Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

കോളേജ് കാലത്ത് തുടങ്ങിയ സുമിത്രയോടുള്ള രോഹിത്തിന്റെ പ്രണയം; ഈ വിവാഹം തന്നെയാണ് നടക്കേണ്ടത് ; 96 സിനിമയെ അനുസ്മരിപ്പിക്കും വിധം പ്രണയകഥ പറഞ്ഞു രോഹിത്ത്; കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കുടുംബവിളക്ക് !

27 JANUARY 2022 09:30 AM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിൽ റേറ്റിങ്ങിൽ മുന്നിൽ തന്നെ നിൽക്കുന്ന പരമ്പര കുടുംബവിളക്ക് ഇന്നലത്തെ എപ്പിസോഡ് വളരെ പ്രധാനപ്പെട്ടതായിരുന്നു.. അത്രത്തോളം പ്രണയാർദ്രമായ രോഹിത്തിന്റെ വാക്കുകൾ കഴിഞ്ഞ എപ്പിസോഡിൽ കേൾക്കാൻ സാധിച്ചു.. സിദ്ധാർഥ് സീരിയലിൽ സുമിത്രയുടെ ആദ്യ ഭർത്താവാണ് അതുകൊണ്ടാണ് കഥയിലെ നായകനായി നമുക്ക് തോന്നുന്നത്. പക്ഷെ ഇപ്പോൾ സിദ്ധാർത്ഥിനൊപ്പം ഉള്ളത് വേദികളായാണ്.

മടുക്കുമ്പോൾ മടുക്കുമ്പോൾ ഭാര്യയെ മാറ്റി എടുക്കാൻ സാധിക്കില്ല എന്ന് സിദ്ധാർത്ഥ് മനസ്സിലാക്കട്ടെ.. പിന്നെ രോഹിത്തിനെ പരമ്പരയിൽ നെഗറ്റിവ് ഷയ്ഡ് ആക്കാൻ വല്ലാതെ പണിയെടുത്തായിരുന്നു റൈറ്റർ സാർ. ഏതായാലും ഇന്നത്തെ എപ്പിസോഡ് കൂടുതലും കൊണ്ടുപോയത് രോഹിത്താണ്.

സുമിത്രയോടുള്ള പ്രണയം എത്രയത്തോളമുണ്ടെന്ന് രോഹിത് തുറന്നു പറയുന്നുണ്ട്. മൂന്ന് മുതിർന്ന മക്കൾ ഉള്ള സ്ത്രീയെ ഇനിയും പ്രണയിക്കാൻ സാധിക്കുമോ എന്നൊക്കെ ചോദിക്കുമ്പോഴും മനോഹരമായിത്തന്നെ രോഹിത്ത് പറയുന്നത് കേൾക്കാൻ സാധിക്കും.

രോഹിതിന്റെ ക്യാമ്പസ് ലവ് വീണ്ടും പൂവിടട്ടെ... 96 സിനിമ പോലെയല്ലെങ്കിലും രോഹിത്ത് സുമിത്ര വിവാഹം ഈ പരമ്പരയിൽ നടക്കണം.ഭൂരിഭാഗം പ്രേക്ഷകരും ആഗ്രഹിക്കുന്നത് അതുതന്നെയാണ്... സിദ്ധാർത്ഥിനെ ട്രോളിക്കൊണ്ട് വരെ പലരും പോസ്റ്റുകൾ ഇടാറുണ്ട്... ഫാൻ പേജുകളിൽ വരെ അത്തരം പോസ്റ്റുകൾ കാണാം...

എന്നാലും വളരെ കുറച്ചു പേര് പറയുന്ന ഒരു കാര്യം ഉണ്ട്....സിദ്ധാർഥിന് തെറ്റ് തിരുത്താൻ ഒരു അവസരം കൊടുത്തുകൂടെ... ഭാര്യയെ കളഞ്ഞിട്ട് പോകുന്നവന്മാരൊക്കെ ഈ അവസ്ഥയിൽ എത്തും എന്ന പാഠമാണ് പഠിപ്പിക്കുന്നത്.. അത്രരത്തിൽ ഉള്ള കമ്മെന്റുകളോട് എനിക്ക് എതിർപ്പുണ്ട്.. അത്തരത്തിൽ ഉള്ള പാഠങ്ങളല്ല പഠിപ്പിക്കുന്നത്... വിവാഹം ജീവിതത്തിലെ ഒരു പ്രധാന മുഹൂർത്തം തന്നയാണ്.

പെട്ടന്നൊരു ദിവസം വീട്ടുകാരൊക്കെ കൂടി ആലോചിച്ച് ചായയും പലഹാരവും മുന്നിൽ നിർത്തിവച്ചിട്ടാണ് നമ്മുടെ ഒക്കെ നാട്ടിൽ വിവാഹം ആലോചിക്കുന്നത്. എന്നാൽ പലപ്പോഴും മരണം വരെ കൂടെ പങ്കാളിയായി ഉണ്ടാകും എന്ന ഉറപ്പ് കൊടുക്കുന്ന ഈപങ്കാളികൾ തമ്മിൽ ഒരു തീരുമാനിക്കലും ഉണ്ടാകില്ല... ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും എല്ലാം പരസ്പരം അറിയാൻ ശ്രമിച്ചുകൊണ്ടുള്ള ബന്ധങ്ങൾ അഡ്ജസ്റ്റ് മെൻറ്റ് ആകാതെ അണ്ടർസ്റ്റാൻഡിങിലൂടെ മുന്നോട്ടുപോകും. ഇനി മനസിലാക്കാൻ സാധിക്കുന്നില്ല എങ്കിൽ ബന്ധം പിരിയുന്നതിലും തെറ്റില്ല...

