Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

അരപ്പിരി ലൂസായ ഏഴുപേർ ചേർന്നപ്പോൾ പരിപാടി വമ്പൻ ഹിറ്റ്; നമ്മൾ സംസാരിക്കുന്നത് പോലെ പാറുകുട്ടിയും സംസാരിക്കാൻ തുടങ്ങി, തെറ്റുകണ്ടാൽ ലെച്ചുവിനെയും ചീത്തപറയും: നിഷസാരംഗ്‌

25 JANUARY 2022 05:20 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിഷ സാരംഗ്. നിരവധി ചിത്രങ്ങളിലും സീരിയലുകളിലും നിഷ അഭിനയിച്ചിട്ടുണ്ട്. മികച്ച ഒരു നർത്തകി കൂടിയാണ് നിഷ. എങ്കിലും നിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആയിരുന്നു. പരമ്പരയിലെ നീലിമ എന്ന നീലു പ്രേക്ഷകരുടെ പ്രിയ താരമായി മാറി.

ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. എന്നാൽ നിഷ തന്റെ സ്വകാര്യ ജീവിതത്തിൽ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെ നീങ്ങേണ്ടതായി വന്നിട്ടുണ്ട്. നീലുവിന് ആരാധകർ ഏറെയാണ്. ഉപ്പും മുളകിലും അഞ്ച് കുട്ടികളുടെ അമ്മയായ നിഷയ്ക്ക് ജീവിതത്തിൽ രണ്ട് പെൺമക്കളാണുള്ളത്.

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നായിരുന്നു ഉപ്പും മുളകും. 1500 എപ്പിസോഡിന് മുകളിൽ സംപ്രേഷണം ചെയ്തിരുന്നു. പരമ്പര നിർത്തിയത് ആരാധകരേയും നിരാശയിലാക്കിയിരുന്നു. ഉപ്പും മുളകും എന്ന ‌ഒറ്റ സീരിയലിലൂടെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഷ സാരം​ഗ്, ബിജു സോപാനം, ജൂഹി, ഋഷി, ശിവാനി, അൽസാബിത്ത് തുടങ്ങിയവർക്കും വലിയ ആരാധക വൃന്ദമാണ് സോഷ്യൽമീഡിയയിലുള്ളത്. ഉപ്പും മുളകും അവസാനിച്ച് മാസങ്ങൾ പിന്നിടുമ്പോൾ സീരിയലിലെ കഥാപാത്രങ്ങളെല്ലാം പുതിയ സീരിയലിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്.

എരിവും പുളിയും എന്ന പരമ്പരയിലൂടെയാണ് സീ കേരളത്തിലൂടെ താരങ്ങൾ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇഷ്ടതാരങ്ങളായ ബിജു സോപാനം, നിഷ സാരംഗ്, ജൂഹി റുസ്തഗി, റിഷി എസ് കുമാർ, ശിവാനി, അൽസാബിത്ത്, ബേബി അമേയ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആംഗ്ലോ-ഇന്ത്യൻ ദമ്പതികളായ ഫ്രെഡറിക്-ജൂലിയറ്റ് ജോഡിയും അവരുടെ അഞ്ച് കുട്ടികളും വീട്ടുവിശേഷങ്ങളുമാണ് എരിവും പുളിയും എന്ന പരമ്പര പറയുന്നത്. ഇപ്പോൾ പുതിയ സീരിയൽ വിശേഷങ്ങ‌ൾ സെലിബ്രിറ്റി ജീവിതവും തന്നെ എങ്ങനെ സ്വാധീനിച്ചുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ.

നടിയുടെ വാക്കുകൾ ഇങ്ങനെയാണ്:

'എരിവും പുളിയും എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്നിട്ടില്ല. വേഷവിതാനത്തിൽ ചെറിയ മാറ്റങ്ങളുണ്ട്. ഉപ്പും മുളകും എന്റെ ജീവിതത്തിലേക്ക് പണവും പ്രശസ്തിയും കൊണ്ടുവന്നു എന്നതാണ് മാറ്റം. ഉപ്പും മുളകിലും ഉള്ളവർ തന്നെയാണ് എരിവും പുളിയിലും അഭിനയിക്കുന്നത് എന്നതുകൊണ്ട് വലിയ വ്യത്യാസങ്ങൾ തോന്നുന്നില്ല. പാറുകുട്ടി അടക്കം എല്ലാവരും വലുതായി.

ഇപ്പോൾ നമ്മൾ സംസാരിക്കുന്നത് പോലെ പാറുകുട്ടിയും സംസാരിക്കാൻ തുടങ്ങി. ഇവരെല്ലാം എന്റെ കുടുംബത്തേപ്പോലെയാണ് എനിക്ക് പാറുകുട്ടിയെ മാത്രമല്ല ലച്ചുവിനെ വരെ ഞാൻ തെറ്റ് കണ്ടാൽ ചീത്ത പറയാറുണ്ട്. ആറേഴ് ജില്ലകളിൽ നിന്ന് എത്തിയ അരപ്പിരി ലൂസായ കുറച്ച് പോർ ഒത്തുചേർന്നപ്പോൾ‌ ഒരു പരിപാടി ഹിറ്റായി എന്നാണ് സെറ്റിൽ എത്തുമ്പോൾ പലപ്പോഴും ഞാൻ പറയാറുള്ളത്' നിഷ സാരം​ഗ് പറയുന്നു.

ഉപ്പും മുളകിലും കുറുമ്പുകളും കുസൃതികളും കുടുംബ വിശേഷവും എല്ലാം ഏറെ കുറേ അതുപോലെ തന്നെയാണ് എരിവും പുളിയിലും കൊണ്ടുപോകുന്നത്. അമ്മയുടെ ചെലവിൽ കഴിയുന്ന അച്ഛനും കാര്യവും കാര്യക്കേടും പറയുന്ന മക്കളും. അവരുടെ രസകരമായ കുടുംബ ജീവിതവും ആണ് എരിവും പുളിയും. പഴയതിനെ എല്ലാം മറന്നേക്കൂ.. പുതിയ കാലത്തെ പുതിയ ചിരിക്കാഴ്ചകളുമായി ഞങ്ങൾ എന്ന ടൈറ്റിൽ ടാഗോട് കൂടെയാണ് എരിവും പുളിയും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്.

തുടക്കത്തിൽ സ്വാഭാവികമായ താരതമ്യപ്പെടുത്തലുകൾ ഉണ്ടായേക്കാം. എന്നാൽ കഥാപാത്രങ്ങൾ പരിചിതമാകുന്നതോടെ പ്രേക്ഷകർക്ക് ഫ്രെഡ്ഡിയുടെയും ജൂലിയുടെയും കുടുംബ കാഴ്ചകൾ പുതിയ അനുഭവമായിരിയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല. കപ്പേള, മേപ്പടിയാൻ എന്നിവയാണ് നിഷയുെട ഏറ്റവും പുതിയ റിലീസ് ചിത്രങ്ങൾ. പ്രകാശൻ പറക്കട്ടെയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends