Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്ത് ഇഷ്ട്ടാന്നോ നിങ്ങളെ രണ്ടാളേം;ഈ ആഴ്ചയും പറ്റിക്കാനാണോ ഈ ജനറൽ പ്രൊമോ ?: രഹസ്യ വിവാഹം നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ട്; ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഋഷി സൂര്യ മാജിക് പെയറിനെ ഏറ്റെടുത്ത് ആരാധകർ!

30 JANUARY 2022 03:43 PM IST
മലയാളി വാര്‍ത്ത

മലയാളി കുടുംബപ്രേക്ഷകരെ കുറിച്ച് എനിക്കറിയില്ല, പക്ഷെ മലയാളി യൂത്തിനിടയിൽ ഹരമായി മാറിയ മിനിസ്ക്രീൻ ജോഡികളാണ് ഋഷിയും സൂര്യയും. ആരാധകരുടെ മാജിക് പെയർ . സൂര്യയും ഋഷിയും പരസ്പരം പ്രണയം തുറന്നു പറഞ്ഞെങ്കിലും ഇന്ന് നിരവധി സംഘർഷങ്ങളിലൂടെയാണ് ഇവരുടെ പ്രണയം കടന്നുപോകുന്നത്. എന്നാലും ആടിയുലഞ്ഞ് കൊഴിഞ്ഞുപോകില്ല ഇവരുടെ പ്രണയം എന്ന് നമ്മുക്ക് വിശ്വസിക്കാം...

 

പക്ഷെ ഓൺസ്‌ക്രീനിൽ അവരുടെ കൈയിലല്ലല്ലോ പ്രണയം, അത് റൈറ്റർ മാമൻ അല്ലെ തീരുമാനിക്കുന്നത്. നല്ല രണ്ട് അഭിനേതാക്കളെ എന്തൊക്കെയോ ഇട്ട് കാട്ടിക്കൂട്ടുന്നപോലെയാണ് എനിക്ക് തോന്നുന്നത്. ഒന്നുകിൽ പ്രേക്ഷകർ പറയുന്നത് നോക്കാതെ എന്താന്ന് വച്ചാൽ നല്ലൊരു കഥ എഴുതണം. അതല്ലങ്കിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്തി കഥ നന്നാക്കണം. ഇത് രണ്ടുമില്ലാതെ എങ്ങോട്ടോ കൂടുതേടി അലയുന്ന റൈറ്റർ സാർ.

ഇനി റൈറ്റർ സാറിനൊപ്പം നിങ്ങളുടെ ഉപ്ലൂവിനു ഇന്നലെ എന്താണ് സംഭവിച്ചത്. ഉപ്ലൂ ഇന്നലെ ജിപി ഇട്ടിട്ട് പൊങ്കാല കൂടിയപ്പോൾ മുക്കി എന്നാണല്ലോ പറയുന്നത്. പിന്നെ ഇട്ട ജി പിയുടെ തമ്പും മാറിയിട്ടുണ്ട്. ഋഷ്യയെ കാണിച്ചു പറ്റിക്കാണായിരുന്നല്ലേ ഉദ്ദേശം..

നിങ്ങൾ കൂടുതൽ പേടിക്കേണ്ട... ഓൺ സ്‌ക്രീനിൽ കിട്ടിയില്ലെങ്കിലും ഓഫ് സ്‌ക്രീനിൽ ഞങ്ങൾക്കുള്ളത് കിട്ടുന്നുണ്ട്.. ഏഷ്യാനെറ്റിൽ രാത്രി 9 . 30 നു മാത്രമാണ് റിഷിയ്ക്കും സൂര്യയ്ക്കും ഈ കഷ്ടപ്പാട്... അതല്ലാതെ അവരുടെ പ്രണയത്തെ ആർക്കും തടയാനാകില്ല.

എല്ലാവരും കഴിഞ്ഞ ദിവസത്തെ ബിപിൻ ചേട്ടന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ടുകാണണം. മധുരം സിനിമയിലെ അതിമധുരമായ ഒരു സീൻ അവതരിപ്പിച്ച് ഋഷ്യ ലവ് ഓഫ് സ്ക്രീനിലും നിറഞ്ഞുനിൽക്കുകയാണ്. അതിലൂടെ ഋഷി ഒരു ഉറപ്പ് സൂര്യയ്ക്ക് കൊടുക്കുന്നുണ്ട്... ഞാൻ നിന്നെ ഇട്ടേച് പോകില്ല...

 

 

 

ഏതായാലും റാണിയമ്മയും ഇൻസ്റ്റാഗ്രാമിൽ ഉണ്ട്... റാണിയമ്മ ഇപ്പോൾ അഭിനയിച്ചു തകർക്കുകയല്ലേ.. അതുകൊണ്ടാകും റിഷിയ്ക്കും സൂര്യയ്ക്കും ഒപ്പമാണ് എന്നും പറഞ്ഞ് കമെന്റ് ഇട്ടത് . റാണിയമ്മയ്ക്കും ഇവരെ വലിയ ഇഷ്ടമാണെന്നും പിന്നെ റാണി അമ്മയുടെ ഋഷി മോനും അവന്റെ സ്വന്തം പെണ്ണും എന്നും പറയുന്നുണ്ട്... ആദ്യം അതിനൊപ്പം വിഷമിക്കുന്ന സ്മൈലി ആണ് ഇട്ടിതെങ്കിലും പിന്നെ ചിരിക്കുന്നുണ്ട്...

 

പക്ഷെ മിത്രാ മാമിനെ അവിടെ ഒന്നും കണ്ടില്ല... ഡിപ്രെഷൻ അടിച്ച് ഇൻസ്റ്റാ അൺഇൻസ്റ്റാൾ ചെയ്തിരിക്കുമോ ആവോ? സോഷ്യൽ മീഡിയയിൽ ഒക്കെ പബ്ലിക്ക് ആയി പോസ്റ്റ് ചെയ്ത സ്ഥിതിക്ക് ഇനി കോളേജിൽ വരുമ്പോൾ എല്ലാവരും അറിയും ഇവരുടെ പ്രണയം. അത് ഇനി മിത്രയ്ക്ക് നാണക്കേടാകുമല്ലോ?

ഏതായാലും ഒത്തിരി സന്തോഷം കൂടെവിടെ പ്രേക്ഷകർക്ക് കിട്ടിയ ഒരു റീല് ആണത്... അവരെ അങ്ങനെ ഒന്നിച്ചു കാണാൻ പലർക്കും പ്രത്യക ഉത്സാഹമാണ്....ബിപിൻ ചേട്ടൻ മാൻവി അൻഷിദ ഇവർ മൂന്നും നല്ല ബെസ്റ്റ് ഫ്രണ്ട്സ് ആണ്.. അതുകൊണ്ടാകണം സീരിയലിലും നല്ല സ്‌ക്രീൻ കെമിസ്ട്രി കിട്ടുന്നത്. അതുപോലെ വില്ലത്തിയാണെങ്കിലും ചുള്ളത്തിയാണ് നമ്മുടെ റാണിയമ്മ .. കൂടെവിടെ സെറ്റിൽ സ്ഥിരം തമാശക്കാരിയാണ്.. ഇടയ്ക്കിടെ കുഞ്ഞി അങ്കിൾ വീശിക്കൊടുക്കുന്നതും ഇടയ്ക്ക് റാണിയമ്മയെ എല്ലാവരും കൂടി പറ്റിക്കുന്നതും എല്ലാം നമ്മൾ ഇൻസ്റ്റയിൽ കാണാറുണ്ടല്ലോ... നല്ലൊരു ടീം ആണ് കൂടെവിടെ.. പക്ഷെ അഭിനേതാക്കളെ മാത്രമേ നമ്മൾ കാണുന്നുള്ളൂ... അവരുടെ അവിടെയുള്ള ഷൂട്ടിങ് ലൊക്കേഷൻ വീഡിയോ ചെറിയ ഒരു പാർട്ട് അപ്ലോഡ് ചെയ്യാൻ ഇനിയുണ്ട്.. ശരിക്കും ഡിസംബറിൽ നിങ്ങൾക്കായി ചെയ്ത വർക്ക് ആണ്. പക്ഷെ, എനിക്ക് ഒരു എക്സാമും പിന്നെ കൊറോണ അങ്ങനെ എല്ലാം ഒന്നിച്ചു വന്നതോടെ ശരിക്കും ഈ പരുപാടി ഡൌൺ ആയി... പ്രണയം തേടി നോവലും അതോടെയാണ് നിർത്തി വെക്കേണ്ടി വന്നത്..

 

ഏതായാലും കൂടെവിടെ ലൊക്കേഷനിലെ ചെറിയ ഒരു വിശേഷം നിങ്ങൾക്ക് കാണിക്കുന്നുണ്ട്...അപ്പോൾ നമ്മളുടെ കഥ ഈ ആഴ്ച എന്താകും എന്നുള്ളത് നിങ്ങൾക്കെന്തുതോന്നുന്നു?

 

ഈ ഒരു സ്റ്റോറി ട്രാക്ക് കൊണ്ട് ശരിക്കും റൈറ്റർ ഉദ്ദേശിക്കുന്നത്, ഇത്രയേറെ സംഘർഷങ്ങൾ ഉണ്ടായാലും ഋഷിയും സൂര്യയും തമ്മിലുള്ള പ്രണയത്തെ തോൽപ്പിക്കാൻ സാധിക്കില്ല എന്നാണ്. എന്നാൽ അതങ്ങോട്ട് പ്രേക്ഷകരിൽ എത്തിച്ചതിൽ തോറ്റുപോയി എന്നുവേണം റേറ്റിംഗ് വച്ച് വിലയിരുത്താൻ.

 

അപ്പോൾ കോളേജ് റീഓപ്പണിംഗ് ഈ ആഴ്‌ചയാണ്. അവിടേക്ക് മിത്ര പോകാൻ തയ്യാറെടുക്കുമ്പോൾ തമ്പിയും ഹേമയുമെല്ലാം മിത്രയ്ക്കൊരു മാറ്റം ആയിക്കോട്ടെ എന്ന് കരുതിയാകും സമ്മതിക്കുക. ഏതായാലും മിത്രയും വലിയെ പ്രണയനൈരാശ്യം ഒന്നും ഇല്ലാതെ കോളേജിലേക്ക് വരും. വേഷത്തിൽ ഒരു സിംപ്ലിസിറ്റി ഉണ്ട്... നിങ്ങൾ ശ്രദ്ധിച്ചു കാണില്ല....സാരിയുടെ സ്റ്റൈൽ ഒക്കെ മാറിയിട്ടുണ്ട്... പിന്നെ മിത്ര റാണിയമ്മയുടെ നിർദ്ദേശപ്രകാരം നിരാശ കാമുകി വേഷം അസ്സലായി കൈകാര്യം ചെയ്യുന്നുണ്ട്...

വയ്യാത്തെ കുട്ടിയെ പോലെ ഒരു പേപ്പറിൽ പടം വരച്ചിരിക്കുകയാണ് മിത്ര... വരച്ച ചിത്രം മണ്ടാല ഡിസൈൻ ആണോ അതോ സ്ക്രിബ്ബിൾ ആർട്ട് ആണോ എന്ന് വ്യക്തമല്ല... ഏതായാലും ആ വരച്ച ചിത്രം കൊള്ളാം... പ്രണയനൈരാശ്യത്തിൽ മിത്രയെ ഒരു ചിത്രകാരിയാക്കി റൈറ്റർ ,മാറ്റുമോ ? അത് കണ്ടറിയാം...


പിന്നെ ഈ അപകടമെല്ലാം ഋഷിയും സൂര്യയും തിരിച്ചറിയുന്നുണ്ട്. എല്ലായിപ്പോഴും റാണിയമ്മയെ ഭയന്നുമാറിനിൽക്കാറുള്ള , അവരോട് നേരിട്ടൊരു യുദ്ധം വേണ്ട എന്ന് തീരുമാനിക്കാറുള്ള അതിഥി ടീച്ചർ ഈ ആഴ്ചയിൽ ഉഗ്രൻ ഒരു തീരുമാനം എടുക്കുന്നുണ്ട്. സൂര്യയെ നീ രജിസ്റ്റർ മാര്യേജ് ചെയ്യണം ..

 

അതുപോലെ നമ്പ്യാർ അങ്കിൾ എത്തുന്നതും കഥയിൽ പ്രതീക്ഷയാണ് . എന്നാൽ ജഗൻ നമ്പ്യാർ അങ്കിളിനെ അപകടപ്പെടുത്തുമോ എന്നത് കണ്ടറിയാം.. ഈ അവസരത്തിൽ അത്തരം ഒരു ഉടായിപ്പ് കാണിക്കരുത് റൈറ്റർ സാറെ... റാണിയമ്മയുടെ വില്ലത്തരം തന്നെ ശരിക്കും ഇതിൽ അല്പം കൂടുതലാണ്.. റാണിയമ്മയുടെ പഴയകാലകഥയിലേക്ക് ഇനി കൊണ്ടുപോകണം. റാണിയമ്മയുടെ ഫ്ലാഷ് ബാക്ക് പറയണം . എന്നാൽ മാത്രമേ റാണിയമ്മയെ അക്സപ്റ്റ് ചെയ്യാൻ സാധിക്കു. ഇല്ലങ്കിൽ എന്തിനാണ് ഒരു സ്ത്രീ കഥാപാത്രത്തെ ഇത്ര മോശക്കാരിയായി ചിത്രീകരിക്കുന്നത്... അപ്പോൾ ഏതായാലും എന്റെ അഭിപ്രായത്തിൽ കൂടെവിടെ ജി പി ഒരു പറ്റിക്കലാണ്.. ഇനി രജിസ്റ്റർ മാര്യേജ് എന്ന് പറഞ്ഞ് എത്ര ദൂരം വലിച്ചു നീട്ടും എന്ന് കണ്ടറിയാം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (12 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (28 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (48 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

Malayali Vartha Recommends