പൊളിച്ചടുക്കാന്‍ വീണ്ടും മമ്മൂട്ടി, താരം എത്തുന്നത് ട്രിപ്പിള്‍ വേഷത്തില്‍

താരങ്ങള്‍ എത്ര വന്നു പോയാലും മമ്മൂട്ടിക്ക് തുല്യം മമ്മൂട്ടി തന്നെ, മലയാള സിനിമയുടെ പൗരുഷത്തിന്റെ പ്രതീകം. പകരം വെക്കാനില്ലാത്ത ആകാരദൃഢഗാത്രത തുടങ്ങി വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം തന്നെയാണ് അദ്ദേഹം. കാലങ്ങള്‍ എത്ര കഴിഞ്ഞിട്ടും ഈ അഭിനയ പ്രതിഭയുടെ മാറ്റ് കുറഞ്ഞിട്ടില്ല. സൂപ്പര്‍ താരത്തെ തേടി മറ്റൊരു ട്രിപ്പിള്‍ വേഷ ചിത്രം കൂടി എത്തുന്നു.
നവാഗതര്‍ക്ക് അവസരം കൊടുക്കുന്ന കാര്യത്തില്‍ തുറന്ന സമീപനമുള്ള മമ്മൂട്ടിയുടെ മൂന്ന് വേഷത്തിലുള്ള പുതിയ ചിത്രം സജിയാണ് സംവിധാനം ചെയ്യുന്നത്. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഒരു ഗ്രാമത്തിലെ വ്യത്യസ്ത പ്രായക്കാരായ മൂന്ന് പേരുടെ കഥയാകും പറയുന്നത്. അമ്പതിനു മേല്‍ പ്രായമുള്ള വ്യത്യസ്തരായ മൂന്നു കഥാപാത്രങ്ങളെയാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്.
ഓരോ കഥാപാത്രങ്ങള്‍ക്കും വ്യത്യസ്ത രൂപഭാവങ്ങളായിരിക്കും. നേരത്തേ രഞ്ജിത്ത് സംവിധാനം ചെയ്ത പലേരി മാണിക്യത്തില്‍ മമ്മൂട്ടി മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഗംഭീരമായി മൂന്ന് വേഷങ്ങളും ഫലിപ്പിച്ച മമ്മൂട്ടിക്ക് ഇതിലൂടെ ഏറെ പ്രശംസകള്‍ തേടി വരികയും ചെയ്തു.
അടുത്ത മാര്‍ച്ചോടെ ചിത്രീകരണം തുടങ്ങുമെന്നും അറിയിച്ചു. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഇരട്ടക്കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാരിലൊരാളാണ് മമ്മൂട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























