Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"Welcome to Central Jail", കാഴ്ചക്കാർക്ക് കഠിനതടവ് ; അന്നേ കീഴടങ്ങിയിരുന്നെങ്കിൽ ഏട്ടന് ഇന്ന് പുറത്തിറങ്ങാമായിരുന്നു; പോലീസ് അന്വേഷിക്കുന്ന ഡിജിറ്റൽ തെളിവ് കൊടുക്കാൻ കോടതി ഇങ്ങനെ പറയണോ ?

30 JANUARY 2022 04:06 PM IST
മലയാളി വാര്‍ത്ത

വെൽക്കം ട്ടു സെൻട്രൽ ജയിൽ, ഈ സിനിമ ഇറങ്ങിയപ്പോൾ ആൾറെഡി നിരവധി ട്രോളുകൾ ദിലീപിന് വന്നതാണ്. ഇന്നിപ്പോൾ ആ ട്രോളുകളും ദിലീപിനെ നോക്കി കൊഞ്ഞനം കുത്തുകയാണ്. സിനിമ ഇറങ്ങിയപ്പോഴും അത് സോഷ്യൽ മീഡിയ വഴി ഡൗൺലോഡ് ചെയ്തപ്പോഴും ഈ സിനിമയുടെ ആവശ്യമെന്തെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ, ചില ഗോസ്സിപ്പിലൊക്കെ ദിലീപിന്റെ ജാതകദോഷം മാറാനാണ് ഈ സിനിമ എടുത്തത് എന്ന് പറയപ്പെടുന്നുണ്ട്.

 

വെൽക്കം ട്ടു സെൻട്രൽ ജയിൽ എന്ന സിനിമയിൽ , ഉണ്ണികുട്ടൻ എന്ന ദിലീപ് ഏട്ടൻ ജനിച്ചതും ഉണ്ണിക്കുട്ടന്റെ അച്ഛനും അമ്മയും മരിച്ചതും ജയിലിൽ ആയത് കൊണ്ട് ജയിൽ സ്വന്തം തറവാടുപോലെയാണ്. അതുകൊണ്ട് തന്നെ ഓരോ പുതിയ കേസ് ഏറ്റെടുത്ത് പുള്ളി എപ്പോഴും ജയിലിൽ പോകും. ഒരു കേസിൽ നിന്ന് ഊരി വരുമ്പോൾ തന്നെ പുള്ളി പോലീസ്കാരനെ അപായപ്പെടുത്താൻ നോക്കി വീണ്ടും ജയിലിൽ പോകും. ആദ്യം നായികയ്ക്ക് വേണ്ടി ജയിലിൽ കിടക്കുന്നു പിന്നെ പോലീസ്കാരനെ അപായപ്പെടുത്താൻ, ഇപ്പോഴുത്തെ ഗൂഢാലോചന കേസ്... അതാണോ ഈ ബെന്നി പി നായരമ്പലം ഉദ്ദേശിച്ചത്. ഈ ബെന്നി പി നായരമ്പലത്തിന് ജ്യോത്സ്യം വശമുണ്ടോ? ഈ സിനിമ ദിലീപേട്ടന്റെ മാസ്റ്റർ പീസ് സിനിമയാണ് . ഇതിപ്പോൾ റിയൽ ലൈഫിൽ വന്നപ്പോ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ തന്നെ ആണല്ലോ വീണ്ടും പോകേണ്ടത് ,


ഏതായാലും, മിമിക്രി കലാകാരന്മാർ മാത്രം താമസിക്കുന്ന സെൻട്രൽ ജയിലിൽ അങ്ങനെ അടിച്ച് പൊളിച്ചു ജീവിക്കുകയാണ് ദിലീപ് ഏട്ടൻ. പീഡന വീരന്മാരെ ജയിലിൽ ഇട്ട് തീറ്റി പോറ്റുന്ന നിയമത്തെ ശക്തിയുക്തം എതിർക്കുന്ന ഏട്ടൻ അവരുടെ ടാപ്പ് മുറിച്ച് കളഞ്ഞ് കൈ പുറകിൽ കെട്ടി തൂക്കി കൊല്ലണം എന്ന നൂതന ശിക്ഷാ രീതി കൊണ്ടുവരണം എന്ന് വിളിച്ചു പറയുന്നു.

ജയിലിൽ തനിക്ക് ഇരട്ട ജീവപര്യന്തം കിട്ടിയിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് വിഷമത്തോടെ നെടുവീർപ്പിടുന്നുമുണ്ട്. സിനിമയിൽ മുൻ കേന്ദ്ര മന്ത്രിയെയും ജയിൽ സൂപ്രണ്ടിനേയും ചന്നം പിന്നം കുത്തിക്കൊന്നിട്ടും വെറും ജീവപര്യന്തവുമായി ജയിലിൽ സുഖിച്ചു നടക്കുന്ന ദിലീപ്. എന്തോ ഒരു സാമ്യം... റിയൽ ലൈഫ് തഗ്. അതും പോരാത്തതിന് ഇഷ്ടപ്പെട്ട പെണ്ണിനെയും കെട്ടി ഏട്ടൻ ജയിലിൽ തന്നെ ശിഷ്ട ജീവിതം സ്വസ്ഥമായി കഴിയുന്നു . കഥ കൊള്ളാം...

