Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അയ്യോ ഇത് സൂരജേട്ടനാണോ, ഇതൊന്നും കാണാന്‍ വയ്യേ!! ആ ചൂടൻ രംഗങ്ങൾ അച്ഛനും അമ്മയും കണ്ടു; പ്രതികരണം ഞെട്ടിച്ചെന്ന് സൂരജ് സൺ, ജാസിഗിഫ്റ്റ് പറഞ്ഞത് ഇത്...

18 JANUARY 2022 02:41 PM IST
മലയാളി വാര്‍ത്ത

പാടാത്ത പൈങ്കിളി സീരിയലിലെ നായക കഥാപാത്രം ചെയ്തിരുന്ന താരമാണ് സൂരജ് സണ്‍. ദേവന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെടാന്‍ താരത്തിന് സാധിച്ചിരുന്നെങ്കിലും താരം പിന്മാറുകയായിരുന്നു. ഒരു അപകടത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് പോയതോടെയാണ് സൂരജ് സീരിയലില്‍ നിന്നും മാറുന്നത്. എന്നാലിപ്പോള്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വരുന്നതിന്റെ സന്തോഷമാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നത്.

നിന്‍ചിരിയില്‍ എന്ന ആല്‍ബത്തില്‍ സൂരജ് അഭിനയിച്ചിരുന്നു. ജാസി ഗിഫ്റ്റ് ആലപിച്ച ഗാനരംഗത്തില്‍ റൊമാന്റിക് ഹീറോയായാണ് സൂരജ് എത്തിയത്. നന്നായി ചെയ്തിട്ടുണ്ട് മോനെയെന്ന് പറഞ്ഞ് ജാസി ഗിഫ്റ്റ് തന്നെ അഭിനന്ദിച്ചതിന്റെ സന്തോഷം സൂരജ് പങ്കിട്ടിരുന്നു. അയ്യപ്പഭക്തി ഗാനത്തിന് ശേഷമായാണ് ഈ റൊമാന്റിക് ആല്‍ബം ഇറങ്ങിയത്. സിനിമയാണ് ഇപ്പോഴും തന്റെ ലക്ഷ്യമെന്ന് സൂരജ് പറയുന്നു. പാടാത്ത പൈങ്കിളി ഷൂട്ടിനിടയിലെ അപകടത്തിന് ശേഷം ശരീരം ഓക്കെയായതോടെ ശബരിമലയിലേക്ക് പോയിരുന്നു. മനസും ശരീരവും നിറഞ്ഞ യാത്രയായിരുന്നു അത്.

അഭിനയിക്കാനുള്ള ഏത് അവസരവും താന്‍ സ്വീകരിക്കും. ജാസിച്ചേട്ടന്റെ ആല്‍ബത്തിലേക്ക് വിളിച്ചപ്പോള്‍ത്തന്നെ ഓക്കെ പറഞ്ഞിരുന്നു. ഇനി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയാലും അദ്ദേഹത്തിന്റെ ഗാനത്തിനൊപ്പം അഭിനയിക്കാനാവുമോയെന്ന് അറിയില്ലല്ലോ. അങ്ങനെയാണ് ഈ ആല്‍ബത്തിലേക്ക് എത്തിയത്. 2020ലായിരുന്നു സീരിയലിലേക്ക് വന്നത്. ഈ ആല്‍ബത്തിലേക്ക് ക്ഷണിച്ചത് ക്യാമറാമാനായ പ്രശാന്ത് കൃഷ്ണനാണ്. ക്രൂ മെമ്പേഴ്‌സ് എല്ലാം നല്ല പിന്തുണയാണ് തന്നത്. നന്നായി പ്ലാന്‍ ചെയ്താണ് ഷൂട്ട് തുടങ്ങിയത്. ഒന്നോ രണ്ടോ ടേക്കില്‍ എല്ലാം ഓക്കെയായിരുന്നു. ആ ആല്‍ബത്തിലെ നായിക ഹിന്ദിക്കാരിയാണ്. എനിക്ക് ഹിന്ദി അറിയില്ല. ഞാന്‍ മലയാളത്തിലാണ് അവളോട് സംസാരിച്ചത്. അവള്‍ ക്യാ എന്ന് ചോദിക്കും. അത് കേട്ട് ഞാന്‍ ചിരിക്കും. അങ്ങനെയാണ് റൊമാന്റിക് രംഗങ്ങള്‍ ചിത്രീകരിച്ചത്.

അയ്യോ ഇത് സൂരജേട്ടനാണോ, ഇതൊന്നും കാണാന്‍ വയ്യേ എന്ന തരത്തിലുള്ള കമന്റുകള്‍ കണ്ടിരുന്നു. ആ സീന്‍ എങ്ങനെ നന്നാക്കാന്‍ പറ്റുമെന്നാണ് ഞാന്‍ എപ്പോഴും ചിന്തിക്കാറുള്ളത്. ആദ്യം വന്ന ആല്‍ബം അച്ഛനേയും അമ്മയേയും കാണിച്ചിരുന്നു. ഇതും കാണിക്കുമോയെന്നായിരുന്നു നിന്‍ചിരിയുടെ പോസ്റ്റര്‍ കണ്ടവര്‍ ചോദിച്ചത്. അച്ഛനേയും അമ്മയേയും ഇരുത്തി ഞാന്‍ വീഡിയോ കാണിച്ചിരുന്നു. അച്ഛന്‍ ഇങ്ങനെ മുകളിലേക്കൊക്കെ നോക്കുകയായിരുന്നു. അമ്മ രൂക്ഷമായൊന്ന് നോക്കി. നീ ഇതിനാണോ കൊച്ചിയിലേക്ക് പോവുന്നതെന്നായിരുന്നു അവരുടെ ചോദ്യം.

സിനിമയാണ് തന്റെ ലക്ഷ്യമെന്ന് സൂരജ് വളരെ മുന്‍പേ പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസനെ കണ്ടതിനെക്കുറിച്ചും ഹൃദയത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ചും സൂരജ് അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്ത് അവര്‍ രക്ഷപ്പെടുന്നതൊക്കെ കണ്ടിരുന്നു. 10 സെക്കന്‍ഡാണ് ഞാന്‍ ഹൃദയത്തിലുള്ളത്. ആ രംഗം കട്ട് ചെയ്താലും ഇല്ലെങ്കിലും വിനീതേട്ടനൊപ്പവും ആദ്യമായി സിനിമാ ക്യാമറയുടെ മുന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായി കാണുന്നുവെന്നുമായിരുന്നു സൂരജ് പറഞ്ഞത്. പുതിയൊരു സിനിമയില്‍ അവസരം ലഭിച്ചിട്ടുണ്ട്. അഭിനയിച്ച് തുടങ്ങിയതിന് ശേഷം അതേക്കുറിച്ച് ഔദ്യോഗികമായി അറിയിക്കാമെന്നുമായിരുന്നു സൂരജ് വ്യക്തമാക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (8 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (30 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (50 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (56 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

Malayali Vartha Recommends