അവസാന കളിയും പാളുന്നു ... വേദിക ഇനി വട്ടപൂജ്യം: എല്ലാ കള്ളത്തരങ്ങളും കൈയ്യോടെ പൊക്കി സുമിത്ര: എല്ലാം സരസുവിന്റെ തലയിൽ വന്നാൽ പൊളിയാകും

കുടുംബം എന്നാല്‍ കൂടുമ്പോള്‍ ഇമ്പമുള്ളത് എന്നാണ് കവി കുഞ്ഞുണ്ണി മാഷ് പാടിയിട്ടുള്ളത്. ഇല്ലെങ്കില്‍ ഭൂകമ്പം സൃഷ്‌ടിക്കപ്പെടുന്നു. അച്ഛനും അമ്മയും മക്കളും മുത്തച്ഛനും, മുത്തച്ഛിയും കൂടുമ്പോള്‍ ഇമ്പകരമാകുന്നതാണ് കുടുംബം. എന്നാൽ, അവിടെയും പ്രശ്നങ്ങളുടെ വിത്തുപാകാൻ വേണ്ടി അച്ഛനോ.. മുത്തശ്ശിയോ.. ആരെങ്കിലും ശ്രമിച്ചാൽ ആ ഇമ്പം മുഴുവനായും തകരും.
ശ്രീനിലയം കുടുംബത്തിന്റെ സന്തോഷവും സമാധാനവും തകർന്നിട്ട് വർഷങ്ങളേറെയായി അതിനെ പഴയതുപോലെ ഒന്ന് മെച്ചപ്പെടുത്തിയെടുക്കാൻ, ചുക്കാൻ പിടിച്ചത് സുമിത്രയും,ശ്രീകുമാറുമൊക്കെ ആയിരുന്നു. ചില തിരിച്ചറിവുകൾ സിദ്ധാർത്ഥിന്റെ ജീവിതത്തിൽ ലഭിച്ചതോടെ, തള്ളിക്കളഞ്ഞ കല്ല്, മൂലകല്ലാണെന്ന് സിദ്ദുവിന് മനസ്സിലായി.
ഇപ്പോൾ, തന്റെ തെറ്റുകൾ തിരുത്തി ഒരു തിരിച്ചു വരവിനായി, ഒരു വിളി കിട്ടിയിരുന്നെങ്കിൽ സുമിത്രയുടെ ജീവിതത്തിലേക്ക് പ്രവേശിക്കാമായിരുന്നു. എന്ന ആഗ്രഹത്തിലാണ് സിദ്ധു. പക്ഷെ, സുമിത്ര പഴയ സുമിത്ര അല്ലല്ലോ.. ജീവിതം എന്താണെന്നും... താഴ്ചയിൽ നിന്നും ഉയർച്ചയിലേക്ക് എങ്ങനെയാണ് ചവിട്ടിക്കയറേണ്ടതെന്നുമൊക്കെ പഠിച്ച് നിൽക്കുകയല്ലേ....
അടുത്ത ആഴ്ചയിലെ ജനറൽ പ്രൊമൊ നോക്കുകയാണെങ്കിൽ, ആധാരം കാണാതായതിനെ തുടർന്നുള്ള സംഭവ വികാസങ്ങളാണ് നടക്കാൻ പോകുന്നത്. എരിതീയിൽ എന്ന ഒഴിക്കാനുള്ള എല്ലാ വഴികളും വേദിക ഒപ്പിച്ചു വെച്ചിട്ടുണ്ട്, ആധാരം കാണാതായതിൽ സുമിത്രയുടെ പേര് വരണം അതിനുള്ള പണിയാണ്ഒരുക്കുന്നത് . പക്ഷെ, പ്രൊമോ കണ്ടിട്ട് തോനുന്നത് ഇത് വേദികയുടെ നേരെ തിരിയുമെന്നാണ്,
ഏതൊക്കെ വഴിയിലൂടെ പ്രശ്നങ്ങളും കള്ളകഥയുടെ ഒരു ചീട്ടുകൊട്ടാരവും ഉണ്ടാക്കാൻ ശ്രമിച്ചാലും എല്ലാ കള്ളത്തരങ്ങളും സുമിത്ര പുറത്തു കൊണ്ട് വരും. ഈ കളിയിലും അവസാനം വട്ട പൂജ്യം ആകാൻ പോകുന്നത് സുമിത ആയിരിക്കും. എങ്കിലും വേദികയുടെ സ്വഭാവം അനുസരിച്ച് അത് സരസ്വതിയമ്മയുടെ തലയിലോ കൊണ്ടിടാനുള്ള ചാൻസുമുണ്ട്. അങ്ങനെ വരുന്നതാകും നല്ലത്, എന്നാലല്ലെ.. സരസുവിന്റെ ഉത്തമ മരുമകളുടെ യാതാർത്ഥ സ്വഭാവം പുറത്ത് കൊണ്ട് വരുവാൻ കഴിയൂ..
പിന്നെ, ആ പലിശക്കാരനെയും സുമിത്ര പോയി കാണുന്നുണ്ട്.. ഈ പോക്കിന്റെ ഉദ്ദേശം, ആരെങ്കിലും ഏതെങ്കിലുമൊരു ആധാരം കൊണ്ട്, തന്നാൽ പലിശയ്ക്ക് പൈസ കൊടുക്കുന്നതിനെ ചോദ്യം ചെയ്യാൻ ആകും.
ആ രോഹിത്, ഇപ്പോഴുംസുമിത്രയുടെ സ്നേഹം ആഗ്രഹിക്കുന്നു എന്ന് തോനുന്നുണ്ട്. രോഹിത് മാത്രമല്ല, കേട്ടോ മറു സൈഡിൽ സിദ്ധുവും ഉണ്ട്. സുമിത്ര രണ്ടുപേരോടും സ്നേഹം പങ്കിടാതെ തന്റെ നിലപാട് വ്യക്തമാക്കിയാൽ... പ്രേക്ഷകരും ഹാപ്പി. ഏതായാലും അങ്ങനെയൊക്കെ തന്നെ നടക്കട്ടെ .. എന്നാൽ, അല്ലെ സ്ത്രീയുടെ മഹത്വം എന്താണെന്ന് സമൂഹത്തിന് കാണിച്ചു കൊടുക്കാൻ കഴിയൂ....
https://www.facebook.com/Malayalivartha
