 

 

 

ധാരാളം ജയിൽ ചിത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും രണ്ടര മണിക്കൂർ കൊണ്ട് ഒരു ജീവപര്യന്തം കഠിന തടവ് അനുഭവിച്ച ഫീൽ കിട്ടിയ സിനിമ എന്നാണ് പ്രേക്ഷകർ അന്ന് ട്രോൾ ചെയ്തത്. സാധാരണ ഫീൽ ഗുഡ് സിനിമകൾ ആണ്.. അതേതായാലും വ്യത്യസ്ത അനുഭൂതിതന്നെ . ഇനി സിനിമ വിടാം.. ജീവിതത്തിൽ മെഗാ പരമ്പര പോലെയാണ് ഇപ്പോൾ ദിലീപ് കേസ് മുന്നേറുന്നത്. ഇവിടെയും കഠിനതടവ് ഈ വാർത്തകളെ കുറിച്ച് ചർച്ച ചെയ്യുന്നവർക്കും ദിലീപിനെതിരെ സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നവർക്കും ആകാതിരുന്നാൽ നന്ന്.


അപ്പോൾ ഈ സിനിമയിൽ ഒക്കെ പോലീസിനെയും കോടതിയെയും വിലയ്‌ക്കെടുക്കുന്ന ദിലീപേട്ടൻ റിയൽ ലൈഫിലും അതാണോ പ്ലാൻ ചെയ്തത്. കഴിഞ്ഞ ദിവസത്തെ ഈ കോടതി സംഭവങ്ങൾ മുൻനിർത്തി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു കുറിപ്പ് നിങ്ങൾ കേൾക്കണം..

ദിലീപ് നിയമത്തിനു മുകളിൽ ആണോ??
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേസുകളിൽ ഒന്നിലെ പ്രതി പറയുകയാണ് പോലീസ് അന്വേഷിക്കുന്ന ഡിജിറ്റൽ തെളിവ് താൻ കൊടുക്കില്ല, അതിലെ തെളിവ് താൻ തന്നെ സ്വകാര്യ ലാബിൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു എന്ന്.

കേരളത്തിലെ പോലീസും കോടതിയുമൊക്കെ ഇയാളുടെ കാൽക്കീഴിലാണോ? CrPC 438 ലെ ഒരപേക്ഷ പരിഗണിക്കുന്ന കോടതിയുടെയോ പ്രതിയായ ദിലീപിന്റെയോ ഔദാര്യം വേണോ പൊലീസിന് ആ തെളിവ് ശേഖരിക്കാൻ? വേണ്ട. ജനാധിപത്യ മര്യാദ കൊണ്ടാണ് പോലീസ് അത് ചെയ്യാത്തത്.
ഒരു പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന സമയം നിർണ്ണായകമാണ്, എപ്പോഴെങ്കിലും കസ്റ്റഡിയിൽ കിട്ടിയാൽ പോരാ. കേസ് അന്വേഷണത്തോട് തെളിവ് കൊടുത്തു സഹകരിക്കാതെ ഇരിക്കാനുള്ള, പൂർണ്ണമായി മൗനം പാലിക്കാനുള്ള എല്ലാ അവകാശവും പ്രതിക്കുണ്ട്.

 

എന്നാൽ, പോലീസ് അന്വേഷിക്കുന്ന നിർണ്ണായക തെളിവ് താൻ manipulate ചെയ്യുന്നു എന്നു കോടതിയോടും പൊലീസിനോടും പറയാൻ ദിലീപിനെപ്പോലെ സ്വാധീനമുള്ള ഒരു പ്രതിക്ക് മാത്രമേ സാധിക്കൂ. CrPC 91 അനുസരിച്ചു നോട്ടീസ് കൊടുത്താൽ ഹാജരാക്കേണ്ട വസ്തുവല്ലേ മൊബൈൽ ഫോൺ? അത് ഇന്ന് കസ്റ്റഡിയിൽ കിട്ടുന്നതും നാളെ കിട്ടുന്നതും തമ്മിൽ വലിയ വലിയ വ്യത്യാസമില്ലേ? തെളിവ് നശിപ്പിക്കും മുൻപ് വേണ്ടേ കിട്ടാൻ?

 

ഇത്രയും പരിഗണന കോടതിയിൽ നിന്ന് മറ്റേത് പ്രതിക്ക് കിട്ടുന്നുണ്ട്?
ദിലീപിന്റെ അറസ്റ്റ് വൈകിച്ചത് ഹൈക്കോടതി ഉത്തരവാണ്. അതിനു തികച്ചും ന്യായമുണ്ടായിരുന്നു. എന്നാൽ ആ സമയം കൊണ്ട് തെളിവ് നശിപ്പിക്കാൻ ദിലീപ് സ്വകാര്യ ലാബിനെ സമീപിച്ചു എന്ന ഒറ്റ കാരണത്തിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളാവുന്നതാണ്. Not to arrest order തെളിവ് നശിപ്പിക്കാനുള്ള മറയായി ഉപയോഗിക്കാൻ ബഹു ഹൈക്കോടതി നിന്ന് കൊടുക്കാൻ പാടില്ലാ. ഇതൊരു അഭിഭാഷകന്റെ അവശ്യമല്ല, നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ള ഒരു പൗരന്റെ തുറന്ന ചിന്ത മാത്രമാണ്. എന്നെഴുതി അവസാനിക്കുന്നു ഹരീഷ് വാസുദേവന്റെ കുറിപ്പ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (12 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (28 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (48 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

Malayali Vartha Recommends