Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ഇത് വേറിട്ട കാഴ്ച!! സിംപിൾ ലുക്കിൽ ഐശ്വര്യയെ താലിചാർത്തി അനൂപ്, വിവാഹശേഷം സ്വയം ഡ്രൈവ് ചെയ്ത് ഭാര്യയ്‌ക്കൊപ്പം അനൂപ്: വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ

23 JANUARY 2022 02:30 PM IST
മലയാളി വാര്‍ത്ത

സെലിബ്രിറ്റി വിവാഹം എന്ന് പറയുമ്പോള്‍ വലിയൊരു ആഘോഷമാണ് പലര്‍ക്കും. എന്നാല്‍ ഈ കൊവിഡ് മഹാമാരി കാലത്ത് അങ്ങനെ ഒന്നും സാധ്യമല്ലല്ലോ. പ്രത്യേകിച്ച്, ഞായറാഴ്ചയും ലോക്ക്ഡൗണും കൂടെ ഒന്നിച്ച് വരുമ്പോള്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച് പുലര്‍ച്ചെ അനൂപിന്റെയും ഇഷ എന്ന് വിളിയ്ക്കുന്ന ഐശ്വര്യയുടെയും വിവാഹം കഴിഞ്ഞു. വളരെ വേറിട്ട ഒരു വിവാഹ കാഴ്ചയായിരുന്നു അത്.

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിനും കൂടിയാണ് ഇന്ന് രാവിലെ വിരാമം കുറിച്ചത്. അനൂപ് ബിഗ് ബോസിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷമാണ് ഇഷ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. വിവാഹ നിശ്ചയത്തിനായിരുന്നു ശരിക്കും ഇഷയെ പ്രേക്ഷകർ കണ്ടത് . കാത്തിരിപ്പിന് ശേഷം അനൂപും ഇഷയും ജീവിതത്തിൽ ഒന്നായിരിക്കുകയായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. സർക്കാർ നിർദ്ദേശം പാലിച്ച് വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ് നടന്നത്.

അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. പുലർച്ചെ ആറ് മണിയോടെയാണ് അനൂപ് ഐശ്വര്യയുടെ കഴുത്തിൽ താലി ചാർത്തി ജീവിതത്തിലേയ്ക്ക് കൂട്ടിയത്. നേരത്തെ തന്നെ മൂഹൂർത്തത്തെ കുറിച്ച് അനൂപ് പങ്കുവെച്ചിരുന്നു. വിവാഹത്തിന് ശേഷം ഐശ്വര്യയ്ക്കൊപ്പം അനൂപ് സ്വയം ഡ്രൈവ് ചെയ്ത് പോവുകയായിരുന്നു. കേരള സാരിയിൽ വളരെ സിമ്പിൾ ലുക്കിലായിരുന്നു ഐശ്വര്യ എത്തിയത്. അധികം സ്വർണ്ണം ഉപയോഗിച്ചിരുന്നില്ല താരങ്ങളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സീതാകല്യാണം എന്ന പരമ്പരയിലൂടെയാണ് അനൂപ് മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിൽ കല്യാൺ എന്ന കഥാപാത്രത്തെയായിരുന്നു നടൻ അവതരിപ്പിച്ചത്. അത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അനൂപിനെ പ്രേക്ഷകർ അടുത്തറിഞ്ഞത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്.

സീസൺ 3 ൽ ആയിരുന്നു അനൂപ് മത്സരാർത്ഥിയായി എത്തിയത്. സീതാകല്യാണം പരമ്പരയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ബിഗ് ബോസ് ഹൗസിലേയ്ക്ക് എത്തുന്നത്. ഷോയിൽ നടന് മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. അവസാനം വരെ മത്സരാത്തിൽ നിൽക്കാനും കഴിഞ്ഞിരുന്നു.അഞ്ചാം സ്ഥാനമായിരുന്നു താരത്തിന്.

ഷോയിൽ അനൂപിനോടൊപ്പം തന്നെ ഡോക്ടർ ഐശ്വര്യയും ചർച്ചയായിരുന്നു. സീതകല്യാണത്തിലൂടെ ആരാധകരെ നേടിയ അനൂപ് തന്റെ ജീവിത സഖിയെ കുറിച്ച് പറയുന്നത് ‌ ബിഗ് ബോസിലൂടെയായിരുന്നു. അധികം വിവരങ്ങൾ അന്ന് നടൻ പങ്കുവെച്ചിരുന്നില്ല. മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ആ സമയത്ത് തേടി മുഖങ്ങളിലൊന്നായിരുന്നു ഇഷയുടേത്.

കൂടാതെ പ്രണയത്തെ കുറിച്ചും നടൻ അത്ര ചർച്ച ചെയ്തിരുന്നില്ല. അനൂപിന്റെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസുമായി ഇഷ എത്തിയിരുന്നു. മുഖം വെളിപ്പെടുത്താതെയായിരുന്നു അന്ന് ആശംസ നേർന്നത്. ഇഷ എന്ന് മാത്രമായിരുന്നു പേര് പറഞ്ഞത്. പിന്നീട് മോഹൻലാലിന് മുന്നിലായിരുന്നു യഥാർഥ പേരും പ്രണയകഥയുമൊക്കെ വെളിപ്പെടുത്തിയത്. വിവാഹനിശ്ചയദിവസമായിരുന്നു ഡോക്ടർ ഐശ്വര്യയെ പ്രേക്ഷകർ ശരിക്കും കാണുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനൂപ്. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഐശ്വര്യയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഐശ്വര്യ പങ്കിടുന്ന വിശേഷങ്ങളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. കഴിഞ്ഞ ദിവസം സേവ് ദ് ഡേറ്റ് വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇത് വൈറലും ആയിരുന്നു. ''10 ദിവസം കൂടിയേയുള്ളൂ. അത് കഴിഞ്ഞാല്‍ അവന്‍ ട്രാപ്പിലാവും'' എന്നുള്ള ഐശ്വര്യയുടെ ഒരു പോസ്റ്റും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.

അടുത്തിടെ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തി തങ്ങളുടെ പ്രണയകഥ വെളുപ്പെടുത്തിയിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു ഇരുവരും ആദ്യമായി കാണുന്നതെന്നും പിന്നീട് രണ്ട് വർഷത്തിന് ശേഷമാണ് സംസാരിച്ച് തുടങ്ങയതെന്നും അഭിമുഖത്തിൽ പ്രണയകഥ പങ്കുവെച്ച് കൊണ്ട് പറഞ്ഞിരുന്നു. അനൂപിന്റെ വാക്കുകൾ ഇങ്ങനെ... '' ''സുഹൃത്തിനൊപ്പം ആശുപത്രിയിൽ നിന്നപ്പോഴാണ് താന്‍ ഐശ്വര്യയെ കാണുന്നത്. റൗണ്ട്‌സിന് വന്നപ്പോഴാണ് കണ്ടത്. അന്ന് ഐശ്വര്യ തന്നെ മൈന്‍ഡ് ചെയ്തിട്ടൊന്നുമുണ്ടായിരുന്നില്ല. അഭിനേതാവാണെങ്കിലും അനൂപിനെ അന്ന് തനിക്കറിയില്ലായിരുന്നു എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. 2 വര്‍ഷത്തിന് ശേഷമായാണ് പിന്നീട് സംസാരിച്ചത്. ഐശ്വര്യയാണ് ഇങ്ങോട്ട് മെസ്സേജ് അയച്ച് സംസാരിച്ചത്. അങ്ങനെയാണ് സൗഹൃദത്തിലായത്. പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നെന്നും അനൂപ് പറഞ്ഞ‌ു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends