സരസുവിനെ കുഴിയിൽ ചാടിച്ച് വേദിക!! ഇതിനി സ്വപ്നമോ?? കാരണങ്ങൾ ഇതാ... കുടുംബവിളക്ക് ടീമേ.. ഇത് ഞങ്ങളോട് വേണ്ടായിരുന്നു!

പുതിയ പ്ലാനുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് വേദിക. പുതിയ പലിശക്കാരനെ കണ്ടിട്ട് പണം കൊടുക്കാതിരുന്നാൽ ഏത് രീതിയിലാണ് പ്രതികരിക്കുന്നതെന്ന് എല്ലാവര്ക്കും മനസ്സിലായി കാണുമല്ലോ.. എട്ടിന്റെയല്ല, പതിനെട്ടിന് പണിയായിരിക്കും അയാൾ നൽകുന്നത്. നവീൻ സംഭവിക്കാൻ പോകുന്നത് എന്താണെന്ന് മനസ്സിലാക്കിയിട്ടുണ്ട്, പറഞ്ഞിട്ടുകാര്യമില്ലലോ.. അതൊന്നും വേദിക കേൾക്കില്ല.
ഇന്നിതാ, അമ്മായിയമ്മയെ എങ്ങനെയെങ്കിലും കുപ്പിയിലാക്കണം അത് തന്നെയാണ് പ്ലാൻ. വേദിക പണി വാങ്ങി കൊടുക്കുന്നുണ്ട്. വേദികയെ വിശ്വസിച്ച് എങ്ങനെയെങ്കിലും ആ പ്രമാണം എടുത്തുകൊടുക്കും എന്നുള്ള കാര്യത്തിന് നൂറു ശതമാനം ഉറപ്പാണ്, നമ്മളതൊക്കെ പ്രൊമോയിൽ കണ്ടതുമാണ്.
പക്ഷെ, അവിടെയല്ല സംശയം.. പ്രമാണം എടുക്കുന്ന സരസുവിനെ കൈയ്യോടെ തന്നെ തൂക്കുന്നുണ്ട്. അത് കഴിഞ്ഞാൽ വീടിന് പുറത്താക്കുന്ന സീനുമെല്ലാം കണ്ടതാണ്. എന്നാൽ, അതുപോലെ തന്നെയാണ് വേദികയുടെ കൈയ്യിൽ സരസ്വതിയമ്മ പ്രമാണം കൊണ്ടുകുന്ന സീൻ ഇതിനു മുന്നുള്ള പ്രൊമോയിൽ കണ്ടത് ഓർക്കുന്നുണ്ടോ??
അപ്പോൾ, ഇത് സ്വപ്നമായിരിക്കുമോ... മാത്രവുമല്ല.. എല്ലാ പ്രൊമോയിലും ശിവദാസൻ സർ, സരസുവിനെ പുറത്താക്കുന്നത് ഈ ഡ്രെസ്സിലാണ്. അതുകൊണ്ട് തന്നെ സരസു വീട്ടിൽ നിന്നും പുറത്താകുമോ.. എന്ന കാര്യം ഉറപ്പിച്ച് പറയാൻ കഴിയില്ല.
പക്ഷെ, ഒരു കാര്യം ഉറപ്പിച്ച് പറയാം വേദികയോടൊപ്പം ചേർന്ന് പ്രമാണം അടിച്ചു മാറ്റാനാണ്, ശ്രമമെങ്കിൽ വേദികയോടൊപ്പമിരുന്ന് പണി ഏറ്റുവാങ്ങാം അല്ലാതൊന്നും സംഭവിക്കുമെന്ന് തോന്നുന്നില്ല. ഇതോടുകൂടിയെങ്കിലും വേദികയുടെ സ്വഭാവം മനസ്സിലാക്കിയാൽ മതിയായിരുന്നു.
പിന്നെയുള്ള ഒരു കാര്യം. ഇപ്പൊൾ കഥ കൊണ്ടുപോകുന്നത് സിദ്ധാർത്തിന് ഒരു അബദ്ധം പറ്റി അല്ലെങ്കിൽ വേദികയുടെ കെണിയിൽ വീണു എന്നൊക്കെയുള്ള രീതിയിലാണ്, എന്നാൽ സ്വന്തം ഭാര്യക്ക് മീനിന്റെ ദുർഗന്ധം ആണെന്നും പറഞ്ഞു വേദികയെ വിടാതെ പിടിക്കുവായിരുന്നു സിദ്ധാർഥ്. അതു പണ്ടത്തെ എപ്പിസോഡിൽ ഉണ്ട്.
ഒരു ഉളുപ്പും ഇല്ലാതെ 3 മക്കൾ ഉള്ള അയാൾ ആ കുടുംബത്തെ മുഴുവനും നാണം കെടുത്തി വേറെ കെട്ടിയിട്ടു നിങ്ങൾ അയാളെ വെള്ളപൂശുന്നത് ശെരിയാല്ല കാണുന്നവർ വിഡ്ഢികൾ ആണെന്ന് വിചാരിക്കരുത്.
ഈ സീരിയലിന്റെ മറ്റു ഭാഷകളിൽ ഉള്ളതുപോലെ ആണ് കഥ പോകേണ്ടത് രോഹിത് എന്ന ആളിനെ നിങ്ങൾ വില്ലൻ ആക്കരുത് അയാൾ ആണ് സുമിത്രയുടെ വളർച്ചക്ക് കാരണം അതുകൊണ്ടു സിദ്ധുവിനെ പുണ്യാളൻ ആക്കുന്നത് നിർത്തി രോഹിത്- സുമിത്ര ബിസിനസ് ഉയർച്ചകൾ കാണിക്കുക, അത് കുറച്ചും കൂടി നല്ലതായിരിക്കും. ഇടയ്ക്കൊക്കെ വേദിക-സുമിത്ര ട്രാക്ക് മാറ്റി പിടിക്കുന്നതാണ് നല്ലത്. പിന്നെ, സിദ്ധു വെള്ള പൂശൽ സീനൊന്നും ഇല്ലാത്തതുകൊണ്ട് കൊള്ളാം.
https://www.facebook.com/Malayalivartha






















