Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ശിവേട്ടന്റെയൊരു നാണം!! അഞ്ചു ഒരു കില്ലാടി തന്നെയാ... ആദ്യമായി അഞ്ചുവിന്റെ മുന്നിൽ ശിവൻ മനസ്സ് തുറക്കുമ്പോൾ, പുതിയ പ്ലാനുമായി തമ്പി

16 JANUARY 2022 06:01 PM IST
മലയാളി വാര്‍ത്ത

ഒരുപാടു നാളുകൾക്ക് ശേഷം ശിവനും അഞ്ജലിയും മാത്രമുള്ള ഒരു കിടിലൻ പ്രൊമോയാണ് സാന്ത്വനം സീരിയൽ അണിയറ പ്രവർത്തകർ ദാ.. പങ്കുവെച്ചിരിക്കുന്നത്. പ്രൊമോയുടെ കണ്ടപ്പോൾ, കണ്ണൊക്കെ നിറഞ്ഞ് അറിയാതെ വിഷമം വന്നെങ്കിലും, അടുത്ത സീൻ പറയാതെ വയ്യ കലക്കി എന്ന് തന്നെ ഉറപ്പിച്ചു പറയാം.

അഞ്ജുവിന് മുന്നില്‍ മനസ് തുറക്കുന്ന ശിവനെയാണ് പുതിയ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ശിവനെ അഞ്ജുവിന്റെ അമ്മ നേരത്തെ അംഗീകരിച്ചിരുന്നു. സാവിത്രി അമ്മയ്ക്ക് ഒരു മകനായി മാറിയിരിക്കുകയാണ് ശിവന്‍ ഇപ്പോള്‍. തന്നെ ഒരുപാട് വെറുക്കുകയും അഞ്ജുവുമായുള്ള വിവാഹ ബന്ധം പോലും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന സാവിത്രിയെ ശിവന്‍ ഇപ്പോള്‍ സ്‌നേഹിക്കുന്നത് കാണുമ്പോള്‍ പ്രേക്ഷകരെ പോലെ അഞ്ജുവിനും അമ്പരപ്പായി മാറുകയാണ്. ഇതേക്കുറിച്ച് അഞ്ജുവും ശിവനും തമ്മില്‍ നടക്കുന്ന സംസാരമാണ് വീഡിയോയിലുള്ളത്.

അഞ്ജുവിന് മുന്നില്‍ മനസ് തുറക്കുകയാണ് ശിവന്‍. അഞ്ജു തനിക്ക് എത്രമാത്രം പ്രിയപ്പെട്ടവളാണെന്നാണ് ശിവന്‍ വെളിപ്പെടുത്തുന്നത്. ഇരുവരും പരസ്പരം ആഴത്തിലുള്ള പ്രണയമുണ്ടെങ്കിലും ഇതുവരേയും പരസ്പരം തങ്ങളുടെ ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല.

അതുകൊണ്ട് തന്നെ ആദ്യമായി ശിവന്‍ അഞ്ജുവിന് മുന്നില്‍ മനസ് തുറക്കുന്ന നിമിഷം ആരാധകര്‍ക്ക് ആകാംഷ പകരുകയാണ്. ഇതിന്റെ തെളിവാണ് വീഡിയോയ്ക്ക് ലഭിക്കുന്ന സ്വീകാര്യത. ഇതിനോടകം തന്നെ ഒരു മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

അവര്‍ക്ക് എന്തെങ്കിലും വന്നാല്‍ നിനക്ക് സങ്കടമാകുമെങ്കില്‍ അവര്‍ക്ക് ഒന്നും വരാതെ നോക്കേണ്ടത് എന്റെ കടമയാണ്. പണത്തെക്കുറിച്ചൊന്നും നീ ചിന്തിക്കണ്ട. അതിനേക്കാളൊക്കെ വിലപ്പെട്ടതാണ് എനിക്ക് നീ. എന്ന് നീ എനിക്ക് പ്രിയപ്പെട്ടവളായോ അന്ന് മുതല്‍ നിന്റെ അച്ഛനും അമ്മയുമൊക്കെ എനിക്കും വേണ്ടപ്പെട്ടവരായി മാറിയിരിക്കുകയാണെന്നാണ് ശിവന്‍ അഞ്ജുവിനോട് പറയുന്നത്. അഞ്ജുവിന്റെ അമ്മയുടെ ചികിത്സയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശിവന്‍.

