Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവിൽ തലയിലെ വി​ഗ് ഊരാൻ തയ്യാറായി ആനന്ദ്; ഞെട്ടി തരിച്ചത് ബന്ധുക്കളോ ആരാധകരോ?? രണ്ട് മക്കളാണെ സത്യം ഇതുവരെ താടിയ്ക്ക് ഡൈ ചെയ്തിട്ടില്ല: വെളിപ്പെടുത്തലുമായി ആനന്ദ് നാരായണൻ

30 JANUARY 2022 05:18 PM IST
മലയാളി വാര്‍ത്ത

കുടുംബവിളക്ക് സീരിയലിലൂടെ പ്രേക്ഷകർക്കിടയിൽ ചേക്കേറിയ താരമാണ് ആനന്ദ് നാരായണൻ. അവതാരകനായി എത്തിയ താരം പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ഒരുപിടി സീരിയലുകളിൽ നടൻ വേഷമിട്ടു. വില്ലൻ വേഷവും നായക വേഷത്തിലും ആനന്ദ് ഒരുപോലെ തിളങ്ങി. ഇപ്പോൾ കുടുംബവിളക്കിലെ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ആനന്ദ് അവതരിപ്പിക്കുന്നത്.

പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ആനന്ദിന്റെ വിവാഹം. അഭിനയത്തോടുള്ള അഭിനിവേശമാണ് താരത്തിനെ ഈ മേഖലയിലേക്ക് എത്തിച്ചത്. 2014ലാണ് ടെലിവിഷൻ സീരിയൽ വഴി അഭിനയരംഗത്തേക്ക് ആനന്ദ് കടക്കുന്നത്.

എന്നാൽ, കുടുംബവിളക്കിലൂടെ ആയിരുന്നു താരത്തെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. കുടുംബവിളക്കിലെ താരങ്ങൾക്കെല്ലാം സോഷ്യൽമീ‍ഡിയയിൽ വലിയ ആരാധകരാണുള്ളത്. അക്കൂട്ടത്തിൽ ഒരാളാണ് ആനന്ദ് നാരായണനും. താരത്തിന് ഒരു യുട്യൂബ് ചാനലുമുണ്ട്. ആനന്ദിന്റെ കുടുംബവിശേഷങ്ങളും കൂടാതെകുടുംബവിളക്കിലെ മറ്റ് താരങ്ങളേയും ഇടയ്ക്കിടെ വിശേഷങ്ങൾ പങ്കുവെക്കാൻ തന്റെ യുട്യൂബ് ചാനലിലേക്ക് കൊണ്ടുവരാറുണ്ട് ആനന്ദ്.

താരത്തിന്റെ അഭിനയത്തിന് മാത്രമല്ല. ആനന്ദിന്റെ ഹെയർസ്റ്റൈലിനും ആരാധകരുണ്ട്. ആനന്ദിന് സോഷ്യൽമീഡിയ വഴിയും അല്ലാതെയും ലഭിക്കുന്ന നിരവധി ചോദ്യങ്ങളിൽ ഒന്നാണ് തലയിലെ ഇടതൂർന്ന മുടി വി​ഗാണോ എന്നത്. ഇപ്പോൾ അതിൽ കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് പുതിയ യുട്യൂബ് വീഡിയോയിലൂടെ ആനന്ദ് നാരായണൻ. എങ്ങിനെയാണ് ചേട്ടൻ വിഗ്ഗ് ഉപയോഗിക്കുന്നത്? താടിയ്ക്ക് ഏത് ഡൈ ആണ് തേക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ആനന്ദിന് ഏറ്റവും കൂടുതൽ ലഭിച്ചിരിക്കുന്നത്.

എങ്ങിനെയാണ് മുടി ഇതുപോലെ ചെയ്യുന്നത്? വിഗ്ഗ് സെറ്റ് ചെയ്യുന്നത് എങ്ങിനെയാണെന്ന് പറയാമോ? ഗോപുരം പോലെ, റിയലിസ്റ്റിക്കായി തോന്നും വിധമാണല്ലോ വിഗ്ഗ് വെച്ചിരിയ്ക്കുന്നത്. താടിയ്ക്ക് ഏത് ഡൈ ആണ് ഉപയോഗിയ്ക്കുന്നത്. തുടങ്ങിയ ചോദ്യങ്ങൾ താൻ നിരന്തരം നേരിടാറുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ആനന്ദിന്റെ വീഡിയോ ആരംഭിക്കുന്നത്.

