വേദികയുടെ കാലൻ എത്തി!! സുമിത്രയെ തകർക്കാനുള്ള പുതിയ കൂട്ടുകെട്ട് വിനയാകുമോ?? സുമിത്രയുമായി വീണ്ടും കൊമ്പ് കോർക്കാനുള്ള വഴിയൊരുക്കി സരസ്വതിയമ്മ

പരമ്പരയിൽ ഇടയ്ക്കിടയ്ക്ക് പുതിയ ആളുകളെ കൊണ്ട് വന്ന് വ്യത്യസ്തമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നത്തിൽ മുന്നിട്ട് നിൽക്കുന്നതാണ് കുടുംബവിളക്ക്. അതുകൊണ്ട് തന്നെ എപ്പോഴും റേറ്റിംഗിൽ സീരിയലിന് മുന്നിൽ തന്നെ നില്ക്കാൻ കഴിയുന്നുണ്ട്. വാഗമൺ യാത്രയൊക്കെ കഴിഞ്ഞു വന്നതിന് ശേഷമുള്ള ആദ്യത്തെ എപ്പിസോഡാണ് ഇന്നത്തേത്, അതുകൊണ്ട് തന്നെ സുമിത്രയുമായുള്ള ചില ഏറ്റുമുട്ടലുകളും, തുടർന്നുള്ള ചില ട്വിസ്റ്റുകളുംകാണാനുള്ള എല്ലാ സാധ്യതകളുമുണ്ട്.
ഇന്ന് പരമ്പരയിൽ പുതിയൊരാൾ രംഗ പ്രവേശനം ചെയ്യുന്നു എന്ന രീതിയിൽ ചെറിയ സൂചനകളൊക്കെയുണ്ട്, പക്ഷെ .. അതാരാണെന്ന് അറിയില്ല, വീക്കെൻഡ് പ്രോമോയുടെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ അയാൾ വേദികയ്ക്കുള്ള കാലനായിരിക്കും.
സുമിത്രയുമായി കൊമ്പ് കോർക്കാൻ ഇന്ന് മുതൽ തന്നെ വേദിക തുടങ്ങും എന്ന കാര്യത്തിൽ യാതൊരുവിധ സംശയും വേണ്ട. യാത്രയ്ക്കിടയിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് അമ്മായിയമ്മയും നാത്തൂനും കൂടി വേദികയുടെ ചെവിയിൽ എത്തിച്ചല്ലോ.. അപ്പോഴെന്തായാലും അതൊക്കെയും ചോദിക്കാതിരിക്കാൻ പറ്റില്ലാലോ.. എല്ലാം ചോദിക്കും, അവസാനം സുമിത്രയുടെ കൈയ്യിൽ നിന്നും നല്ലതുകിട്ടുകായും ചെയ്യും.
അവിടെയും തീരില്ലലോ.. വേദികളുടെ ദേഷ്യം, സുമിത്രയെ ഏത് വിധേനയും തോൽപിക്കണം, അതിന് ആരെവേണമെങ്കിലും കൂട്ട് പിടിക്കും എന്നുള്ള കാര്യത്തിന് ഒന്നും രണ്ടും തെളിവുകളല്ലലോ നമ്മുടെ മുന്നിലുള്ളത്, പ്രധാന കൂട്ടാളിയായായ നവീനാണെങ്കിൽ ആ സി.ഐയുടെ കൈയിൽ നിന്നും ചെകിടത്ത് അടി, വാങ്ങി വാങ്ങി മടുത്തു.. ഇനിയും അവനെ കൂട്ട് പിടിക്കാനാണ് വേദികയുടെ പ്ലാനെങ്കിൽ, നടക്കില്ലെന്നാണ് തോന്നുന്നത്. ഒരാൾ, എത്ര തവണയാണ് വെറുതെ അടി വാങ്ങുന്നത്.
മിക്കവാറും, പുതിയ കളിയായ പ്രമാണം മൂക്കുന്നതിനു വേണ്ടിയും അത് വെച്ച് സുമിത്രയ്ക്ക് പണികൊടുക്കാനും, പുതിയൊരാളെ സംഘടിപ്പിയ്ക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ, എവിടെ ചെന്നായിരിക്കും അവസാനിക്കുന്നതെന്നറിയില്ല. പുതിയ സുഹൃത്ത് വേദികയ്ക്ക് വിനയാകുമെന്നാണ് തോന്നുന്നത്. പ്രമാണം ആരുമറിയാതെ എടുത്തു കൊടുക്കുന്നത് സരസ്വതിയമ്മ ആയിരിക്കും. അത് നമ്മളെല്ലാവരും കണ്ടെത്താൻ... പ്രമാണം വെച്ച് വേദിക എന്ത് പണിയാണ് ഒപ്പിക്കാൻ പോകുന്നതെന്ന് കണ്ടുതന്നെ അറിയാം.
https://www.facebook.com/Malayalivartha






