അതേസമയം പിന്നാലെ അഞ്ജുവിനേയും ശിവനേയും സാന്ത്വനം വീട്ടിലെ തങ്ങളുടെ മുറിയിലും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ശിവന്റെ ദേഹത്ത് മരുന്ന് പുരട്ടി കൊടുക്കുന്ന അഞ്ജുവിനെയാണ് കാണുന്നത്. നാണം കൊണ്ട് പുളയുന്ന ശിവനേയും കാണാം. ചിരി പടര്‍ത്തുന്നതാണ് ഈ രംഗങ്ങള്‍.

അഞ്ജു ഓയല്‍മെന്റ് പുരട്ടുമ്പോള്‍ ഉള്ള ശിവന്റെ എക്സ്പ്രഷന്‍.. അയ്യോ ചിരിച് ഒരു വഴിയായി, ശിവേട്ടന്‍ അങ്ങനെ ഒക്കെ ഉള്ളു തുറന്നു പറഞ്ഞപ്പോള്‍ അഞ്ചു ചേച്ചിയുടെ കണ്ണ് നിറഞ്ഞു. ഒരു പ്രണയ കാവ്യം തന്നെ ആണ് ശിവജ്ഞലി, അയ്യോ അടിപൊളി പ്രോമോ, ഇപ്പൊ തന്നെ ചിരി വരുന്നു, ഇത് എല്ലാവരുടെയും കൂടെ ഇരുന്നു കാണുമ്പോള്‍ എന്താവോ എന്തോ, ശിവജ്ഞലി ഉയിര്‍, ശിവേട്ടന് നാണം വരുന്നുണ്ടെന്നു തോന്നുന്നു, അഞ്ചുന്റെ കണ്ണ് നിറയുമ്പോള്‍ നമ്മുടെ നെഞ്ചും പിടക്കുന്നു, അതാണ് അവരുടെ അഭിനയത്തിന്റെ കഴിവ്, ശിവജ്ഞലി സീന്‍ കാണുമ്പോഴ് അവിടുന്നാ അറിയില്ല അറിയാതെ ഒരു ചിരി വരും, ഇന്നത്തെ പ്രൊമോയുടെ പ്രത്യേകത ഇതില്‍ ശിവനും അഞ്ജലിയും മാത്രമേ ഉള്ളു എന്നതാണ്. അത് കിടുക്കി. എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.

അതേസമയം മറുവശത്താകട്ടെ തമ്പി സാന്ത്വനം വീടുമായി കൂടുതല്‍ അടുക്കുകയാണ്. തമ്പി സാന്ത്വനം വീട്ടിലേക്കും വരുന്നതും എല്ലാവരോടും അടുത്ത് ഇടപഴകുന്നതുമെല്ലാം അപ്പുവിന് ഏറെ സന്തോഷം നല്‍കുന്നുണ്ട്. എന്നാല്‍ തമ്പിയുടെ ഈ സ്‌നേഹത്തിന് പിന്നില്‍ എന്തെങ്കിലും ചതിയുണ്ടോ എന്നാണ് ഹരിയുടെ സംശയം. ആ സംശയം ശരിയാണ്. ശങ്കരനെ തകര്‍ക്കാനായി ജഗനെ കൂട്ടുപിടിക്കുകയാണ് തമ്പി. സത്യാവസ്ഥ പുറത്ത് വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (49 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (5 hours ago)

Malayali Vartha Recommends