Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

മാളുവിന്റെ മരണം ഉറപ്പ്, കാലനാകുന്നത് അവിനാഷ് ?; ശ്രേയ അവിനാഷ് മിന്നുകെട്ട് ഉടൻ!?; വിസ്മയയുടെ സ്വപ്നത്തിൽ പുത്തൻ സൂചന ; നെഞ്ചിടിപ്പിക്കുന്ന കഥാമുഹൂർത്തം, തൂവൽസ്പർശം പരമ്പരയിൽ ട്വിസ്റ്റോടു ട്വിസ്റ്റ് !

28 JANUARY 2022 09:06 AM IST
മലയാളി വാര്‍ത്ത

വളരെ ത്രില്ലിങ് ആയി പോയിക്കൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് പരമ്പരയാണ് തൂവൽസ്പർശം. നിങ്ങൾ ഇപ്പോൾ ഇന്നത്തെ എപ്പിസോഡ് കണ്ടുകഴിഞ്ഞതിന്റെ ത്രില്ലിൽ ആയിരിക്കും. ഇന്നത്തെ എപ്പിസോഡ് ത്രില്ല് മാത്രം ആയിരുന്നില്ല. വിക്രമാദിത്യന്റെയും വേതാളത്തിന്റെയും തമാശ കൂടി കാണാമായിരുന്നു. അതോടൊപ്പം വന്നു വന്നു ശ്രേയയും മാളുവിനെ പോലെ കൗണ്ടർ അടിക്കാൻ തുടങ്ങിയിട്ടുണ്ട്.

 

പിന്നെ വിസ്മയയുടെ സ്വപ്നത്തിലും ഒരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. സ്വപ്നത്തിന്റെ ട്രാക്ക് ഒരു ലോജിക്കില്ലായ്മ ആകാം എന്നൊക്കെ തോന്നിയാലും അത് അവതരിപ്പിക്കുന്ന രീതികൊണ്ട് ഉറപ്പായും കഥയിൽ ഈ ട്രാക്ക് മോശമാകുന്നില്ല. പ്രത്യേകിച്ച് ഇന്ന് കുറച്ചു രസകരമായ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ഇന്നലെ രാത്രി വിച്ചുവിന്റെ സ്വപ്നം ബാക്കി അറിയാൻ ശ്രേയ ശ്രമിച്ചെങ്കിലും അതിന്റ ഒരു സൂചനയും വിച്ചുവിനു ലഭിച്ചിരുന്നില്ല. എന്നാൽ അടുത്ത ദിവസം രാവിലെ തന്നെ അവിനാശ് അവിടേക്ക് എത്തുന്നുണ്ട്... അവിനാശ് വന്നത് ശ്രേയയുമായിട്ടുള്ള വിവാഹക്കാര്യം പറയാൻ ആയിരുന്നു . അതൊക്കെ പറഞ്ഞെങ്കിലും അവിടുത്തെ മുത്തശ്ശനും മുത്തശിയും ആ പ്രതീക്ഷ പൂർണ്ണമായും നുള്ളിയെറിഞ്ഞു. ഇതിനിടയിലെ സഹദേവന്റെ പെരുമാറ്റമാണ് കോമെടി...

മാളുവിനെതിരെ പരാതി കൊടുത്തതായിരുന്നു ഈ വിവാഹം ഇനി നടത്തില്ല എന്ന് തീരുമാനിക്കാനുണ്ടായ കാരണം. ഇതിന് സഹദേവൻ പറയുന്ന ഒരു ന്യായമുണ്ട്...

 

 

 

ചില സാഹചര്യത്തിന്റെ സമ്മർദ്ദം മുൻ നിർത്തി പ്രത്യേക സ്ത്രീ വൈകാരിക വിസ്ഫോടനങ്ങളുടെ ഒരു ബഹിർ സ്ഫുരണം എന്നോണം അങ്ങനെ ഒരു പരാതി കൊടുത്തുപോയി... ഹോ ഭാഗ്യം പറഞ്ഞൊപ്പിച്ചു...

അല്ല ഇതെന്ത് ഭാഷാ...

ഇതിനു അച്ഛന്റെ വക നല്ല ഒരു കൗണ്ടർ തിരിച്ചും കിട്ടുന്നുണ്ട്. " ഇനി നീ ഒരക്ഷരം മിണ്ടിയാൽ നിന്റെ കരണത്തൊരു വിസ്ഫോടനം നടക്കും"..ആ സീൻ കിടു ആയിരുന്നു.

