Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

റൊമാൻസ് എന്താണെന്നറിയാമെങ്കിൽ അമ്പാടിയുടെ അഭിനയം കാണൂ!! എന്റെ പൊന്നോ...ഇതൊന്നും കാണാൻ വയ്യേ!! വിനുമോന്റെ ഒരു റൊമാൻസ്

17 JANUARY 2022 01:41 PM IST
മലയാളി വാര്‍ത്ത

അമ്മയറിയാതെ പരമ്പര ആരാധകരെ വിഷമത്തിലാക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി. വീക്കെൻഡ് പ്രോമോ കണ്ടപ്പോൾ ചെറുതായിട്ടെങ്കിലും എല്ലാവരും പ്രതീക്ഷിച്ചുകാണും, വീണ്ടും ആ പഴയ പ്രതാപത്തിലേക്ക് 'അമ്മയറിയാതെ' തിരികെ വരികയാണെന്ന്.

പക്ഷെ, അതൊന്നും നടക്കുന്ന മട്ടില്ല. ഈ ആഴ്ചയിൽ പരമ്പര തുടങ്ങുന്നത് തന്നെ വിനീതിന്റേയും അപർണയുടെയും റൊമാൻസുമായിട്ടാണ്. ഒരു ഒന്ന് രണ്ടു സീനെങ്കിലും നമ്മളെല്ലാവരും ആഗ്രഹിച്ച എന്തെങ്കിലും ത്രില്ലിംഗ് കൊണ്ട് വന്നിരുന്നെങ്കിൽ കുറച്ചുകൂടി മെച്ചപ്പെടുമായിരുന്നു. ഇതിപ്പോൾ, റൈറ്റർ മാമന് മറവി എന്തെങ്കിലും പിടിപെട്ടോ എന്ന് പോലും സംശയിക്കുന്നുണ്ട്. വേറൊന്നുമല്ല കേട്ടോ കാര്യം പരമ്പരയിലെ കഥ എന്താണെന്ന് മറന്നു പോയിട്ടുണ്ട്.

പിന്നെ ഇടയ്ക്ക് ഓർമ വരുമ്പോഴാകും, അമ്പാടിയെയും അലീനയെയും സച്ചിയേയും ചുറ്റിപറ്റി എന്തെങ്കിലും കൊടുക്കുന്നത്. ഈ ആഴ്ചയിലും അതുപോലെ തന്നെയാണ്, ഈ പുട്ടിന് പീരപോലെ ഇടയ്ക്കിടയ്ക്ക് അമ്പാടിയെയും അലീനയെയും കൂട്ടിച്ചേർക്കും, മെയിൻ റോളിൽ വിനീതും അപർണ്ണയും മാത്രം.

 

 

പിന്നെ, ഇന്നത്തെ എപ്പിസോഡിൽ അമ്പാടിയെയുംഅലീനയെയും പോലെ പ്രണയിക്കാനൊക്കെ രണ്ടുപേരും നല്ലതുപോലെ ശ്രമിക്കുന്നുണ്ട്. ശ്രമിച്ചോ.. അത് നല്ലതാണ്, പ്രണയവും റോമൻസുമൊക്കെ പെട്ടെന്നെങ്ങനെ അഭിനയിക്കാൻ പറ്റുന്നതല്ല, അതിനിടയിൽ ചെറുതായിട്ടെങ്കിലും ഒരു കെമിസ്ട്രി വേണം. അതൊക്കെ നന്നായിട്ട് വരുന്നത് അമ്പാടിക്കും അലീനയ്ക്കുമാണ്.. ആ നോട്ടവും സംസാരവുമൊക്കെ കാണുമ്പോൾ തന്നെ എന്ത് രസമാണ്.

വിനീതും അപർണ്ണയും മാക്സിമം ശ്രമിക്കുന്നുണ്ട്, പക്ഷെ.. എന്താണെന്നറിയില്ല, അതുവരെയങ്ങു എത്തുന്നില്ല. എത്തിക്കണമല്ലോ.. എന്നാലല്ലേ, അതിനൊരു ത്രില്ലൊക്കെ കാണൂ. ഭാര്യയും ഭർത്താവും എന്ന് പറഞ്ഞിട്ടെന്താ.. കാര്യം ഇപ്പോൾ, ആരും കാണാതെ പാത്തും പതുങ്ങിയും പ്രണയിക്കുവാനുള്ള പരിപാടിയിലാണ് രണ്ടുപേരും.

അതൊക്കെ, നമ്മൾ പ്രൊമോയിൽ കണ്ടതാണല്ലോ... കാന്റീനിൽ ആരുമില്ലാതെ ഇരുവരും ഇരുന്ന് ഭക്ഷണം കഴിക്കുന്നതും, പിന്നെ വിനീത് അലീന കാണാതെ ഓടി മറയുന്നതുമൊക്കെ, സത്യം പറയാമല്ലോ.. അതൊക്കെ സീരിയസായിട്ടാണ് ചെയ്യുന്നതെങ്കിൽ കോമഡിയായിട്ടുണ്ട്.

ഈ ആഴ്ചയിൽ തന്നെ, രണ്ടു പേരും മനസ്സിലുള്ളതങ്ങു തുറന്നു പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളൂ.. അതിനെ ഇങ്ങനെയിട്ടു വലിച്ചു നീട്ടണമോ എന്നാണ് റൈറ്റർ മാമനോട് ചോദിക്കാനുള്ളത്. ഇതിന്റെയൊന്നും ഒരു ആവശ്യവുമില്ല... മെയിൻ സ്റ്റോറി എന്താണെന്നു വെച്ചാൽ അതിനെ പിന്തുടർന്ന് കഥ പോകൂ.

അതിനിടയ്ക്ക് അപർണയുടെയും വിനീതിന്റേയും പ്രണയവും, പിന്നെ അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമൊക്കെ ഇടയ്ക്ക് മാത്രം കാണിച്ചാൽ കൊള്ളാമായിരുന്നു.. അങ്ങനെ തന്നെ സംഭവിക്കട്ടെ, എന്നാൽ പരമ്പരയിലെ ആരാധകരും കൂടും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (9 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (31 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (51 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (57 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

Malayali Vartha Recommends