Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വെളിപ്പെടുത്തലുകളുടെ കാലത്ത് ഇരിക്കട്ടെ, എന്റെ വകയും ഒരെണ്ണം!! സത്യത്തിൽ മേപ്പടിയാൻ ജയകൃഷ്ണൻ ജഡ്ജിയെ സദ്യ കൊടുത്താണ് സ്വാധീനിച്ചതെന്ന സത്യം ഞാൻ ഇതാ പുറത്തുവിടുന്നു!!! മാധ്യമപ്രവർത്തക ശ്രീജ ശ്യാം കുറിക്കുന്നു

17 JANUARY 2022 02:14 PM IST
മലയാളി വാര്‍ത്ത

നടൻ ഉണ്ണി മുകുന്ദൻ വേറിട്ട കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് മേപ്പടിയാൻ. ചിത്രത്തിൽ ജയകൃഷ്‍ണൻ എന്ന മെക്കാനിക്കായിട്ടാണ് ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെട്ടത്. കഥാപാത്രത്തിനായി ശാരീരികമായ മേക്കോവറും നടത്തിയിരുന്നു ഉണ്ണി. ചിത്രം കഴിഞ്ഞ ദിവസം റിലീസ് ആയതിനുപിന്നാലെ നിരവധി ചർച്ചകളാണ് അരങ്ങേറുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം അറിയിച്ച് മാധ്യമപ്രവർത്തക ശ്രീജ ശ്യാം എത്തിയിരിക്കുകയാണ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ ജീവിതം കടന്നുപോവുമ്പോൾ നിസ്സഹായനായി പോകുന്ന ജയകൃഷ്ണനെ നമ്മൾ ജീവിതത്തിൽ എവിടെയെങ്കിലും ഒക്കെ വെച്ച് കണ്ടിട്ടുണ്ടാവും. പക്ഷെ ആ ജയകൃഷ്ണനിൽ എവിടെയും നമുക്ക് ഉണ്ണി മുകുന്ദൻ എന്ന നടനെ കാണാൻ കഴിയുന്നില്ല എന്നതിൽ വിഷ്ണുവിനും ഉണ്ണിക്കും ഒരുപോലെ അഭിമാനിക്കാം!

ജയകൃഷ്ണൻ മാത്രമല്ല ജയകൃഷ്ണനൊപ്പം എത്തിയ എല്ലാവരും നമുക്കെവിടെയൊക്കെയോ പരിചയമുള്ളവരാണ്! ആ കഥാപാത്രങ്ങളും കഥാപരിസരവുമായി അവസാനം വരെ ഉദ്വേഗം നിലനിർത്തി മുന്നോട്ട് പോകുന്നതിൽ വിഷ്ണു എന്ന തിരക്കഥാകൃത്തിനും വിജയിക്കാനായി എന്നതാണ് മേപ്പടിയാന്റെ മികവ്!

#Meppadiyan #UnniMukundan

NB: വെളിപ്പെടുത്തലുകളുടെ കാലത്ത് ഇരിക്കട്ടെ, എന്റെ വകയും ഒരെണ്ണം!! സത്യത്തിൽ മേപ്പടിയാൻ ജയകൃഷ്ണൻ ജഡ്ജിയെ സദ്യ കൊടുത്താണ് സ്വാധീനിച്ചതെന്ന സത്യം ഞാൻ ഇതാ പുറത്തുവിടുന്നു!!! തമാശക്ക് അപ്പുറം, Vishnu Mohan Unni Mukundan. സന്തോഷം , വളരെ ചെറിയ രീതിയിൽ ആണെങ്കിലും ഈ നല്ല ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (7 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (29 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (49 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (55 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

Malayali Vartha Recommends