Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ആദിസാർ റിയൽ ലൈഫിലും പൊളിയാണല്ലോ!! സിന്ധുവിന്റെ പെര്‍ഫ്യൂം ഉപയോഗിച്ചുണ്ടാക്കിയ ഊട്ടി എഫക്ട് കഥയും കഥയും പുറത്താക്കി: വിവാഹശേഷമുണ്ടായ രസകരമായ കഥ ആദ്യമായി തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ

24 JANUARY 2022 06:26 PM IST
മലയാളി വാര്‍ത്ത

കൂടെവിടെ സീരിയലിൽ ആദി സാറായി എത്തി സീരിയലിന്റെ ആദ്യ ഭാഗങ്ങളിൽ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിച്ച നടനാണ് കൃഷ്ണകുമാർ . പക്ഷെ, നടന്റെ പെട്ടെന്നുള്ള പിന്മാറ്റത്തിൽ ആരാധകർ ഇപ്പോഴും അതൃപ്തി അറിയിച്ചു കൊണ്ടിരിക്കുകയാണ്. താൻ, ഇനി കൂകൂടെവിടെയിലേക്ക് തിരികെ എത്തില്ലെന്ന് കൃഷ്ണകുമാർ തന്നെ ആരാധകരെ അറിയിച്ചെങ്കിലും, പലർക്കും അതിപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല.

അതുകൊണ്ട് തന്നെ, കൃഷ്ണകുമാര്‍ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. തന്റെ വിവാഹം കഴിഞ്ഞ സമയത്ത് നടന്ന രസകരമായൊരു സംഭവത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം. 1994 ഡിസംബർ മാസമായിരുന്നു എന്റെയും സിന്ധുവിന്റെയും കല്യാണം. കല്യാണത്തിന് മുൻപ് അഭിനയിച്ചുകൊണ്ടിരുന്ന സിനിമ "സുകൃതം" ആയിരുന്നു. ഷൂട്ടിംഗിനിടയിലായിരുന്നു നിശ്ചയം. അപ്പോൾ സിനിമസെറ്റിലെ സ്റ്റിൽ ഫോട്ടോഗ്രാഫറും സുഹൃത്തുമായ ശ്രീകുമാർ പറഞ്ഞു കല്യാണ ഫോട്ടോ ഞാൻ എടുത്തോളാം. ആൽബവും ഞാൻ സെറ്റുചെയ്യാം. എനിക്കും സന്തോഷമായിരുന്നു.

കല്യാണം കഴിഞ്ഞു ഏതാനും ദിവസങ്ങൾ കഴിഞ്ഞു. അന്നൊക്കെ കല്യാണം കഴിഞ്ഞാൽ തിരുവനന്തപുരത്തുള്ള "നവദമ്പതികൾ" ഫോട്ടോ എടുക്കാൻ പോകുന്ന ഒരു സ്ഥലം വേളിയിലുള്ള ടൂറിസ്റ്റ് വില്ലേജിലേക്കാണ്. ഞങ്ങളും അങ്ങോട്ട്‌ പോയി. ശ്രീകുമാർ തന്നെ ഫോട്ടോഗ്രാഫർ. അന്ന് കുറച്ചു മഞ്ഞു ഫീൽ ഉള്ള ഊട്ടി ഫോട്ടോസ് വേണമെന്ന് പറഞ്ഞപ്പോൾ,(ഇന്നത്തെ പോലെ softlens കിട്ടാത്ത കാലം) അതിനെന്താ, ലെൻസിൽ കുറച്ചു ക്രീം തേച്ചെടുക്കാം എന്ന് പറഞ്ഞു. അങ്ങിനെ എടുത്തെങ്കിലും ഒരു തൃപ്തി കിട്ടിയില്ല.

അന്ന് സിന്ധുവിന്റെ ബാഗിലുണ്ടായിരുന്ന പെർഫ്യൂം എടുത്തു ലെൻസിൽ ഒന്ന് സ്പ്രെ ചെയ്തു എടുത്തു നോക്കി.. വിചാരിച്ച പോലുള്ള " ഊട്ടി എഫക്ട് ".. മനസ്സ് നിറഞ്ഞു. ഓരോ ഫോട്ടോക്കും പോസ് ചെയ്യും, ലെൻസിൽ ഒരു സ്പ്രേ അടിക്കും, ഫോട്ടോ എടുക്കും. ആ സുന്ദര ചിത്രങ്ങൾ ഇന്നും മനസ്സിലും ആൽബത്തിലും സുരക്ഷിതം.

