സരസുവിനെ കൈയ്യോടെ തൂക്കാനൊരുങ്ങി മുത്തശ്ശൻ; വേദിക സുമിത്രയെ വിരട്ടാനിറങ്ങുമ്പോൾ സിദ്ധു സുമിത്രയോടൊപ്പമോ??

കുടുംബവിളക്കു ആരാധകർക്ക് ഇന്ന് മുതലൊരു സന്തോഷവാർത്തയുണ്ട് വേറൊന്നുമല്ല, ഇന്നുമുതൽ ഇനി എല്ലാ ശനിയാഴ്ചയും കുടുംബവിളക്കു സീരിയൽ സംപ്രേക്ഷണമുണ്ട്. എന്തായാലും, കഥയും കൂടെ വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നതുകൊണ്ട് ശനിയാഴ്ചയും കൂടി ഉണ്ടാകുന്നത് നല്ലതല്ലേ....
ഇന്നത്തെ എപ്പിസോഡ് വേദികയ്ക്കും സരസ്വതിയമ്മയ്ക്കും കിട്ടുന്ന ഒരു കിടിലൻ പണിയാണ്... പക്ഷെ, ഈ സിദ്ധുവിനെ വീണ്ടും നന്മ മരം, ആക്കണമോ?? ഇന്നലത്തെ എപിസോഡിലും വേദികയ്ക്ക് നല്ലതുപോലെ കിട്ടിയിട്ടുണ്ട്, പക്ഷെ... മകൾക്ക് കോജിൽ അഡ്മിഷൻ എടുക്കാൻ അച്ഛനെയും കൊണ്ട് പോകേണ്ട.. ആവശ്യമുണ്ടോ?? അച്ഛനും അമ്മയും ഡൈവോഴ്സ് ആണ് മകളെ പഠിപ്പിക്കുന്നത് താനാണെന്ന് സുമിത്രയ്ക്ക് അങ്ങ് പറഞ്ഞാൽ പോരായിരുന്നോ..
പിന്നെ, അങ്ങനെയൊന്നും സംഭവിക്കില്ലലോ അങ്ങനെയൊക്കെ ആയാൽ നമ്മരം സിദ്ധുവിനെ പുകഴ്‌ത്താൻ കഴിയില്ല. സാധാരണ ഒരു പെൺകുട്ടിയുടെ മനസായി ശീതളിനെ പരിഗണിച്ചാൽ.. ഈ കാണിക്കുന്നതൊക്കെ കൊള്ളാം. തനിക്ക് അഡ്മിഷൻ എടുക്കുമ്പോൾ കൂടെ അച്ചനും കൂടെ ഉണ്ടായിരുന്നെങ്കിൽ നന്നാകുമകുമായിരുന്നു, എന്നുള്ള ചിന്ത.. അതായിരിക്കും സുമിത്രയും ആ ഒരു തീരുമാനം എടുത്തത്.
പക്ഷെ, മറ്റൊരു വഴിയിൽ കൂടി ചിന്തിക്കുമ്പോൾ.. ഇത് വേദികയെ തകർക്കാനുള്ള വഴിയല്ലേ... വീടിന്റെ ആധാരവും ആരുമറിയാതെ കൈക്കലാക്കി കാറും എടുത്തിരിക്കുകയാണ്. കരാറെടുക്കാൻ വേണ്ടി സിദ്ധു കൂടെ പോകില്ല എന്നറിഞ്ഞതുമുതൽ.. ഡെസ്‌വൈയം കുറച്ചൊന്നുമല്ല.. അത്, ശീതളിനോട് തീർക്കാൻ തീരുമാനിച്ചപ്പോൾ, സിദ്ധു നല്ല മറുപടി കൊടുത്തു.
ഇന്നത്, സുമിത്രയോട് തീർക്കാനുള്ള തീരുമാനത്തിലാണ്.. സിദ്ധുവിനെ സുമിത്ര ബിമനഃപൂര്വമായി കൊണ്ട് പോയതാണെന്ന് പറയുമ്പോൾ, സുമിത്ര കൊടുക്കുന്ന മറുപടിയാണ് കിടിലൻ.
"നിന്റെ ഭർത്താവിനെ തട്ടിയെടുക്കാനല്ല ഞാൻ കൂടെ കൊണ്ട് പോകുന്നത് നാളെ ശീതൾന്റെ അച്ഛന്റെ ആവശ്യം ആ കോളേജിൽ ഉണ്ട്".
അതെന്തായാലും ശെരിയല്ലേ.. സിദ്ധു ഒരുപാട് തവണ സുമിത്രയോട് സൗഹൃദം സ്ഥാപിക്കാൻ വന്നപ്പോഴെല്ലാം, താങ്കൾ മറ്റൊരു സ്ത്രീയുടെ ഭർത്താവാണെന്ന് പറഞ്ഞ് ആട്ടിയോടിച്ചിട്ടേയുള്ളു.. ഇനിയും സിദ്ധുവുമായിട്ടുള്ള സൗഹൃദം സ്ഥാപിക്കില്ല. അങ്ങനെ ആയിരുന്നാൽ അല്ലെ.. കഥ നന്നാകൂ.
പിന്നെ, ആധാരത്തിന്റെ കഥ മറന്നിട്ടൊന്നുമില്ല... സരസ്വതിയമ്മ ആധാരത്തിന്റെ കഥ ഇന്നൊരാളോട് പറയുന്നുണ്ട്. വേദികയ്ക്ക് ആരുമറിയാതെ , ആധാരം മോഷ്ടിച്ചു കൊടുത്തതുമുതൽ സമാധാനം തകർന്നിരിക്കുകയല്ലേ.. ഇനി ഈ സത്യങ്ങളൊക്കെ ആരോടെങ്കിലും തുറന്നു പറഞ്ഞാലേ സമാധാനം ഉണ്ടാകൂ. അതിന്ന് മുത്തശ്ശൻ കണ്ടുപിടിക്കും. എങ്ങനെയാണെന്നക്കൊക്കെ... കാത്തിരുന്ന് തന്നെ കാണുന്നതാണ് നല്ലത്.
https://www.facebook.com/Malayalivartha























