ശ്രീവിദ്യ ആളുകൊള്ളാമല്ലോ!! ഞാന്‍ ക്യൂ നില്‍ക്കാറില്ല, ബാറില്‍ പോയി സാധനം വാങ്ങിക്കുന്ന ആളാണ് താനെന്ന് താരം: ഷോ ഡയറക്ടർ സെറ്റിൽ വെച്ച് എന്നും ചീത്തവിളിക്കുമെന്ന് നടി

സ്റ്റാർമാജിക്കിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് തനറെതായ സ്ഥാനം ഉറപ്പിച്ച താരമാണ് ശ്രീവിദ്യ.ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന സത്യം മാത്രമേ ബോധിപ്പിയ്ക്കൂ എന്ന ചിത്രത്തില്‍ അഭിനയിച്ചതാണ് ശ്രീവിദ്യയുടെ ഏറ്റവും പുതിയ വിശേഷം. സിനിമയുടെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീവിദ്യ ചില 'നഗ്ന' സത്യങ്ങള്‍ വെളിപ്പെടുത്തിയത്.
റാപ്പിഡ് ഫയര്‍ റൗണ്ടില്‍ അവസാനമായി ക്യൂ നിന്നത് എപ്പോഴാണെന്ന് വളരെ സ്വാഭാവികമായി ചോദിച്ച ചോദ്യത്തിന് ബീവറേജിന്റെ മുന്നില്‍ എന്നായിരുന്നു നടിയുടെ ആദ്യത്തെ പ്രതികരണം. അല്ല, അല്ല, ഞാന്‍ ബാറില്‍ പോയി സാധനം വാങ്ങുന്ന ആളാണ് എന്ന് പിന്നീട് തിരുത്തി. ലാസ്റ്റ് ക്യൂ നിന്നത് വാക്‌സിന്‍ അടിക്കാന്‍ പോയപ്പോള്‍ ഹോസ്പിറ്റിലില്‍ ആണെന്നാണ് ശ്രീവിദ്യ പറഞ്ഞത്.
സെറ്റില്‍ വച്ച് ചീത്ത വിളി കേള്‍ക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അത് എന്നും കേള്‍ക്കുന്നതാണ് എന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി. സ്റ്റാര്‍ മാജിക്കിന്റെ ഫ്‌ളോറില്‍ വച്ച് ഷോ ഡയറക്ടറായ അനൂപേട്ടന്‍ എന്നും ചീത്ത വിളിക്കുമായിരുന്നു. ആദ്യമൊക്കെ കുറച്ച് നാണക്കേട് തോന്നുമായിരുന്നു. പിന്നെ അത് ശീലമായി. ഇപ്പോള്‍ മൈന്റ് ചെയ്യാറില്ല. ചീത്ത വിളി കേട്ടില്ലെങ്കിലാണ് അത്ഭുതം.
ഇതിനോടൊപ്പം തന്നെ താരം രസകരമായ മറ്റൊരു കഥയും കൂടി പറഞ്ഞു. ഞാനും അനുവും കൂടെ അടുത്തിടെ ലുലു മാളില്‍ പോയിരുന്നു. അവിടെ ചിലര്‍ ഫോട്ടോ എടുക്കാനായി വന്നു. അവരോട് അനു പറഞ്ഞു, ഫോട്ടോ ഒക്കെ എടുക്കാം, പക്ഷെ എന്റെയും ഇവള്‍ടെയും യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യണം എന്ന്.
ചെയ്യാം എന്ന് പറഞ്ഞാല്‍ മാത്രം പോര, ഫോട്ടോ എടുത്ത ശേഷം അവരെ കൊണ്ട് അപ്പോള്‍ തന്നെ സബ്‌സ്‌ക്രൈബ് ചെയ്യിപ്പിച്ചിട്ടേ അനു വിടൂ. അത് കൊള്ളാമല്ലോ എന്ന് എനിക്ക് തോന്നി. സ്റ്റാര്‍ മാജിക് ഫ്‌ളോറിലെ എല്ലാവരെയും കൊണ്ട് ഞാന്‍ എന്റെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യിപ്പിച്ചു. എത്ര വലിയ നടി ആയാലും യൂട്യൂബ് ചാനല്‍ വിടില്ല എന്നും, അത് തന്റെ മെയിന്‍ വരുമാനമാണെന്നും ശ്രീവിദ്യ പറയുന്നു.
https://www.facebook.com/Malayalivartha






