അന്ന് ഫോട്ടോ എടുത്തു, അവർ സ്റ്റുഡിയോവിൽ കൊടുത്തു വാഷ്ചെയ്തു പ്രിന്റ് ആയിട്ട് അറിയിക്കും. ആ ദിവസത്തിനായി കാത്തിരിക്കും. അന്ന് ആ ഫോട്ടോ കാണുമ്പോൾ ഉണ്ടാകുന്ന ഒരു സുഖകരമായ അനുഭവം ഇത് വായിക്കുന്ന പല സമപ്രായക്കാർക്കും മനസ്സിലാകും. കൊച്ചു കൊച്ചു കാര്യങ്ങൾ വളരെ വലിയ സന്തോഷങ്ങൾ തന്ന കാലം.

വർഷങ്ങൾ കടന്നു പോയി. കഴിഞ്ഞ ദിവസം ശ്രീകുമാറിന്റെ മകളുടെ വിവാഹമായിരുന്നു. അതിൽ പങ്കെടുത്തു. അപ്പോഴും ഞാൻ ചോദിച്ചു "സ്പ്രേ അടിക്കേണ്ടേ ലെൻസിൽ". ടെക്‌നോളജിയുടെ കുതിപ്പിൽ ഇന്ന് ഏതാനും നിമിഷങ്ങൾ മതി മൊബൈൽ ഫോണിൽ നമ്മൾ ആഗ്രഹിക്കുന്നതിലും അപ്പുറം ഉള്ള ഫോട്ടോ എടുക്കുവാനും എടുത്തതിനു ശേഷം എന്ത് മാറ്റം വരുത്തുവാനും.

 

പക്ഷെ രാവിലെ ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തു പത്തു ലൈകും കിട്ടിക്കഴിഞ്ഞാൽ ആ ഫോട്ടോയെ കുറിച്ച് വൈകുനേരമാകുമ്പോൾ ഓർക്കാൻ കൂടി പറ്റുന്നില്ല. അത്രക്ക് ഫോട്ടോസ് നമ്മൾ എടുക്കുന്നു. സ്റ്റോറേജ് ഫുള്ളാകാതിരിക്കാൻ ഡിലീറ്റ് ചെയ്തു കളയുന്നു. ഒരു ഫോട്ടോയും മനസ്സിലും, ഫോണിലും നില്കുന്നില്ല.

പഴമയും പുതുമയും കാണാൻ ഭാഗ്യം കിട്ടിയ ഒരു തലമുറയുടെ ഭാഗമാണ് ഞാനെന്നു ഇടയ്ക്കു തോന്നാറുണ്ട്. ശെരിയാണോ എന്തോ. ചിലപ്പോൾ ഇന്നത്തെ ചെറുപ്പക്കാർക്കും 30 കൊല്ലം കഴിഞ്ഞു അന്നത്തെ പുത്തൻ സംഭവങ്ങൾ കാണുമ്പോൾ ഇന്നത്തതൊക്കെ പഴയതും, ആ പഴയ പഴയ കാര്യങ്ങൾ ഓർത്തു സുഖവും കിട്ടുമായിരിക്കും.

വൈകുന്നേരം വെറുതെ ഇരുന്നപ്പോൾ ഇങ്ങനെ ഒക്കെ തോന്നി. ഇതൊക്കെ എന്തിനു ഓർത്തെന്ന് അറിയില്ല.. കോട്ടയത്തെ അച്ചായന്മാർ പറയും "ഓർത്താൽ ഒരന്തവുമില്ല, ഓർക്കാതിരുന്നാലോ ഒരു കുന്തവുമില്ല". അതുകൊണ്ട് എന്റെ fb പോസ്റ്റുകൾ വായിച്ച് , നല്ലതും അല്ലാത്തതും പറഞ്ഞു എന്നെ സന്തുഷ്ടനാക്കി മുന്നോട്ട് നയിക്കുന്ന എന്റെ എല്ലാ സഹോദരങ്ങൾക്കും നന്മകൾ നേർന്നുകൊണ്ട് നിർത്തുന്നു എന്നുമായിരുന്നു കൃഷ്ണകുമാർ കുറിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends