Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യയോട് ഒരിക്കല്‍ പോലും ഇത്തിരി സ്‌നേഹം പ്രകടമാക്കുന്നില്ല! കുടുംബവിളക്ക് സംവിധായകനോട് സരസ്വതിയമ്മയ്ക്ക് സ്നേഹം നൽകണമെന്ന് മുത്തശ്ശൻ; അതിന് കൊള്ളില്ല കുശുമ്പും കുന്നായ്മയും ഉള്ളതാണെന്ന് മറുപടി: ജീവിതത്തില്‍ ശിവദാസ് മേനോൻ ആകാൻ കഴിയില്ലെന്ന് മുത്തശ്ശൻ

30 JANUARY 2022 01:52 PM IST
മലയാളി വാര്‍ത്ത

ഒരുപാട് നാളുകൾക്ക് പൂർവ്വാധികം ശക്തിയോടുകൂടി തിരിച്ചു വന്നിരിക്കുകയാണ് കുടുംബവിളക്ക് സീരിയൽ. ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന സീരിയല്‍ അടിച്ചു താഴ്ത്തപ്പെടുന്ന പല സ്ത്രീകള്‍ക്കും പ്രചോദനപരമാണെന്നാണ് പ്രേക്ഷകാഭിപ്രായം.

സീരിയലില്‍ സുമിത്ര എന്ന നായികയായി എത്തുന്ന മീര വാസുദേവനെക്കാളും ആരാധകരുള്ളത് അച്ഛാച്ചന്റെ വേഷം ചെയ്യുന്ന ജെ എഫ് തകരനാണ്. സീരിയലിലെ തന്റെ കഥാപാത്രത്തെ കുറിച്ച് എംജി ശ്രീകുമാര്‍ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയില്‍ വന്നപ്പോള്‍ തരകന്‍ ജി സംസാരിക്കുകയുണ്ടായി.

സീരിയലിലെ അച്ഛച്ചന്‍ ആയ ശിവദാസ മേനോനെ അവതരിപ്പിക്കുന്നത് നടന്‍ എഫ് ജെ തരകനാണ്. 37 വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതത്തിന് ശേഷമാണ് തരകന്‍ അഭിനയത്തിലേക്ക് എത്തുന്നത്.

ശിവദാസ് മേനോന്‍ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. എനിക്ക് വളരെ അധികം ഇഷ്ടമുള്ള കഥാപാത്രമാണ്. വ്യക്തമായ കാഴ്ചപ്പാടുകളും കൃത്യമായ മറുപടിയും ഉള്ള ആളാണ് ശിവദാസ് മേനോന്‍. നേരിനൊപ്പം നില്‍ക്കുന്ന സത്യസന്ധനായ മനുഷ്യന്‍. ശരികള്‍ മുഖത്ത് നോക്കി പറയുന്നതിന് അയാള്‍ മടിക്കാറില്ല.

ശിവദാസ് മേനോന്‍ എന്ന കഥാപാത്രത്തിന്റെ എല്ലാ ഗുണങ്ങളും എനിക്ക് ഇഷ്ടമാണ്, ഒന്നൊഴികെ. വളരെ സങ്കടമുള്ള കാര്യം എന്താണെന്ന് വച്ചാല്‍ ഇയാള്‍ ഭാര്യയോട് ഒരിക്കല്‍ പോലും ഇത്തിരി സ്‌നേഹം പ്രകടമാക്കുന്നില്ല. സരസ്വതി എന്ന കഥാപാത്രം അല്പം കുശുമ്പും കുന്നായ്മയും ഒക്കെയുള്ളതാണ്. എന്നിരുന്നാലും ഭാര്യയല്ലേ, തന്റെ കുഞ്ഞുങ്ങളുടെ അമ്മയല്ലേ, ആ സ്‌നേഹവും ബഹുമാനവും അവര്‍ക്ക് ഒരിക്കലും ശിവദാസ് മേനോന്‍ നല്‍കുന്നില്ല.


ഇക്കാര്യം ഞാന്‍ സംവിധായകനോട് പറഞ്ഞിരുന്നു, എപ്പോഴെങ്കിലും അവര്‍ക്കിടയിലെ സ്‌നേഹം കാണിക്കണം എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, അവരെ സ്‌നേഹിക്കാന്‍ കൊള്ളില്ല സാറേ എന്നാണ്. ഇത്രയും കുന്നായ്മയുള്ള സ്ത്രീ വേറെയില്ല. നേര്‍വഴിയില്‍ ചിന്തിയ്ക്കുന്ന ശിവദാസ് മേനോന് അവരെ അംഗീകരിക്കാന്‍ കഴിയില്ല എന്നാണ്.

യഥാര്‍ത്ഥ ജീവിതത്തില്‍ എനിക്കൊരിക്കലും ശിവദാസ് മേനോനെ പോലെ ആകാന്‍ കഴിയില്ല. പച്ചയായ മനുഷ്യനാണ് ഞാന്‍. ആളുകള്‍ അറിഞ്ഞു കൊണ്ടും അറിയാതെയും തെറ്റുകള്‍ ചെയ്യാറുണ്ട്. പക്ഷെ ഇപ്പോള്‍ ശിവദാസ് മേനോന്‍ ആയി ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതോടെ തെറ്റുകള്‍ ചെയ്യുന്നതില്‍ നിയന്ത്രണങ്ങളുണ്ട്- തരകന്‍ ജി പറഞ്ഞു.

കുടുംബവിളക്കില്‍ അഭിനയിച്ച് തുടങ്ങിയതിന് ശേഷം നൂറുകണക്കിന് ആളുകളുടെ മെസേജുകള്‍ തന്നെ തേടി വരാറുണ്ട്. ഭൂരിപക്ഷവും, 'അങ്കിളേ കുടുംബവിളക്ക് എന്റെ കഥയാണ്. ഞാനും ഒരു സുമിത്രയാണ്, മീരചേച്ചിയെ ചോദിച്ചതായി പറയുമോ' എന്നൊക്കെ ആയിരിക്കും. നമ്മുടെസമൂഹത്തില്‍ വിരളമായതു ശിവദാസമേനോന്മാരാണ് എന്നാണ് താരം വ്യക്തമാക്കുന്നത്.

2014 മുതല്‍ ടെലിവിഷന്‍ സീരിയലുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന താരം ആദ്യമായി അഭിനയിക്കുന്നത് സൂര്യ ടിവിയിലെ ഭാഗ്യലക്ഷ്മി എന്ന സീരിയലാണ്. പിന്നീട് ഏഷ്യാനെറ്റിലെ പരസ്പരം, ചന്ദനമഴ, എന്നീ സീരിയലുകളും ഈശ്വരന്‍ സാക്ഷിയായി, അയലത്തെ സുന്ദരി, തോന്ന്യാക്ഷരങ്ങള്‍, വാനമ്പാടിഎന്നിങ്ങനെ നിരവധി സീരിയലുകളില്‍ അഭിനയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (12 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (28 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (48 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

Malayali Vartha Recommends