തകർക്കാൻ ആരൊക്കെ വന്നാലും ഫീനിക്സ് പക്ഷിയെ പോലെ ശ്രേയ പറന്നുയരും; എന്തിനും കൂട്ടായി അനിയത്തിയും: തകർക്കേണ്ടത് അവിനാഷിനെയോ...

മനസ്സ് പതറാതെ ധൈര്യത്തോടുകൂടി എന്തിനെയും നേരിടുന്നവർക്കേ... ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരാൻ കഴിയുകയുള്ളൂ.. അതിന്കഥാപാത്രത്തെ പൂർണതയിലെത്തിക്കുന്ന ശ്രേയയെ സമ്മതിച്ചേ പറ്റുകയുള്ളു.. കാരണം, സീരിയലിന്റെ ആദ്യ ഭാഗം മുതലെടുത്താൽ.. ഒരു ഐ പി എസ് ഓഫീസർക്ക് നേരിടുന്ന എന്തെല്ലാം പ്രശ്നങ്ങളാണ്, അതിൽ നിന്നെല്ലാം നിഷ്പ്രയാസമല്ലേ ശ്രേയ രക്ഷപ്പെടുന്നത്. അത് ശ്രെയ മാത്രമല്ല, കൂടെയുള്ളവരെയും സംരക്ഷിക്കും.
അതുപോലെയൊരു അനിയത്തി യുമാണല്ലോ കൂടെയുള്ളത്, സമൂഹത്തിൽ കള്ളപണത്തിലൂടെയും ദൂഷ്യ പ്രവൃത്തികൾ ചെയ്ത ജീവിക്കുന്നവരുടെടെയും, പണം തട്ടിയെടുത്ത് പാവപ്പെട്ടവരെ സഹായിക്കാനുള്ള ലക്ഷ്യവുമായായിരുന്നു കടന്നു വരവ്.
പക്ഷെ, ഇതിനെ എല്ലാം തകർക്കാൻ കുറച്ചുപേർ കൂടെ കൂടിയിട്ടുണ്ട്... അതിനുവേണ്ടിയുള്ള പ്രധാനയാളാണ് അവിനാശ്. ജോലി ചെയ്യാതെ എങ്ങനെ കൈകളിൽ പണമെത്തും, അതിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നടക്കുകയാണ്, പക്ഷെ, ചെയ്യുന്ന എല്ലാ പ്രവൃത്തികളും കൈയ്യോടെ പൊക്കാനായിട്ട് ഇപ്പോൾ, മാളു ഉള്ളത്കൊണ്ട് ഒന്നും നന്നായിട്ടങ്ങു നടക്കുന്നില്ല.
ഇപ്പോഴിതാ, കമീഷണറുമായി മാളുവിനെ തകർക്കാൻ അവസാനമായൊരു അങ്കത്തിന് കൂട്ട് നിൽക്കുകയാണ്. ഇത് എവിടെ പോയാണ് അവസാനിക്കുന്നതെന്ന് എല്ലാവർക്കും ഏകദേശമൊരു ഐഡിയയൊക്കെ ഉണ്ട്. ഇതോടുകൂടി അവിനാഷിനെ കൊണ്ടുള്ള എല്ലാ പ്രശ്നങ്ങളും തീരണമെന്നാണ് ആരാധകരുടെ ആഗ്രഹം, പക്ഷെ.. ഒരിക്കലും അങ്ങനെ നടക്കില്ല. കാരണം എങ്കിൽ കഥയിൽ അർത്ഥമില്ലാതാകില്ലേ... ഇതുപോലെ പ്രശ്നനങ്ങൾ ഉണ്ടാക്കാൻ പുതിയൊരാളെ കൊണ്ട് വരേണ്ടി വരും.
അതുപോലെ തന്നെ, ഇതോടുകൂടി അവിനാശ് നന്നാകും എന്ന ചിലർ പറയുന്നുണ്ട്. എന്നാൽ അങ്ങനെ നടക്കാൻ പാടില്ല ഇനി, പവിത്രയും മാളുവും ശ്രേയയും ചേർന്ന് നല്ല പണികൾ വേണം അവിന്സിന് നല്കാൻ എങ്കിലേ.. കുറച്ചു വ്യത്യാസമൊക്കെ വരൂ.. ഏതായാലും അത്തരത്തിലെ എപ്പിസോഡുകൾ വരട്ടെ.. എങ്കിലല്ലേ, കാണാനൊരു ത്രില്ലൊക്കെ ഉണ്ടാകൂ....
https://www.facebook.com/Malayalivartha























