Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അയാളിൽ നിന്നും ഇതൊരിക്കലും പ്രതീക്ഷിച്ചില്ല!! സുഹൃത്തിൽ നിന്നും മോശമായ അനുഭവം ഉണ്ടായി!! നടുക്കുന്ന വെളിപ്പെടുത്തലുമായി രശ്മി സോമൻ

12 JANUARY 2022 06:49 AM IST
മലയാളി വാര്‍ത്ത

ഏതൊരു വ്യക്തിയയെ എടുത്താലും ഒരിക്കലും സഹിക്കാൻ കഴിയാത്ത കാര്യം തന്നെയാണ് ബോഡി ഷെയിമിങ്. പ്രമുഖരടക്കം പലരും ബോഡി ഷെയിമിങ് നേരിടുന്നതിനെ കുറിച്ച് വെളിപ്പെടുത്തി വന്നിട്ടുണ്ട്. ഇപ്പോഴിതാ സീരിയല്‍ നടി രശ്മി സോമനും ഇതേ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ച് കൊണ്ട് വന്നിരിക്കുകയാണ്. അടുത്തിടെ തന്റെ സുഹൃത്തില്‍ നിന്നും നേരിടേണ്ടി വന്ന വളരെ മോശമായൊരു അനുഭവം കൂടി മുന്‍നിര്‍ത്തി കൊണ്ടാണ് രശ്മി തുറന്ന് സംസാരിച്ചത്.

ഓരോരുത്തരും സ്വയം സ്‌നേഹിക്കണമെന്നാണ് യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വ്‌ലോഗിലൂടെ രശ്മി പറയുന്നത്. മാത്രമല്ല ബോഡി ഷെയിമിങ്ങുകളോട് പ്രതികരിക്കേണ്ട രീതി എങ്ങനെയാണെന്നും പറഞ്ഞ് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് രശ്മി.

സ്റ്റോപ്പ് ബോഡി ഷെയ്മിങ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. കാരണം അത് ചെയ്യുന്നവര്‍ നിര്‍ത്താന്‍ പോകുന്നില്ല. എത്രത്തോളം ആളുകള്‍ക്ക് ഇത് മനസിലാവുമെന്ന് എനിക്ക് അറിയില്ല. എന്റെ മുഴുവന്‍ മനസ് കൊണ്ടാണ് പറയുന്നത്. ഒരുപാട് കാലമായി എന്റെ മനസില്‍ തോന്നിയ ഇത്തരം കാര്യങ്ങള്‍ എല്ലാവരോടും പറയണം എന്ന് തോന്നിയിരുന്നു.

 

 

അതുകൊണ്ടാണ് ഇപ്പോള്‍ സംസാരിക്കാന്‍ വന്നത്. ബോഡി ഷെയിമിങ് ഞാന്‍ മാത്രമല്ല നിരവധി ആളുകള്‍ ഫേസ് ചെയ്യുന്ന കാര്യമാണ്. ഇപ്പോള്‍ ജനിക്കുന കുട്ടികള്‍ മുതല്‍ മരിക്കാന്‍ ആയി കിടക്കുന്ന ആളുകളെ വരെ ചിലപ്പോള്‍ ബോഡി ഷെയ്മിങ് ചെയ്യുന്നുണ്ടാകും. ഇപ്പോള്‍ ഞാന്‍ പറഞ്ഞത് തന്നെ നെഗറ്റീവ് വാക്കാണ്. എന്ന് അറിയാം.


എന്നെ സംബന്ധിച്ചിടത്തോളം എന്റെ തടി ആണ് പ്രശ്‌നം. തടി കൂടി എന്ന് ആളുകള്‍ പറഞ്ഞ് കേട്ട് കേട്ട് മടുത്തു. ദിവസവും ഒരു പത്തുപേരെങ്കിലും എന്നോട് ഇത് പറയും. എല്ലാവരും നമ്മളെ മോട്ടിവേറ്റ് ചെയ്യുന്നതാണ് കണ്‍സേണ്‍ ചെയ്തിട്ടാകും പറയുക എന്ന രീതിയില്‍ ആണ് പറയുന്നത്. തടി കൂടിയല്ലോ എന്ന് പലരും പറയുമ്പോള്‍ അവരുടെ ഒരു കണ്‍സേണ്‍ ആണല്ലോ എന്നാണ് കരുതിയത്.

അതുകൊണ്ട് ഞാന്‍ മിണ്ടാതെ ഇരിക്കും. ഞാന്‍ എന്താണ് എന്ന് മനസിലാക്കാതെ ആണ് അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഒരു തവണ പറഞ്ഞുപോകുന്ന ആളുകളെ പിന്നെ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. അതെനിക്ക് ശീലമായി. ഞാന്‍ അത് അവിടം കൊണ്ടു വിടും.


ചില ആളുകള്‍ പിന്നാലെ നടന്നു പറയും. മുടി പോയല്ലോ എന്ന്. മുടി പോവും. മനുഷ്യന്മാരായാല്‍ എന്നും ഒരുപോലെ ഉണ്ടാവില്ല. കുരു വന്നു, കണ്ണിന്റെ താഴെ കറുപ്പുണ്ട്, തടി കൂടിയല്ലോ എന്നൊക്കെയാണ് പലരുടെയും പരാതി. അത് അങ്ങനെ വരും. നമ്മളൊക്കെ എന്നും കണ്ണാടിയുടെ മുന്‍പില്‍ നിന്നിട്ടല്ലേ പുറത്തിറങ്ങുന്നത്.

