പെട്ടെന്ന് തിരിച്ചുവരാം പ്രിയപ്പെട്ടവരെ...., എല്ലാവരും പ്രാര്‍ത്ഥിക്കണം, കൊവിഡ് പൊസീറ്റീവ് ആയ വിവരം ആരാധകരെ അറിയിച്ച് നടി ദേവി ചന്ദന, മഹാമാരിയുടെ പിടിയിൽ സിനിമ താരങ്ങൾ

സിനിമ താരങ്ങളിൽ കൊവിഡ് പിടിപെടുന്ന സാഹചര്യമാണ് നിലവിൽ. കഴിഞ്ഞ ദിവസം നടൻ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ കൊവിഡ് പൊസീറ്റിവായ വിവരം ആരാധകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് നടി ദേവി ചന്ദന. കൊവിഡ് പൊസീറ്റിവായിരിക്കുന്നു. ഹോം ക്വാറന്റൈന് നിര്‍ദ്ദേശിച്ചു.
ഗുരുതരമായിട്ടൊന്നുമില്ല. പെട്ടെന്ന് തിരിച്ചുവരാം പ്രിയപ്പെട്ടവരെ, എല്ലാവരും പ്രാര്‍ഥിക്കണമെന്നും സുരക്ഷിതരായിരിക്കൂവെന്നുമാണ് ദേവി ചന്ദന സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം മമ്മൂട്ടിയും കൊവിഡ് സ്ഥിരീകരിച്ചതിനെ കുറിച്ച് അറിയിച്ചിരുന്നു. ഒരു ചെറിയ പനിയുണ്ട് എന്നതൊഴിച്ചാല്‍ തനിക്ക് മറ്റ് പ്രശ്‍നങ്ങളൊന്നുമില്ലെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിരുന്നെങ്കിലും കൊവിഡ് പരിശോധനയില്‍ ഞാന്‍ പോസിറ്റീവ് ആയി. എപ്പോഴും മാസ്‍ക്ക് ധരിക്കുകയും പരമാവധി കരുതല്‍ സ്വീകരിക്കുകയും ചെയ്യുകയെന്നും മമ്മൂട്ടി എഴുതിയിരുന്നു. നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മമ്മൂട്ടിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















