രാത്രി 12 മണിക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ബ്രോ ഡാഡി എത്തും...

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ബ്രോ ഡാഡി. രാത്രി 12 മണിക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ബ്രോ ഡാഡി റിലീസ് ചെയ്യും.
ബ്രോ ഡാഡിയുടെ ടീസറും ട്രെയിലറും പ്രൊമോ വീഡിയോകളുമെല്ലാം വന്‍ ഹിറ്റായി മാറിയിരുന്നു. മോഹന്‍ലാലുംപൃഥ്വിരാജും തമ്മിലുള്ള അച്ഛന്‍മകന്‍ കോമ്‌ബോ ആയിരുന്നു പ്രൊമോകളിലെ മുഖ്യാകര്‍ഷണം. അതുപോലെ തന്നെ വൈറലായി മാറിയ മറ്റൊരു പ്രൊമോ വീഡിയോയിലെത്തിയത് പൃഥ്വിരാജ് എന്ന സംവിധായകനും നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരുമായിരുന്നു. ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ ആന്റണിയുമെത്തിയിരുന്നു. ഇതേക്കുറിച്ചുള്ളതായിരുന്നു പ്രൊമോ വീഡിയോ.
വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് ജോണ്‍ കാറ്റാടിയായാണ്. ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുമ്‌ബോള്‍ മീനയും കല്യാണി പ്രിയദര്‍ശനും നായികമാരായും എത്തുന്നു. ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം.
https://www.facebook.com/Malayalivartha
