അപ്പോള്‍ നമ്മുക്ക് എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് നമുക്ക് അറിയാം. ഇത് പൊളിക്കാന്‍ വേണ്ടി ആയിരിക്കില്ല അവര്‍ സംസാരിക്കുന്നത്. പക്ഷേ ഇങ്ങനെ ഒക്കെ പറയുമ്പോള്‍ അപ്പുറത്തു നില്‍ക്കുന്നത് ഒരു സാധാരണ വ്യക്തി ആണെങ്കില്‍ അവരുടെ കോണ്‍ഫിഡന്‍സ് താറുമാറായി പോകും.

എനിക്ക് ജീവിതത്തില്‍ ബോഡീ ഷേമിങ്ങുമായി ബന്ധപ്പെട്ടു കൊണ്ട് ഒരുപാട് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നെ ഞാന്‍ എന്റെ ജീവിതത്തില്‍ എടുത്ത നിലപാട് എന്താണ് എന്ന് വച്ചാല്‍ ഐ ലവ് മൈ സെല്‍ഫ് എന്നതാണ്. എനിക്ക് എന്നെ ഇതേപോലെ ഇഷ്ടമാണ്. ഇതെന്റെ അഹങ്കാരം അല്ല, കോണ്‍ഫിഡന്‍സ് ആണ്. ഞാന്‍ എന്തൊക്കെയാണ് നേടിയിട്ടുള്ളതെന്നും ഞാന്‍ എന്താണെന്നും എനിക്ക് മാത്രമാണ് അറിയാന്‍ പറ്റുകയുള്ളു. കഴിഞ്ഞ ദിവസം എനിക്കൊരു മോശം അനുഭവം ഉണ്ടായി. എന്റെ ഒരു സുഹൃത്താണ്. സുഹൃത്തെന്ന് പറയാന്‍ പറ്റുമോന്ന് അറിയില്ല. അങ്ങനെ നടിച്ച ഒരാള്‍ എന്നെ മോട്ടിവേറ്റ് ചെയ്യാന്‍ എന്ന രീതിയില്‍ പലതും വിളിക്കുമായിരുന്നു. സുഹൃത്തുക്കളെ എനിക്ക് ഇഷ്ടമായത് കൊണ്ട് ഞാനതങ്ങ് വിട്ട് കളയുമായിരുന്നു.

എന്നെ ഇങ്ങനെ ഒന്നും പറയരുത് എനിക്ക് വിഷമാവുന്നുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇനി എന്തും പറയാം എന്ന അവസ്ഥ വന്നപ്പോള്‍ കുറച്ച് ആളുകള്‍ കൂടി നില്‍ക്കുന്ന സമയത്ത് വളരെ മോശമായ വാക്കുകള്‍ ഉപയോഗിച്ചു. എന്റെ തടിയെ കുറിച്ചാണ് അയാള്‍ പറഞ്ഞത്. എനിക്ക് ഒന്നും തിരിച്ച് പറയാന്‍ പറ്റിയില്ല. ഞാന്‍ ആകെ സ്തബ്ധയായി. എന്നിട്ടും അദ്ദേഹം ചിരിച്ചോണ്ട് പറയുകയാണ്. എന്റെ സുഹൃത്ത് ആയിരുന്നു അദ്ദേഹം എങ്കില്‍ ഒരിക്കലും എന്നെ വിഷമിപ്പിക്കുന്ന രീതിയില്‍ പറയില്ല. ഭാഗ്യത്തിന് ആ കേട്ട് നിന്നവര്‍ മാന്യന്മാരായിരുന്നു. ഞാന്‍ അയാള്‍ക്ക് മറുപടി പറഞ്ഞിരുന്നു എങ്കില്‍ ഞാനും അയാളും തമ്മില്‍ വലിയ വ്യത്യസം ഇല്ലാതെ ആകുമായിരുന്നു.

സെല്‍ഫ് ലവ് , സെല്‍ഫ് കോണ്‍ഫിഡന്‍സ് ഒക്കെ ഉണ്ടെന്ന് പറയുന്ന ഞാന്‍ കുറച്ച് നേരം സ്റ്റക്ക് ആയി നിന്നു. ഇത് അനുഭവിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളുമൊക്കെ ഉണ്ടാവും. എങ്ങനെ നമുക്കിത് നേരിടാമെന്നാണ് ഞാനിവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. നെഗറ്റിവീറ്റി ഞാന്‍ ജീവിതത്തില്‍ നിന്നും കട്ട് ചെയ്ത് കളയാറുണ്ട്. നമ്മള്‍ നമ്മളെ സ്‌നേഹിക്കുകയാണ് വേണ്ടത്. എല്ലാ നെഗറ്റിവിറ്റീവ്സും കട്ട് ചെയ്യുക. പിന്നെ ബോഡി ഷെയ്മിങ് ചെയ്യുന്നവര്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കുമെന്നും രശ്മി സോമന്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (9 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (15 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (19 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (51 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (12 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (12 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends