എന്നോട് അവർ പറഞ്ഞതല്ല അന്ന് സംഭവിച്ചത്; മോശം സീനുകളുണ്ടായിരുന്നു; തന്റെ ബോഡി ഡബിളിനെ വച്ച് തിരുകി കയറ്റില്ലെന്ന ഉറപ്പ് അവർ തെറ്റിച്ചു;അപകടങ്ങള്‍ അങ്ങനെയാണ്; അത് സംഭവിച്ചേ തീരൂ; ഞാൻ വഞ്ചിക്കപ്പെട്ടു; നടുക്കുന്ന വെളിപ്പെടുത്തലുമായി നടി ചാര്‍മിള
ഒരു കാലത്ത് മലയാളികൾ നെഞ്ചോട് ചേർത്ത നടിയാണ് ചാര്‍മിള. കാബൂളിവാല, ചന്ത, ഗജരാജമന്ത്രം തുടങ്ങി കുറെയധികം സിനിമകളിലൂടെ ചാര്‍മിള അഭിനയിച്ചു. ഒരു സിനിമയില്‍ താന്‍ വഞ്ചിക്കപ്പെട്ടതിന്റെ സത്യാവസ്ഥ തുറന്നടിച്ചിരിക്കുകയാണ് ചാര്‍മിള. മമ്മി സെഞ്ച്വറിയുടെ മധുരം എന്ന സിനിമയിലായിരുന്നു അത് സംഭവിച്ചത്.
തന്നോട് അവർ ഒരു കഥ പറഞ്ഞു. എന്നാൽ തന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമയായത്. സിനിമയില്‍ മോശം സീനുകളുണ്ട്. എന്നാൽ തന്റെ ബോഡി ഡബിളിനെ വച്ച് തിരുകി കയറ്റില്ലെന്ന് അവർ ഉറപ്പ് പറഞ്ഞു. പക്ഷേ പിന്നീട് ആ സിനിമയില്‍ പല കൂട്ടിച്ചേര്‍ക്കലുകളും സംഭവിച്ചെന്ന് താരം വ്യക്തമാക്കിയത്.
സത്യത്തില്‍ താന്‍ കബളിക്കപ്പെട്ടു. മമ്മി സെഞ്ച്വറിയുടെ സ്വര്‍ണ മെഡല്‍ എന്നൊരു സിനിമ ചെയ്തു. അതിനു ശേഷമായിരുന്നു അവര്‍ തന്നെ മധുരം എന്ന സിനിമയിലേയ്ക്ക് ക്ഷണിച്ചത്. ഡയറക്ടറെ വിശ്വസിച്ച് താന്‍ അഭിനയിക്കുകയായിരുന്നു. പിന്നീട് ആ സിനിമയില്‍ കൂട്ടിച്ചേര്ക്കലുകളുണ്ടാകുകയായിരുന്നു. അതുപോലെ തന്നെ സുന്ദരിപ്രാവ് എന്ന സിനിമയിലും ഇതേ പോലെ സംഭവിക്കുകയായിരുന്നു.
ചെറുപ്പകാലം കാണിക്കുമ്പോള്‍ ചില ഗ്ലാമര്‍ രംഗങ്ങള്‍ അതില്‍ ചേര്‍ത്തിട്ടുണ്ട്. സംവിധായകനോട് ചോദിച്ച സമയം നിങ്ങളുടെ രംഗങ്ങളില്‍ ഡ്യൂപ്പിനെ വച്ച് അത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലല്ലോ എന്ന മറുപടിയായിരുന്നു കിട്ടിയത്. ഒരു സിനിമ എങ്ങനെ വേണമെന്ന് സംവിധായകന്റെ സ്വാതന്ത്ര്യമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ്.
തന്റെ രംഗങ്ങളില്‍ ഡ്യൂപ്പിനെ വച്ച് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ തനിക്ക് വേണമെങ്കില്‍ കേസ് കൊടുക്കാമായിരുന്നു. അങ്ങനെയൊന്നും ഉണ്ടാവാത്ത സ്ഥിതിക്ക് തനിക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല. അപകടങ്ങള്‍ അങ്ങനെയാണെന്നും അത് സംഭവിച്ചേ തീരൂവെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്.
നമുക്ക് ഒന്നും ചെയ്യാനാവില്ല. അത്തരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്താനോ ഇമേജ് മോശമായിയെന്ന് പരാതി പറയാനോ തനിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുറച്ചധികം വിവാദങ്ങളിലൂടെ ചാര്‍മിള കടന്നു പോയിട്ടുണ്ട്. സിനിമാരംഗം ഉപേക്ഷിച്ച് കേരളത്തിന് പുറത്തേക്ക് പോകുകയും ചെയ്തു. ജീവിതത്തിലുണ്ടായ തിരിച്ചടികളില്‍ പതറാതെ ചാര്‍മിള വീണ്ടും അഭിനയരംഗത്ത് സജീവമാകുകയാണ്.
https://www.facebook.com/Malayalivartha