 

 

 

പക്ഷെ അതും ആലോച്ചിട്ടാകണം, അതല്ലാതെ ബന്ധം വേണ്ടാന്ന് വെക്കുന്നവർക്ക് ഈ സീരിയൽ ചിലപ്പോൾ മാതൃകയാകാം... എല്ലാവരുടെയും ജീവിത സാഹചര്യങ്ങൾ ഒരുപോലെയൊന്നും ആകില്ല.. അതും കൂടി മനസിലാക്കുക...,

പിന്നെ ചിലർ പറയുന്ന ന്യായീകരണം , മക്കൾക്ക് വേണ്ടി സുമിത്രയും സിദ്ധാർഥും ഒന്നിക്കണം എന്നാണ്... " അത് നമ്മുടെ സമൂഹത്തിന്റെ പോത്തുമൊഴിയാണ്..."

ഓ ഇനി നമുക്ക് എന്ത് ജീവിതം, മക്കൾക്ക് വേണ്ടി ജീവിക്കുക.. എവിടേലും കിടന്നു മരിക്കുക... നമ്മൾ മലയാളികൾ മാത്രമാണോ ഇത്തരം പൊതു തത്വങ്ങൾ രൂപീകരിക്കുന്നത്. സാധാരണ ഫ്രഞ്ച് ഫിലോസഫി റഷ്യൻ ഫിലോസഫി എന്നൊക്കെ പറയും പോലെ, ഇതിനെയൊക്കെ മല്ലൂസ് ഫിലോസഫി... അങ്ങനെ ആണെങ്കിൽ ഈ കഥയെ വച്ച് ഞാൻ ഒരു കാര്യം, പറയാം സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും മക്കൾ കൊച്ചുകുട്ടികൾ അല്ല... മൂന്നും മുതിർന്ന കുട്ടികളാണ്.. അവരെ നോക്കി ഇരിക്കുന്നു ജീവിച്ചു മരിക്കേണ്ട കാര്യം ഈ മാതാപിതാക്കൾക്കില്ല...

പിന്നെ സുമിത്രയ്ക്ക് രോഹിത്തിനെ ഇഷ്ടമുണ്ട് എന്നൊന്നും ഇതുവരെ കഥയിൽ കാണിച്ചിട്ടില്ല.. സൊ രോഹിത്തിനെ മാത്രം കേന്ദ്രീകരിച്ച് കഥയിൽ അഭിപ്രായം പറയാനും സാധിക്കില്ല.. സുമിത്രയ്ക്ക് ഇനി തനിച്ചു ജീവിക്കാനാണ് താല്പര്യം എങ്കിൽ അതും സ്വാഗതാർഹം. പക്ഷെ കുടുംബത്തിലെ കാര്യങ്ങളെ ഭയന്നാണ് രോഹിതിനെ വേണ്ടാന്ന് സുമിത്ര വെക്കുന്നതെങ്കിൽ അത് സമൂഹത്തിന് തിരുത്തിക്കാണിക്കുക എന്നതാണ് വേണ്ടത്..

ഇപ്പോൾ കഥയിലെ പുതിയ പ്രശ്‌നം ശീതളിന്റെ മെഡിസിൻ പഠനമാണ്. അതിനായി പതിമൂന്ന് ലക്ഷം ഒന്നിച്ചടയ്ക്കണം... ഈ ആവശ്യം പറഞ്ഞ് സിദ്ധു ആർ ക്കെയെ സമീപിക്കുന്നുണ്ടെങ്കിലും കാര്യം നടക്കുന്നില്ല. ശേഷം സിദ്ധാർത്ഥ് രോഹിതിനെ വിളിക്കുന്നത് കാണിക്കുന്നുണ്ട്. രോഹിത്തിന് വീണ്ടും കഥയിൽ ഒരു സ്പെയ്സ് കിട്ടിയിരിക്കുകയാണ്‌.. രോഹിത്ത് ഇവിടെ സഹായിക്കുകയാണെങ്കിൽ ചിലപ്പോൾ വീണ്ടും സുമിത്രയുടെ ജീവിതത്തിലേക്ക് കടക്കാൻ പാകത്തിന് കഥ മാറാം...


ഇനി പന്ത്രണ്ടാം തീയതി കഴിയുന്നതോടെ സരസു പണികൊടുക്കുമോ വാങ്ങുമോ എന്നുള്ളതും കണ്ടറിയാം. വേദികയും സരസുവും എത്ര കിട്ടിയാലും പഠിക്കില്ല അന്നുള്ള കഥപാത്രങ്ങളാണ്. ഏതായാലും ഇന്നത്തെ രോഹിത് ഡയലോഗ്സ് കേൾക്കാൻ ആരും വിട്ടുപോകരുത്...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസില്‍ ആറ് പ്രതികള്‍ക്കും ശിക്ഷ വിധിച്ച് കോടതി  (6 minutes ago)

ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന  (2 hours ago)

ശിക്ഷാവിധി മൂന്നരയ്ക്ക്  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്....  (2 hours ago)

രൂപക്ക് റെക്കോഡ് തകർച്ച...  (4 hours ago)

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ...  (4 hours ago)

‌മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...  (5 hours ago)

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (5 hours ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (5 hours ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (6 hours ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (6 hours ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (6 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (7 hours ago)

Malayali Vartha Recommends