ് ഇതിഹാസം!  (1 hour ago)

ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപം കാർ ഡിവൈഡറിലിടിച്ച് കത്തിനശിച്ചു.... യാത്രക്കാരെ രക്ഷപ്പെടുത്തി നാട്ടുകാർ  (1 hour ago)

അപൂർവ മോഡൽ ബൈക്ക് തുമ്പായി... ചാലയിലെ സ്വർണക്കവർച്ചയിൽ ദുരൂഹതയേറുന്നു; ജ്വല്ലറി ഉടമയുടെ മൊഴിയിൽ വൈരുധ്യം, കവർച്ചാസംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്, പ്രതികളെ കണ്ടെത്താൻ അപൂർവ ബൈക്ക് മോഡലുകൾ കേന  (1 hour ago)

സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയം... ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.17 നായിരുന്നു വിക്ഷേപണം.  (1 hour ago)

സമരം ചെയ്ത് ഡോക്ടറെ കസ്റ്റഡിയിലെടുത്തു... കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ചുവരുത്തി പിജി ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; ചെറുത്തുനിന്ന് പുറത്തേക്കോടി രക്ഷപ്പെട്ട് യുവതി, ഒടുവിൽ ഡോക്ടർ പൊലീസ് കസ്റ്റഡിയിൽ  (1 hour ago)

സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ക്ക് വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം ദീർഘിപ്പിച്ചു....  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പുതിയ പദ്ധതി   (2 hours ago)

മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി... ഡോക്ടറുടെ മൊബൈലിൽ ഒട്ടേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ! മുൻപ് ജോലി ചെയ്ത ആശുപത്രികളിലും മോശം പെരുമാറ്റത്തിന് പരാതി; ജീവനക്കാരിയുടെ പരാതിയിൽ താക്കീത് നൽകിയ ചരിത്രം,  (2 hours ago)

Malayali Vartha Recommends