മാളു പിന്നെ വിച്ചുവിനെ കൊണ്ട് ഒരു കള്ളസ്വപ്‌നം പറയിക്കുന്നുണ്ട്., വേറൊന്നുമല്ല, അവിനാഷിന്റെ വിവാഹം സ്വപ്നം കണ്ടതായിട്ട് പറയാനാണ്. അതും പവിത്രയുമായിട്ട്... പക്ഷെ അത് ഏറ്റില്ല... അതിനിടയിലും ആ വേതാളം വലിഞ്ഞുകയറിവന്നു പാര പണിഞ്ഞു. അതോടെ അതങ്ങ് ചീറ്റിപ്പോയി.

 

പക്ഷെ അവിനാഷും സഹദേവനും കൂടി വിച്ചുവിന്റെ സപ്നം വെറും പറ്റിക്കൽ ആണെന്നൊക്കെ പറഞ്ഞപ്പോൾ ബാധ കയറിയപ്പോൾ വിച്ചു പെരുമാറി . ആ സന്ദർഭത്തിൽ മാളു മരിച്ചു കിടന്ന സ്വപ്നം വീണ്ടും വിച്ചു കാണുന്നുണ്ട്... ഇതോടെ പുതിയ ഒരു സൂചനയിലേക്ക് പോകുകയാണ്... ശരിക്കും ആ സൂചന എന്തെന്നുള്ളത് നാളെയെ അറിയാൻ സാധിക്കു..

 

ആ സ്വപ്നത്തിൽ അതായത് മാളു വെളുത്ത അനാർക്കലി ഒക്കെ ഇട്ട് മരിച്ചുകിടക്കുന്നതായിട്ടാണ് സ്വപ്‍നം, അതിൽ അരികിലായി ഒരു പത്രവും ഉണ്ട്. ആ പത്രപ്പേപ്പറിൽ ശ്രേയ നന്ദിനി എന്നെഴുതി ശ്രേയയുടെ ഫോട്ടോയും. അതും വലിപ്പത്തിൽ തന്നെ...

ആ പാത്രത്തിൽ എഴുതിയത് എത്രപേർക്ക് വായിച്ചെടുക്കാൻ സാധിച്ചു. ഏതായാലും ശ്രേയയുടെ വിവാഹവാർത്തയാണ് ആ പത്രത്തിൽ വന്നിരിക്കുന്നത് . ശ്രേയയെ വിവാഹം കഴിക്കാൻ പോകുന്നത് അവിനാശ് തന്നെയാണ്. ശ്രേയയ്ക്കൊപ്പം താഴെയായിട്ട് അവിനാഷിന്റെ ഫോട്ടോയും ഉണ്ട്. ശ്രേയ നന്ദിനിയ്ക്ക് ഇന്ന് മിന്നുകെട്ട് എന്നാണ് അതിൽ എഴുതിത്തിയിരിക്കുന്നത്.

 

അപ്പോൾ ഈ വിവാഹം നടക്കാനും മാളു മരിക്കാനും കാരണമാകും എന്നാകുമോ ഇത് സൂചിപ്പിക്കുന്നത്. അങ്ങനെ എങ്കിൽ മാളുവിനെ കൊള്ളുന്നത് അവിനാശ് ആകുമോ? പാർട്ടിയ്ക്ക് ഇടയിൽ മരിച്ചു കിടക്കുന്നത് എന്നാണ് വിച്ചുവിന്റെ സ്വപ്നത്തിൽ നിന്നും മാനസിലായത്. ഒരുപക്ഷെ മരിക്കില്ലായിരിക്കും, പകരം ബോധം കെടുന്നതാകാം... ഇനി ആ പത്രവാർത്ത കണ്ടിട്ടാകാം ബോധം പോകുന്നത്... ഈ പത്രവാർത്ത ഒരു പാരപണിയാനായിട്ട് ആ അവിനാഷും വേതാളവും കൂടി ഒപ്പിക്കുന്നതും ആകാം.. അങ്ങനെ ഒക്കെ ആകുമ്പോഴും ആ വേഷത്തിനു അവിടെ എന്തുകൊണ്ട് പ്രസക്തി വരുന്നു .

ഏതായാലും മാളു മരിക്കേണ്ട.. കൊച്ചു ഡോക്ടറും മാളുവും തമ്മിലുള്ള കോംബോ സൂപ്പർ ആണ്‌. അതുപോലെ ഒരു അടിപൊളി നായകൻ നമ്മുടെ ശ്രേയ ചേച്ചിയ്ക്കും വരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (46 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (53 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends