കുറച്ചു ലോജിക് ഒക്കെ വേണ്ടേ.. കഥയിൽ?? തീക്കളി പണിയാകും വേദികേ...സരസ്വതിയമ്മ വെറും പൊട്ടിയായി പോയല്ലോ! കുടുംബവിളക്കിനെതിരെ വിമർശനങ്ങളുമായി പ്രേക്ഷകർ

വേദികയെ ഉപേക്ഷിച്ച് സിദ്ധു സുമിത്രയ്ക്കും മക്കൾക്കും ഒപ്പം ടൂറിനു പോയി ഇതാണിപ്പോൾ, വേദികയ്ക്കും സരസുവിനുമൊക്കെ സുമിത്രയെ തകർക്കാനുള്ള പുതിയ പദ്ധതിയ്ക്കുള്ള കാരണം. സുമിത്രയോട് അടുത്ത് സിദ്ധാർഥ് തന്നെ ഉപേക്ഷിക്കുമോ എന്ന ഭയത്തിലാണ് വേദിക ഇപ്പോഴുള്ളത്. സരസുവും ശരണ്യയും ചേർന്ന് നന്നായിട്ട് നുണകൾ പറഞ്ഞു കൊടുക്കുന്നത്, തിരികെ പണികൾ ഏറ്റുവാങ്ങാൻ വേണ്ടി മാത്രം.
തന്നെയാണ്.
സുമിത്രയെ ഇല്ലാതാക്കാൻ പലവിധ ശ്രമങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി വേദിക നടത്തുന്നുണ്ട്. എന്നാൽ എല്ലാം പകുതിയിൽ വെച്ച് പാളിപ്പോവുകയും സുമിത്ര വീണ്ടും വേദികയ്ക്ക് മുമ്പിൽ ജയിച്ച് മടങ്ങുകയുമാണ് ചെയ്യുന്നത്. ഇപ്പോൾ ഒരു തീക്കളിക്കുള്ള ഒരുക്കത്തിലാണ് വേദിക. കൂട്ടിന് ഇത്തവണയും സരസ്വതിയമ്മയുണ്ട്.
ശ്രീനിലയത്തിന്റെ ആധാരം സുമിത്രയോ മറ്റുള്ളവരോ അറിയാതെ സരസ്വതി അമ്മ വേദികയ്ക്ക് എടുത്ത് കൊടുത്തിരിക്കുകയാണ്. ഇപ്പോൾ ശ്രീനിലയം വീട് ആകെ തകർക്കാനാണ് വേദിക ശ്രമിക്കുന്നത്. ഇപ്പോൾ ശ്രീനിലയം വീട് സുമിത്രയുടെ പേരിലാണുള്ളത്. അത് മാറ്റി അമ്മയുടെ പേരിലാക്കാം എന്ന് പറഞ്ഞാണ് സരസുവിനെ വേദിക വലയിട്ട് പിടിച്ചിരിക്കുന്നത്.
സുമിത്രയോട് വലിയ അടുപ്പം കാണിക്കാത്ത അമ്മയോട് സ്വത്ത് അമ്മയുടെ പേരിലാക്കിയ ശേഷം സുമിത്രയെ വീട്ടിൽ നിന്നും ഇറക്കിവിടാമെന്നും വേദിക പറയുന്നുണ്ട്. ഇതെല്ലാം വിശ്വസിച്ചാണ് വേദികയ്ക്ക് സരസ്വതി ആധാരം എടുത്ത് കൊടുത്തത്. എന്നാൽ വേദിക ആധാരം മഹേന്ദ്രന് പണയം വെച്ച് പണം വാങ്ങിയിരിക്കുകയാണ്.
പത്ത് ദിവസത്തിനകം പണം തിരിച്ച് നൽകാമെന്ന കരാറിലാണ് മഹേന്ദ്രൻ വേദികയ്ക്ക് പണം നൽകിയത്. പണം നൽകിയില്ലെങ്കിൽ വീട് മഹേന്ദ്രന് സ്വന്തമാകും. എന്നാൽ ഇപ്പോൾ ആധാരത്തിന്റെ പേരിൽ കുടംബവിളക്കിൽ കാണിക്കുന്ന കഥ ലോജിക്കില്ലാത്തതാണ് എന്നാണ് സീരിയൽ ആരാധകർ വിമർശിക്കുന്നത്.
അല്ല, സംശയം കൊണ്ട് ചോദിക്കുന്നതാണ് മറ്റൊരാളുടെ പേരിലുള്ള ആധാരം ഉടമ അല്ലാതെ ആരെങ്കിലും കൊണ്ടുവന്നാൽ പണയം വെച്ച് ഈ പറഞ്ഞ 50ലക്ഷം ഒക്കെ ആരെങ്കിലും കൊടുക്കുമോ. ഏതെങ്കിലും ബ്ലേഡ് കമ്പനി കൊടുക്കുമോ. കുറച്ചു ലോജിക് ഒക്കെ വേണ്ടേ..
കഥയിൽ, സിദ്ധുവിന്റെ വെള്ള പൂശലും വേറെ ഒന്നുമില്ലാതെ, നന്നായിട്ട് സീരിയലിപ്പോൾ മുൻപോട്ട് പോകുകയാണ്.. അതിനിടയ്ക്ക് ലോജിക്കുള്ള എന്തെങ്കിലുമൊക്കെ കൊണ്ട് വന്നിരുന്നെങ്കിൽ കുറച്ചുകൂടെ വിജയം കൈവരിക്കാമായിരുന്നു.
സത്യം പറഞ്ഞാൽ വേദിക പൊട്ടത്തരമാണ് കാണിക്കുന്നത്. അതിലും മണ്ടിയായാണ് സരസുവിനെ അവതരിപ്പിച്ചിരിക്കുന്നത്. സുമിത്ര അറിയാതെ ആധാരത്തിന്റെ പേര് എങ്ങനെ മാറും, ഇപ്പോഴത്തെ നിയമങ്ങൾ ഒന്നും അറിയാതായി പോയല്ലോ... എന്തൊക്കെ ആയാലും വേദികയോടൊപ്പം നടന്ന് കിടിലനൊരു പണി സരസു കൈലാക്കും എന്നുള്ള കാര്യം ഉറപ്പാണ്.
https://www.facebook.com/Malayalivartha
