വിഗ്ഗ് ഇന്ന് ഊരികാണിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. അച്ഛന്റെ തലയിൽ ഒറ്റ മുടി പോലും ഇല്ല എന്ന് ആനന്ദ് നാരായണൻ പ്രേക്ഷകർക്ക് കാണിച്ചു. അച്ഛന്റെ പാരമ്പര്യം പിൻതുടർന്ന് രണ്ട് ചേട്ടന്മാരുടെയും അനിയന്റെയും തലയിലെ മുടി പോയിയെന്നും കഷണ്ടിയാണെന്നും അപ്പോൾ തന്റെ തലയിലെ മുടി വിഗ്ഗ് ആണോ എന്ന് സ്വാഭാവികമായും സംശയം ഉണ്ടാവുമെന്നും അതിന്റെ സത്യാവസ്ഥ കാണിക്കാനാണ് ഈ വീഡിയോയെന്നും താരം പറയുന്നു. ആനന്ദ് വിഗ്ഗ് ഊരുകയാണ് എന്ന് കേട്ട് ചേട്ടന്മാരും ചേട്ടന്മാരുടെ മക്കളും എല്ലാം താരത്തിന്റെ വീട്ടിൽ എത്തിയിരുന്നു.


തന്റെ രണ്ട് മക്കളാണെ സത്യം ഇതുവരെ ഞാൻ താടിയ്ക്ക് ഡൈ ചെയ്തിട്ടില്ലെന്നും ആനന്ദ് വീഡിയോയിൽ പറയുന്നുണ്ട്. ഇത് യഥാർത്ഥ കറുപ്പാണ്. ദൈവം സഹായിച്ച് ഇതുവരെ ഡൈ ചെയ്യേണ്ടി വന്നിട്ടില്ല ആനന്ദ് കൂട്ടിച്ചേർത്തു. തുടർന്ന് വിഗ്ഗ് ഊരാനുള്ള ശ്രമത്തിലായിരുന്നു ആനന്ദ്.

എല്ലാവരും വിഗ്ഗ് ആണ് എന്ന് പറയുന്ന തന്റെ തലമുടി ഊരി മാറ്റാൻ ഭാര്യ മിനിയോട് താരം ആവശ്യപ്പെട്ടു. പക്ഷെ അത് പുറത്തേക്ക് വരുന്നില്ല. ഇപ്പോൾ കാര്യങ്ങൾ ബോധ്യമായിട്ടുണ്ടാവും എന്ന് കരുതുന്നു എന്ന് നടൻ പറഞ്ഞു. എന്നിട്ടും ബോധ്യപ്പെടാത്തവർക്കായി ആനന്ദ് മുടി വെട്ടി കാണിച്ചു.

വിഗ്ഗ് ആണ് എങ്കിൽ ആരെങ്കിലും മുടി വെട്ടുമോ എന്ന് ചോദിച്ചുകൊണ്ടാണ് മുടി വെട്ടിയത്. അവസാനം ആനന്ദ് കുളിച്ചിട്ട് വന്നു. ഈറൻ മുടിയോടെ ക്യാമറയ്ക്ക് മുന്നിൽ വന്ന് നിന്ന് തലയോട്ടി തെളിയും വിധം ആളുകൾക്ക് കാണിച്ചു. ദൈവം സഹായിച്ച് ഇതുവരെ വിഗ്ഗ് വച്ച് അഭിനയിക്കേണ്ടി വന്നിട്ടില്ല എന്ന് ആനന്ദ് വ്യക്തമാക്കി. ഇടയ്ക്ക് എനിക്ക് മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു. അപ്പോൾ വലിയ സങ്കടം തോന്നി. പക്ഷെ പിന്നെ അത് ശരിയായി. നല്ല പച്ച വെളിച്ചെണ്ണ ചൂടാക്കിയാണ് തലയിൽ തേക്കുന്നത് എന്നും ആനന്ദ് വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (12 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (28 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (48 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

Malayali Vartha Recommends